നാഗം പഴയതു പോലെ ആയി. ഇതേ സമയം അവന്റെ മനസ്സിൽ അത് തന്നെ ആയിരുന്നു അപ്പോൾ ആണ് അവൻ സമയം നോക്കുന്നത് 3 മണി ആയിട്ടു ഉണ്ട്.
എന്തോ തീരുമാനിച്ചത് പോലെ അവൻ ലീവ് പറഞ്ഞു നേരെത്തെ വീട്ടിലേക് പോയി. അവൻ എത്തിയപ്പോൾ അമ്മ യുണ്ടാരുന്നു അവിടെ.
: എന്താ മോനെ നേരെത്തെ.
: എനിക്ക് ഒരിടം വരെ പോവാൻ ഉണ്ട് . ഞാൻ ഇപ്പോ ഇറങ്ങും.
: എവിടാ മോനെ എന്താ ആവിശ്യം.
: വയനാട് വരെ പോവണം. എന്റെ ഒരു കൂട്ടുകാരന് എന്നെ കൊണ്ട് ആവിശ്യം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പോയിട്ട് പെട്ടന്ന് വരാം .
: എന്നാൽ നോക്കി പോയിട്ട് വാ.
: ശെരി അമ്മേ എന്നും പറഞ്ഞു ലാലു അടുത്ത് ഉള്ള ബസ് സ്റ്റാൻഡിൽ നിന്നും വയനാട് ബസ് ലേക്ക് കേറി.
യാത്രയിൽ മുഴുവനും ആ പാമ്പ് പറഞ്ഞത്യും അവന്റെ സ്വപനംയും മാത്രം ആയിരുന്നു.
**—–*********
അങ്ങ് അകലെ
ഓം ചാമുണ്ഡായേ നമഃ
ഓം ചണ്ടിയായേ നമഃ
ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “
ഒരു സന്യാസി അയാളുടെ സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു.
ഞാൻ പറഞ്ഞ വാക്ക് നിനക്ക് വേണ്ടി നിറവേറ്റി തന്നു നിന്റെ പ്രണയം ഇനി ഇവിടെ പൂവണിയും.
എന്നും പറഞ്ഞു സന്യാസി ആകാശിൽലേക്ക് ഉച്ചത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.
***********—-*-***************
ഏകദേശം 9 മണിയോട് കൂടി അവൻ വയനാട് ബസ് സ്റ്റാൻഡിൽ എത്തി.നേരെ ആ പാമ്പ് പറഞ്ഞ വഴിയേ അവന്റെ നടത്തം. രാത്രിയിലായിരുന്നു അരുണശോഭയുമായി നിൽക്കുന്ന കാട്. ചുറ്റും ഭയാനകഥ എവിടെയും നിശബ്ദത നീല രാത്രിയുടെ മൊത്തം അവിടെ തെളിച്ചഞ് നിന്നു.