മൈ ഡീമൻ 3 [മഹി] 104

 

 

 

 

പിന്നെയും ഒരുമാസത്തോളം കഴിഞ്ഞതിനു ശേഷമാണ് അഞ്ചുപേരും ഷെയർ ഇട്ട് ബൊഗൈൻ വില്ല റെന്റിനെടുത്തത്

 

 

 

 

 

 

 

 

തങ്ങൾക്കുപിന്നാലെ അരുൺ ഇല്ലെന്ന് തോന്നിയതും നാൻസി  തിരിഞ്ഞു നോക്കി…. കാറിനരികിൽ നിന്ന് അവൻ അവരെതന്നെ നോക്കി നിൽക്കുകയാണ്….

 

 

“ഡാ… വരുന്നില്ലേ….”

 

 

 

 

 

“ദാ വരുന്നു….”

 

 

അവൻ നിറഞ്ഞ ചിരിയോടെ അവർക്കുപിന്നാലെ ഓടി…. പത്തുമണിയോടെ ക്ലാസ്സുകൾ ആരംഭിച്ചു….ആദ്യത്തെ ഇന്റർവെല്ലിന് ശേഷമാണ് കാശി എത്തിയത്

 

 

 

 

 

” അവന് ഉച്ചക്ക് കഴിക്കാൻ ഭക്ഷണം എന്തെങ്കിലും ഓർഡർ ചെയ്യണ്ടേ…. ”

 

 

ലഞ്ച് കഴിക്കാൻ ക്യാന്റീനിൽ ഇരുന്ന സമയം നാൻസിയുടെ വായിൽ നിന്നും ജോഷ്വ എന്ന വിഷയം അവർക്കിടയിൽ തലപൊക്കിയതും അരുണിന്റെ മുഖം ഇരുണ്ടു…. ജോഷ്വക്കുവേണ്ടി കോഫി ഇടുന്ന അനുദ്രയുടെ രൂപം അവന്റെ മനസ്സിൽ ഓടിയെത്തി

 

 

 

“അതിന്റെ ഒരാവശ്യവും ഇല്ല… രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വിളിച്ചിട്ട് അവൻ വന്നില്ലല്ലോ….”

 

 

 

 

 

“എടാ അതല്ല… ടാബ്ലറ്റ് ഒക്കെ ഉള്ളതല്ലേ…. കഴിക്കാതെ ഇരുന്നാൽ എങ്ങനെയാ…”

 

 

 

 

“നിങ്ങളൊക്കെ എന്താന്ന് വച്ചാൽ കാണിക്ക്….”

 

അരുൺ കഴിച്ചുമതിയാക്കി എഴുന്നേറ്റ് വാഷിങ് ഏരിയിലേക്ക് നടന്നു…

 

 

“ഇവനിതെന്താ ഇങ്ങനെ.?”

The Author

4 Comments

Add a Comment
  1. Thanks man❤.. Keep going🔥

  2. Nice going mahn….

  3. Bro cheriya oru request und page kootti ezhuthavo? Vayich trackil kayarumboazheakkum theerunnu. enthayalum adutha part vaikathe pratheekshikkunnu❤️❤️

Leave a Reply

Your email address will not be published. Required fields are marked *