ഭയപ്പെട്ടുകൊണ്ട് മേഘ രണ്ടടി പിന്നിലേക്ക് നിന്നു.
കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിന് പകരം ഒരു സ്വരണ നാഗം ഫണം വീർത്തി നില്കുന്നു.
കാലിന്റെ വിരലിൽ നിന്നും ഭയം പൊട്ടിപുറപ്പെട്ട് ശിരസിലേക്ക് അടിച്ചുകയറി.
ഫ്ലാറ്റിന്റെ വരാന്തയിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്ന
രമ്യയെ മേഘ നിലവിളിക്കുന്നതുകേട്ട് ഓടിവന്നപ്പോഴേക്കും അവൾ
ബോധരഹിതയായി നിലത്ത് വീണിരുന്നു.
ഉടനെ മുഖത്തേക്ക് കുറച്ചുവെള്ളം തെളിച്ച് കവിളിൽ തട്ടി രമ്യ അവളെ തട്ടിവിളിച്ചു.
“മേഘയെ …. ന്താ പറ്റിയേ…?”
“അവിടെ ആരോ… ഞാൻ കണ്ടു, ഒരു സ്വരണ നാഗം ….”
ഇടറിയശബ്ദത്തിൽ അവൾ എങ്ങനെയോ രമ്യയോട് പറഞ്ഞു.
“മണ്ണാങ്കട്ട…., രാത്രി ഓരോ കഥകളും വായിച്ചുകിടക്കും, എന്നിട്ട് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി…. എണീറ്റ് ജോലിക് പോടി…”
രമ്യ അവളെപിടിച്ചെഴുന്നേല്പിച്ച് വീണ്ടും ഫ്ലാറ്റിന്റെ വരാന്തയിലേക്ക് നടന്നുനീങ്ങികാറിന്റെ പിൻസീറ്റിൽനിന്നും എന്തോ ശബ്ദം കേട്ട് മേഘ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി. രമ്യയുടെ നേരെ, പിൻസീറ്റിൽ കറുത്ത ഒരു സർപ്പരൂപം ഇരിക്കുന്നു
അലറിവിളിച്ച സ്റ്റയറിങ് ഇടത്തോട്ട് വെട്ടിച്ച് അടുത്തുള്ള ഡിവൈഡറിന്റെ മുകളിലേക്ക് ഇടിച്ചു കയറ്റി.
“മേഘ….നിയെന്താ ഈ കാണിക്കാണെ…?”
സീറ്റ് ബെൽറ്റൂരി രമ്യ ചോദിച്ചു.
“ഞാൻ കണ്ടു രമ്യയെ … ദേ ഇവിടെ ആരോ ഉണ്ട്, നമുക്ക് കാണാൻ കഴിയാത്ത ആരോ…”
പിൻസീറ്റിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.