മൈ ഡിയർ യക്ഷി 5 [Ganesh Gaitonde] 28

“ഒരു കൊന്തൊന്നും ഇല്ല… ചെന്നേ മോള്….”

ഞാൻ വീണ്ടും ആവർത്തിച്ചു…. അരയിൽ ഒന്ന് പിച്ചാനും മറന്നില്ല…

അവിടെ ഇത്തിരി മാംസം കൂടുതൽ ഉള്ളതോണ്ട് നല്ല സുഖാണ് ഞെക്കാനും പിച്ചാനുമൊക്കെ… അതുകൊണ്ട് തന്നെ പണ്ടുമുതലേ അവളിൽ എൻ്റെ ഫേവറിറ്റ് സ്പോട്ട് ആണ് അത്… അവിടെ ഞെക്കുമ്പോഴൊക്കെ അവളിൽ ഉണ്ടാവുന്ന എക്സ്പ്രഷനും നല്ല രസമാണ് കാണാൻ.. ചിലപ്പോ ദേഷ്യം കാണിക്കും, ചിലപ്പോ ഇരുന്നു കുറുകും, ചിലപ്പോ എന്നെ തിന്നെന്നും വരും… എല്ലാം സന്ദർഭം അനുസരിച്ചെന്ന് മാത്രം…

“ഹും… ഹും…. ഈയേട്ടൻ….”

പിണങ്ങിയ മൊന്തയും കാട്ടി അമ്മു ഇരുന്ന് ചിണുങ്ങി…

“ആ അതേ.. ഞാൻ തന്നെ… മോള് എണീറ്റെ…”

ജീൻസിനുമേൽ തുടയിൽ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു…

“എങ്കി ഒരുമ്മ താ… എന്നാ എണീക്കാം..”

ഒരു കള്ളച്ചിരിയോടെ കവിൾ കാണിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ടെൻ്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു…

ഇനി അതിൻ്റെംകൂടി കുറവൊള്ളൂ… അല്ലെങ്കിതന്നെ എൻ്റെ അവസ്ഥ വളരെ മോശമാണ്… ഇനി വീണ്ടും ഒരു കിസ്സ്… ഏയ്… ഒരിക്കലുമില്ല..

“ചുമ്മാ കളിക്കല്ലേ പെണ്ണേ… എണീറ്റെ…മതി…”

അവളുടെ പുറത്ത് തട്ടിക്കൊണ്ട് അൽപ്പം ഗൗരവത്തിൽ പറഞ്ഞു… നേരത്തെ വെറുതെ പോകാൻ പോയവളെ പിടിച്ചിരുത്തി കിസ്സടിച്ച ഞാനാ ഈ പറയുന്നത് എന്ന കാര്യം ഞാൻ മനപ്പൂർവ്വം മറന്നു… അവളുടെ ജിത്തേട്ടനായി….

“ആ… തന്നില്ലെങ്കിൽ ഏട്ടനെന്നെയിപ്പോ ചെയ്തത് ഞാൻ വല്യമ്മയോട് പറയും…. വേണോ?”

ഒരു ഭീഷണി മുഴക്കിക്കൊണ്ട് യക്ഷി എൻ്റെ നെറ്റിയിൽ ഞാൻ നൽകിയ ആണി തന്നെ അടിച്ചു കേറ്റി… ഞാൻ എന്നിൽ വരുത്തിയ ഗൗരവമെല്ലാം ഒരു നിമിഷംകൊണ്ട് ആവിയായി…

The Author

Ganesh Gaitonde

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *