അച്ഛൻ : നീ ടെൻഷൻ അടിക്കാതെ … കുഴപ്പം ഒന്നും ഉണ്ടാക്കില്ല … അവളുടെ വീട്ടുകാരെ വിവരം അറിയിച്ചോ ?
ദീപു : ആ ഓൺ ദി വേ ആണ് .
‘അമ്മ : മോനെ കണ്ണാ (ദീപകിന്റെ മകൻ )… നീ വല്ലോം കഴിച്ചോ ?
കണ്ണൻ : ഇല്ല അച്ചമ്മേ , എനിക്കു വിശക്കുന്നു ….
‘അമ്മ : എന്താടാ ദീപു , കുഞ്ഞിന് ഒന്നും ഇതുവരെ ഫുഡ് വാങ്ങി കൊടുത്തില്ലേ ….
ദീപു : അയ്യോ ഞാൻ ടെൻഷന്റെ ഇടയിൽ അത് മറന്നു ,
‘അമ്മ : ഞങ്ങൾ വന്നല്ലോ ഇനി നീ മോനും പോയി കഴിക്ക വല്ലോം …. പാവം അവനു നല്ല വിശപ്പ് ഉണ്ട്
ദീപക് മകനെ വിളിച്ചു കൊണ്ട് ക്യാന്റീനിലേക് പോയി …. കണ്ണന് ഒരു ഫ്രൈഡ് റൈസ് ചിലി ചിക്കനും മേടിച്ചു കൊടുത്തു … ദീപക് ഫുഡ് കഴിച്ചു എന്ന് വരുത്താൻ വേണ്ടി 2ചപ്പാത്തി മാത്രം ഓർഡർ ചെയ്തു ….
ഓഹ് പറഞ്ഞപോലെ ഞാൻ ഇവരെ ആരെയും പരിചയപ്പെടുത്തി ഇല്ല അല്ലെ ….
ഇത് ദീപക് …. വയസ് 30 കൊച്ചിയിൽ IT മേഖലയിൽ ഉയർന്ന ശമ്പളത്തിന് ജോലി ചെയുന്നു ഭാര്യ സൗമ്യ 27 വയസ് ഒരു MNC കമ്പനിയിൽ പ്രൊജക്റ്റ് മാനേജർ ആയി ജോലി ചെയ്യുവായിരുന്നു പക്ഷെ പ്രെഗ്നന്റ് ആയത്കൊണ്ട് ജോബ് quit ചെയ്തു , മകൻ കണ്ണൻ 4ആം ക്ലാസ്സിൽ പഠിക്കുന്നു.
ദീപക്കിനെ സൗമ്യ പറ്റി പറയാൻ ആണേൽ കുറച്ചു വർഷം മുന്നേ പറഞ്ഞു തുടങ്ങണം. ദീപക് 10ൽ പഠിക്കുമ്പോൾ ആണ് സൗമ്യ ആയി പ്രണയത്തിൽ ആകുന്നത് …. പിന്നെ അവിടെന്നു അങ്ങോട്ട് ഒരുമിച്ച് ആയിരുന്നു എല്ലാം, കോളേജിൽ ദീപക് B.sc computer സയൻസ് അവൾ ബി.കോം ആയിരുന്നു … കോളേജ് ലൈഫ് ഒക്കെ അടിപൊളിച്ചു നടന്നു …. പക്ഷെ പിജി പഠിക്കാൻ കോളേജിൽ കയറിയപ്പോൾ ആണ് ഇടുത്തി പോലെ അത് സംഭവിച്ചത് …. സൗമ്യ പ്രെഗ്നന്റ് ആയി …. അതും അവൾ vomit ചെയ്തത് ക്ലാസ്സിൽ വെച്ചാണ് … അങ്ങനെ അവളുടെ കോളേജിൽ അത് ഫ്ലാഷ് ആയി … ആകെ നാണക്കേട് ആയി
