രാഗണിക് ഇന്ദ്രൻയോട് ഉള്ള പ്രണയം. ഇന്ദ്രൻന് രാഗണിയോട് ഉള്ള പ്രണയം. എന്നാൽ അവൾ അറിയുന്നു ഉണ്ടാരുന്നു ഇല്ല അവൾ വായിച്ച ബുക്ക് അവിടെ ഉണ്ടാകുന്നത് അല്ല എന്ന്.
കാരണം ആ ബുക്ക് അവള് തന്നെ ആയിരുന്നു.
അവൾക് പോവാൻ വേണ്ടി അവിടെ ഒരു മാപ് കൊടുത്തിട്ടു ഉണ്ടാരുന്നു. വയനാട് ഇലെ വനത്തിന്റെ ഒത്ത മധ്യത്തിലായി അതി മനോഹരമായ ഒരു വെള്ളച്ചാട്ടം അനുസ്യൂതമായി ജല പ്രവാഹം നടത്തിക്കൊണ്ടിരുന്നു.മാനം മുട്ടെ വലിപ്പമുള്ള ആ വെള്ളച്ചാട്ടത്തിലൂടെ വരുന്ന ജലം താഴെയുള്ള വലിയ ശിലകളെ തച്ചു തകർത്തുകൊണ്ടു ഒഴുകികൊണ്ടിരുന്നു.
ആ വെള്ളച്ചാട്ടത്തിനു സമീപമുള്ള കാടും പടലും മൂടിയ ഒരു കവാടം ആ കാവടത്തിൽ ആണ് എല്ലാം ഉള്ളത് എന്ന് ബുക്കിൽ ഉണ്ടാരുന്നു.
അവൾക് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല അവിടെ പോകണോ വേണ്ടയോ എന്ന് അവസാനം മനസ്സിന്റെ സംഘർഷം മൂലം പോകാനുള്ള തീരുമാനത്തിൽ എത്തി.
രമ്യ യോട് പറയാതെ അവൾ അടുത്ത് ഉള്ള ksrtc ബസ് പിടിച്ചു. നേരെ വയനാട്ലേക്ക് എന്നാൽ അവൾ പോവുന്ന പിറ്റേദിവസം
ആണ് നാഗമാണിക്യം സ്വയം പ്രകാശിക്കുന്നത്.
4 മണിയോട് കൂടി അവൾ വയനാട് എത്തി ചേരുന്നു. ഇത്ര ദീർഘദൂര യാത്ര ആദ്യമായിട്ടാണ് അവൾ ചെയ്യുന്നത്. അതിന്റെ ഭയം എല്ലാം ഉണ്ട് എങ്കിലും അവൾ ആ ലൊക്കേഷനിൽ പോവാൻ റെഡി ആയി.
അതിനു നേരെ സൂപ്പർമാർകെറ്റിൽ നിന്നും അവൾക് വേണ്ട എല്ലാ സാധനങ്ങളും മേടിച്ച് യാത്ര തുടർന്നു.
പ്രകൃതിയുടെ അതിമനോഹരമായ സ്ഥലമായിരുന്നു വയനാട്. അവിടത്തെ പച്ചപ്പും ഹരിതഭംഗിയും അവിടുത്തെ മൃഗങ്ങളുടെയും പക്ഷികളുടെ മരങ്ങളിലൂടെയും എല്ലാം അകമ്പടി കൂടി അവൾ കാടിനുള്ളിലേക്ക് പ്രവേശിച്ചു.