പിന്നെ ഞാൻ എന്ത് എങ്കിലും പറയുന്നതിന് മുൻപേ ഷിഗ അവിടന്ന് പോയി.
: എന്ത് ആടോ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്. ഇത് നമ്മുടെ മധുവിധു യാത്രയാണ് അല്ലാതെ ഒരു മുറിക്കു വേണ്ടിയുള്ള യാത്രയല്ല എന്നും പറഞ്ഞു അവൻ പൊട്ടി ചിരിച്ചു.
അവളും അതിനു ഒപ്പം കൂടി എന്നാൽ അവളുടെ ഉള്ളിൽ തീ ആയിരുന്നു ഇനി നടക്കാൻ പോവുന്നത് എന്താ എന്ന് ഉള്ള ഒരമ്മയിൽ.
അവർ വയനാട് ന്റെ ചെക്ക് പോസ്റ്റ് കഴിഞ്ഞു. ചുറ്റിനും ഭയാനകം നിറഞ്ഞ ഒറ്റപ്പെട്ട വനത്തിന്റ റോഡിലൂടെ അവരുട യാത്ര മുന്നോട്ടു പോയി കൊണ്ട് യിരുന്നു.
കുറച്ചു കൂടി മുന്നോട്ടു പോവവുന്ന തോറും
കോടമഞ്ഞുമൂടിയ റോഡിലൂടെയുള്ള യാത്രയിൽ അവനെ കുളിരണിയിപ്പിക്കാൻ ചെറുചാറ്റൽ മഴയും കൂട്ടുണ്ട്….മൂടൽമഞ്ഞു കാരണം റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ല അത്കൊണ്ട് തന്നെ ഇന്ദ്രൻ ശ്രദ്ധയോടെ വേഗത കുറച്ചാണ് ഡ്രൈവ് ചെയ്യുന്നത്…… മ്യൂസിക് പ്ലേയറിൽ നിന്നും ഒഴികിയിറങ്ങുന്ന മധുരഗാനങ്ങളുടെ പ്രണയ നിമിഷങ്ങളിൽ അണ് അവൻ.……എന്നാൽ രാഗണിയുടെ മനസ്സിൽ മുഴുവനും ഗുരു പറഞ്ഞ കാര്യം മാത്രം ആയിരുന്നു ഇനി എന്ത് അവമോ എന്തോ.
അങ്ങനെ ഉൾവനത്തിലേക്ക് ലക്ഷ്യമാക്കി ഇന്ദ്രൻനെയും രാഗണിയെ യും കൊണ്ട് ആ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
വയനാട് ….. ദൈവം സൃഷ്ഠിച്ച ഒരു സ്വർഗ്ഗമാണു….
ചുറ്റും മലകൾ…. മലയിൽനിന്നും ചാടികുത്തിച്ചു വരുന്ന വെള്ളച്ചാട്ടം…. പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞ അരുവി… ഏലം, തേയില, അങ്ങനെ ഒട്ടനവധി കൃഷികൾ…. വനത്തിന്റെ ഉള്ളിലേക്കു അടുക്കുംതോറും തണുപ്പ് കൂടി വന്നു….. അതുപോലെ റോഡിൽ കോടമഞ്ഞും.