ഒരുപാട് സ്വപ്നകൾ കൊണ്ട് അവര് ആ കാടു വിട്ടു വീട്ടിലേക്ക് മടങ്ങിയത്.
കയ്യിൽ താലമേന്തി താമര മൊട്ടുമാലയുമായി നാണത്തോടെ എന്നരികിലേക്ക് വന്ന മേഘയെ ആദ്യമായി കാണുന്നപോലെ എന്റെ കണ്ണുകൾ അവളെത്തന്നെ നോക്കിനിന്നു. ചോരച്ചുണ്ടുകളിൽ ഒളിപ്പിച്ചുവച്ച പുഞ്ചിരി എനിക്കുനേരെയെറിഞ്ഞ് സ്റ്റേജിലേക്ക് കയറിയ അവൾ സദസ്സിനെ വണങ്ങി എന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു. അവളിൽ നിന്നും ഉയർന്ന മുല്ലപ്പൂ മണം മൂക്കിലൂടെ അരിച്ചുകയറി. കൈനിറയെ വളകളണിഞ്ഞ് മാറ് മറയ്ക്കുമാറ് ആഭരണങ്ങളണിഞ്ഞ തമേഘയെ എത്രനേരം നോക്കിയിരുന്നാലും മതിവരില്ല.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴുത്തിൽ താലി ചാർത്തുമ്പോൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിൽക്കുന്ന അവളുടെ കണ്ണുകളിലെ തിളക്കം കാണേണ്ടതാണ്. മേഘനയുടെ പുറകിലായി അവളുടെ ഫ്രണ്ട് രമ്യവുണ്ട്. ഞാൻ കെട്ടിയ താലി ശരിയായയി മുടിയൊക്കെ ഒതുക്കിവയ്ക്കുന്നത് രമ്യവാണ്.
അവൾ ആണ് എല്ലാത്തിനും മേഘനയുടെ ഒപ്പം അവളുടെ അച്ഛൻ ശശി ചേട്ടൻ മേഘനയുടെ അച്ഛന്റെ സ്ഥാനത്ത് ചെയ്യേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നുണ്ടായിരുന്നു.
ആ വയനാട് യാത്രയ്ക്ക് ശേഷം അവർ പൂർണ്ണമായും അകലാൻ പറ്റാത്ത സ്നേഹത്തിലേക്ക് അവരെ എത്തിച്ചേർന്നിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു അവരുടെ കല്യാണം എല്ലാം വേഗത്തിൽ തന്നെ നടന്നു രമ്യ യായിരുന്നു എല്ലാത്തിന്റെ യും ചുക്കാൻ പിടിച്ചത്.
അവസാനം അമ്മയുടെ അനുഗ്രഹയും മേടിച്ചു ശശി ചേട്ടന്റെ അനുഗ്രഹം മേടിച്ച് ഞങൾ എന്റെ വീട്ടിൽലേക്ക് പോയി.