***************
വർഷം 2017,
അങ്ങ് അങ്ങകലെ നിറഞ്ഞു കിടക്കുന്ന നെൽപ്പാടം. അവിടേക്ക് മെല്ലെ മന്ദമാരുതനായി ഒരു ഇളം കാറ്റു അടിച്ചു അതിൽ ഒരുപാട് നെല്ല് ചെടികൾ ആ കാറ്റത്ത് ഇങ്ങനെ പയ്യെ ആടുമ്പോൾ പെട്ടെന്ന് ആകാശം ഇരുണ്ട കാർമേഘങ്ങൾ ഇരുണ്ടുകൂടി ഇരുട്ടിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ഒരു പയ്യൻ ഉണ്ടായിരുന്നു.
ആ പയ്യന്റെ നേരെ ആയിരക്കണക്കിന് വരുന്ന നാഗങ്ങൾ അവന്റെ അടുത്തേക്ക് വന്നു. അവന്റെ അടുത്തേക് വന്ന ആ നാഗങ്ങൾ അവനെ ദംശിക്കാൻ തുടങ്ങി.
പെട്ടന്ന് തന്നെ കിടക്കയിൽ നിന്നും ലാലു എഴുനേറ്റു. അവൻ എഴുന്നേറ്റിട്ട് വല്ലാതെ കിതക്കാൻ തുടങ്ങി കാരണം അത്തരത്തോളം ഭയപ്പെടുന്ന സ്വപ്നമായിരുന്നു അവൻ കണ്ടത് തന്നെ.
അവൻ പതിയെ കിടക്കയിൽ നിന്നും എഴുനേറ്റു രാവിലത്തെ പരുപാടി എല്ലാം കഴിഞ്ഞു ജോലിക് പോകൻ റെഡി ആയി.
അവൻ വീടിന്റെ അടുത്ത് ഉള്ള സൂയിലെ സൂ കീപ്പർ ആയിരുന്നു. ആ സൂയിൽ കൂടുതലും പാമ്പുകൾ ആയിരുന്നു ഉണ്ടാരുന്നത്.
അതിലെ പല പാമ്പ് കളുടെയും രൂപ രേഖ ഉണ്ടാരുന്നു.
രാഗണി എന്ന് നാഗകന്യക അതുപോലെ ഇന്ദ്രൻ എന്ന് നാഗകന്യകൻ അങ്ങനെ ഒത്തിരി ഉണ്ടാരുന്നു.
അവരുടെ കഥകളിൽ വരുന്ന വില്ലൻ മാർ അങ്ങനെ പലതും അവിടെ ഉണ്ടാരുന്നു.
ആ ചിന്തകൾക്ക് എല്ലാം വിരാമം വിട്ടുകൊണ്ട് അവൻ നേരെ കുളിക്കാൻ കയറി കുളിച്ചു കഴിഞ്ഞു വന്നപ്പോൾ അവന്റെ അമ്മ ചൂടോടുകൂടി ചായയും അടയും കൊടുത്തു.
വയറു നിറച്ച തിന്നു കൊണ്ട് അവൻ അമ്മയോട് യാത്ര പറഞ്ഞു.
: അമ്മ ഞാൻ പോയിട്ട് വരട്ടെ.
: നീ ചോറ് എടുത്തരുന്നോ.
: ഇല്ലാ അമ്മ ഞാൻ മറന്നു പോയി.
: കുട്ടിയെ നീ എന്തിനുള്ള പുറപ്പാടാ ഇങ്ങനെ വിശന്നിരുന്ന് കാൻ അന്നോ പണിക് പോകുന്നെ.പോകുന്നത്നു മുൻപ് അച്ഛനോട് പറഞ്ഞിട്ട് പോ.
ലാലു നേരെ അവന്റെ അച്ഛൻന്റെ ഫോട്ടോയിൽ ലേക്ക് നോക്കി പോവാ എന്ന് പറഞ്ഞു.
അവൻ അച്ഛന്റെ മരണശേഷം കിട്ടിയ ജോലി ആണ് ഇത്.
അവന്റെ അച്ഛന്റെ പേര് നാഗുലൻ. ആയാലും ഇതേ സൂയിലെ സൂകീപ്പർ ആയിരുന്നു.
2 വർഷത്തിന് ശേഷം അവൻ അടുത്ത പാർട്ടും ആയി വന്നു?