നിലാവ് ചൊരിഞ്ഞ പൂർണ്ണചന്ദ്രൻ എങ്ങോപോയ്മറഞ്ഞിരുന്നു.
ചുറ്റിലും അന്ധകാരം വ്യാപിച്ചു.
നായ്ക്കൾ ഓരിയിടാൻ തുടങ്ങി.
കുളത്തിലെ മീനുകളും മറ്റുജീവികളും ജീവനുംകൊണ്ട് പരക്കംപാഞ്ഞു.
അവന്റെ അടുത്ത് ഉള്ള മരക്കൊമ്പിൽ ന്റെ മുകളിൽ
മഞ്ഞക്കണ്ണുകളുമായി ഒരു മൂങ്ങവന്നിരുന്നു.
അത് ലാലുയെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവ കുറുകികൊണ്ടിരിക്കുമ്പോൾ അവനെ താണ്ടി ഒരു ജീവി കടന്നു പോയി. അവന്റ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി എന്നാലും അവൻ അത് പുറമെ കാട്ടാതെ മുന്നോട്ടു നടന്നു.
വീണ്ടും മുന്നോട്ടു നടന്നപ്പോൾ ഒരു സ്ത്രീ അവിടെ നില്കുന്നത് പോലെ അവനു തോന്നി.
പിന്നെയും പേടി അവനെ വന്നു മൂടി തുടങ്ങി.
അവൻ പതിയെ മുന്നോട്ടു പോയി.
: ആരാ ആരാ …. മീശമാധവൻയിൽ ഹരിശ്രീ അശോകൻ ചോദിക്കുന്നത് പോലെ അവനു തോന്നി.
അപ്പൊ അവൾ അവന്റെ അഭിമുഖമായി തിരിഞ്ഞുകൊണ്ട് നിന്നു.
അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ എന്ത് എന്ന് ഇല്ലാത്ത ഒരു അനുഭൂതി വരാൻ തുടങ്ങി.
അവളെ തന്നെ അവൻ നോക്കി നിന്നു പോയി. അതിൽ നിന്നും മോചിതൻ ആയതു അവളുടെ ചോദ്യത്തിന്റെ മുന്നിൽ ആയിരുന്നു.
:താൻ ആരോടോ…എന്താ ഇ കാട്ടിൽ പരുപാടി.
: അത് ഞാൻ ചോദിക്കണ്ടത് അല്ല പിന്നെ. എന്നെ പോലെ താനും എന്താ ഇവിടെ.
: ഓക്കേ കോംപ്രമൈസ് എന്റെ പേര് മേഘന മൽഹാർ. തന്റെ പേര് എന്താ.
: എന്റെ പേര് ലാലു. ഇനി പറ താൻ എന്താ ഇവിടെ വന്നതിന്റെ ഉദ്ദേശം.