മൈ ഡിയർ യക്ഷി 5 [Ganesh Gaitonde] 34

കാര്യം അവള് തമാശയ്ക്കാണെങ്കിലും ആ പാവത്തിനെ വിഷമിപ്പിക്കാൻ എനിക്ക് താത്പര്യമില്ല… അവൻ്റെ മുഖം ഒന്നു മാറിയാൽതന്നെ എനിക്ക് എന്തോപോലെയാ… പറഞ്ഞപോലെ എന്തെങ്കിലും വാങ്ങിക്കൊടുത്തു അവനെ ഹാപ്പിയാക്കിയാലേ എനിക്കൊരു സമാധാനം ആകൂ…

“ഓ.. ഞാനൊന്നും പറയില്ല… പിന്നെ……”

അത്രയും പറഞ് നിർത്തി എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു… കൈവരിയിൽ പുറം ചാരിയാണ് അവളുടെ നില്പ്..

“പിന്നെ?…”

ഒരു പഴംപൊരി കടിച്ചുകൊണ്ട് ഞാൻ ചോദിച്ചു… മോന്ത കണ്ടാലറിയാ എന്തോ ഉടായിപ്പാണ്…

“പിന്നെ……. മ്മ്… അവനെന്തേലും ചോദിച്ചോണ്ടു വന്നാല് പറഞ്ഞ് കൊടുക്കണ്ടേ…. ഹ്മ്….?”

കുറച്ച് ക്യൂട്നെസ് മുഖത്ത് വാരി വിതറി കണ്ണുകൾ ചിമ്മിക്കൊണ്ട് അരയിൽ രണ്ട് കയ്യും കൊടുത്ത് നിൽപ്പാണ്…

“അമ്മൂ….”

അൽപ്പം ദേഷ്യപ്പെട്ടുകൊണ്ട് ഞാനവളെ വിളിച്ചു….. മിക്കവാറും ഇന്നലത്തെപോലെ ഓരോന്ന് ഒപ്പിക്കാനാ അവൾടെ പ്ലാൻ…

“ഹിഹി…. ഹിഹി…”

എൻ്റെ ദേഷ്യം കണ്ടിട്ടോ എന്തോ… അവൾ നിന്ന് കുണുങ്ങി ചിരിച്ചു…

ഓഹ്… എന്താ ഒരു ചിരി… ഓരോ നിമിഷവും അവളുടെ ചിരി കാണുമ്പോൾ ഭംഗിയും വശ്യതയും കൂടി വരുന്ന പോലെ… കുർത്തയിൽ അവളുടെ വയറും നെഞ്ചും അല്പാല്പമായി ചിരിയോടൊപ്പം തുളുമ്പുന്നുണ്ട്…ഞാനിതെല്ലാം കൺകുളിർക്കെ കണ്ടു ആസ്വദിച്ചു… ഒരു സ്വപ്നം പോലെ… ആ ഒരു നിമിഷത്തേക്ക് ഞാൻ നിശബ്ദനായി…

“യ്യോ… ൻ്റെ കൊരങ്ങൻ പിണങ്ങിയോ…. ഹി..ഹി..”

അവളുടെ ആ കിളിനാദം പോലുള്ള ശബ്ദത്തിലാണ് ഞാൻ തിരിച്ച് വന്നത്… അത്രയും നേരം അവളുടെ ഓരോ ചേഷ്ടകളും ചലനങ്ങളും നോക്കിയിരുന്ന ഞാൻ പെട്ടെന്ന് നോട്ടം മാറ്റി… അത് കണ്ടിട്ടാവോ എന്തോ അവളുടെ കണ്ണുകൾ ഒന്നൂടെ തിളങ്ങി…

The Author

Ganesh Gaitonde

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *