മാഡം അടിമുടി മാറിയിട്ടുണ്ട്.. ഇത്ര സോഫ്റ്റായിട്ടൊന്നും ഇത് വരെ സംസാരിച്ചിട്ടില്ല.. ചുണ്ടിലാണെങ്കിൽ മായാത്ത പുഞ്ചിരിയാണ്.. സ്വതവേ തുടുത്ത കവിളുകൾ ചായം പൂശി ആപ്പിള് പരുവത്തിലായിട്ടുണ്ട്.. മാഡത്തിനെ മേക്കപ്പ് ചെയ്തത് നിത്യയുടെ പണിയാണെന്ന് സുരേഷിന് തോന്നി..അവളും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്..
അവർ സംസാരിച്ചിരുന്നപ്പോ ഓരോരുത്തരായി കുളി കഴിഞ്ഞിറങ്ങി വന്നു..ആദ്യം വന്നത് വേണുവാണ്..
“എന്താ വേണൂ… ഇന്നലെ നടന്നത് വല്ലോം ഓർമ്മയുണ്ടോ… ?”..
അംബികയുടെ രൂപമാറ്റം കണ്ട് ഞെട്ടിയ വേണു, അവൾ ചോദിച്ചത് കേട്ട് ഒന്നൂടെ ഞെട്ടി.. കുസൃതിയും കൊഞ്ചലും ചാലിച്ച ശബ്ദത്തിൽ തന്നോടത് ചോദിച്ചത് തന്റെ കർക്കശക്കാരിയായ മാഡം തന്നെയാണെന്ന് വിശ്വസിക്കാൻ അയാൾക്ക് പിന്നെയും സമയമെടുത്തു..
“ അത്… മാഡം… ഞാനങ്ങിനെ കുടിക്കാറൊന്നുമില്ല… ഇന്നലെ പിന്നെ ഭാര്യയെ പേടിക്കണ്ടല്ലോന്നോർത്ത് കുറച്ച് ഓവറായി… അത് കൊണ്ട് പറ്റിപ്പോയതാ… മാഡം
ക്ഷമിക്കണം…”..
പറ്റിപ്പോയ തെറ്റിന് വേണു ക്ഷമ പറഞ്ഞു..
“ഹേയ് വേണൂ… അതൊന്നും സാരമില്ല… വേണു അവനെ അടിച്ചത് നന്നായെന്നേ ഞാൻ പറയൂ… കൂടെയുള്ള പെണ്ണുങ്ങളെ ശല്യം ചെയ്യുന്നവന്മാരോട് അങ്ങിനെത്തന്നെ പെരുമാറണം…”..
മാഡത്തിന്റെ പ്രശംസ കേട്ട് വേണൂന് അഭിമാനം തോന്നി..ആദ്യമായിട്ടാണ് മാഡത്തിൽ നിന്ന് ഒരു നല്ല വാക്ക് കേൾക്കുന്നത്.. കുളി കഴിഞ്ഞ് മുസ്തഫയും, പിന്നാലെ സുകുമാരനും പുറത്തേക്കിറങ്ങി വന്നു..അവരേയും ഞെട്ടിച്ച് കൊണ്ട് അംബിക അവരോടും വിശേഷങ്ങൾ തിരക്കി.. സുകുമാരന് ഇന്നലത്തെ സംഭവങ്ങൾ തീരെ ഓർമയില്ല..

nice story
waiting for next part
നമ്മൾ അയക്കുന്ന comments വായിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം… ചിലർ മാത്രം ആണ് ഇടുന്ന comments reply തരുന്നത്.. അപ്പോഴാണ് നമ്മൾ അയക്കുന്ന comments വായിക്കുന്നുണ്ട് എന്ന് അറിയുന്നത്.. അതിൽ സന്തോഷം ഉണ്ട്… പിന്നെ നിങ്ങളുടെ എല്ലാം കഥകളും വ്യത്യസ്തമായി ഒള്ളത് ആണ്.. ആവർത്തന വിരസത ഇല്ലാത്തത്… ഈ ഭാഗവും അടിപൊളി ആണ്…. ഞാൻ നിങ്ങളുടെ എല്ലാം കഥകളും വായിക്കാറുണ്ട്….
സ്പൾബർ, നിത്യയും അംബികയും തമ്മിൽ തമ്മിൽ ഉള്ളത് കുറച്ചധികം പ്രതീക്ഷിച്ചു.