ആകാശം പ്രകമ്പനത്തോടുകൂടി മഴയും ഇടിയും വഴി പ്രതികാരം പറഞ്ഞു തുടങ്ങി.
: എന്ത് ഒരു മഴ എപ്പോ ഇറങ്ങിയാലും മഴ ആണ്ല്ലോ ദൈവമേ.
അവൻ കൈയിൽ കരുതിയ റെയിൻ കോട്ട് ഇട്ടു കൊണ്ട് അവൻ പിന്നെയും യാത്ര തുടരുന്നു.
ആകാശം അവനോടു പറയാതെ പറഞ്ഞു അവള് നിന്നെ തേടി വരുന്നു നീ അവളെ കാത്ത് നിൽക്കണം. എല്ലാം വിധി പോലെ നടക്കും.
അവൻ സൂന്റെ മുന്നിൽ എത്തി ബൈക്ക് പാർക്ക് ചെയിതു നേരെ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ കേറി.
അവന്റെ ഡ്രസ്സ് അവിടത്തെ ഡ്രോയറിൽ വച്ച് സൂയിലെ ഡ്രെസ്സ് യും ഇട്ട് അവന്റെ ജോലിലേക്ക് കടന്നു.
എല്ലാം ജീവികകും ആഹാരം കൊടുത്തു ക്ലീൻ ചെയ്യേണ്ടത് എല്ലാം ക്ലീൻ ആക്കി. ഫുഡ് ന്റെ സ്റ്റോക്ക് എടുത്തു അവൻ തന്റെ നടത്തം വീണ്ടും ആരംഭിച്ചു.
*****-***************
പുറത്തുനിന്ന് അരുണരശ്മികൾ ജാലകത്തിലൂടെ ഫ്ലാറ്റിനകത്തേക്ക് ഒരു വിരുന്നുകാരനെപോലെ ഒഴുകിയെത്തി.
മേശക്ക് മുകളിൽ ആവിപറക്കുന്ന കട്ടൻചായ മേഘയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ഇളംവെയിൽ അവളെ തഴുകിതലോടിയപ്പോൾ
കിടക്കയിൽ നിന്നുമെഴുന്നേറ്റ് രമ്യയെത്തന്നെ നോക്കി.
“ന്തടി.., നോക്കി പേടിപ്പിക്കുന്നോ, കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പോയി കുളിച്ചിട്ട് വാടി”
നനഞ്ഞ കാർകൂന്തൽ ഫാനിന്റെ മുൻപിൽ പരത്തിയുണക്കുന്നതിനിടയിൽ രമ്യ പറഞ്ഞു.കൈയ്യിൽ കിട്ടിയ എസിയുടെ റെമോർട്ട്കൊണ്ട് അവൾ മേഘക്യെ അതുവച്ചൊരെറ് കൊടുത്തു.
ഉന്നംവച്ചെറിഞ്ഞപോലെ അത് കൃത്യമായി മേഘയുടെ ഇടത് കണ്ണിന് മുകളിലെ നെറ്റിയിൽ ചെന്നുപതിച്ചു.