ഇരുട്ടിൽ ആരോടെന്നില്ലാതെ അവൾ പറഞ്ഞു കൊണ്ടിരുന്നു….
ഒരു നിശബ്ദത അവിടെ പരന്നു….
അവൾക്ക് ഒരു പേടി തോന്നി….
ഏട്ടാ എന്നെ കാത്തോണേ… ഞാനും ഇനി മാസ്റ്ററെ എന്ന് വിളിച്ചോളാം…. എന്നും ഏട്ടന്റെ കൂടെ നിക്കാം…. ഒറ്റയ്ക്ക് പേടിയാവുന്നു….
പെട്ടന്ന് പേമാരി നിലച്ചു… കറണ്ടും വന്നു…!!!
അവൾ പുതപ്പിനു വെളിയിൽ തല ഇട്ട് നോക്കി…. ഹാവു ഭാഗ്യം ലൈറ്റ് വന്നു….
ഈ ഏട്ടൻ ഭയങ്കര പുള്ളി തന്നെ….
ആരായിരിക്കും തന്റെ ഏട്ടൻ?
ഇനി ഏട്ടന് എന്തെങ്കിലും പറ്റി മരിച്ചിട്ട്… പ്രേതം ആയിട്ടേങ്ങാനും വന്നതാണോ?
അതോ വല്ല ബാധയും കേറിയോ ദേഹത്തു…. ഏയ് അതല്ല
ഇത്ര തേജസ്സ് കണ്ടിട്ട് ഏട്ടന് എന്തോ സംഭവിച്ചിട്ടുണ്ട്…. എന്തോ ഒരു പോസിറ്റീവ് എനെർജി ഏട്ടന് ഉണ്ട്….
ആരാവും എന്റെ ഏട്ടൻ?
അവൾ എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിൽ നിന്നു…. പുതപ്പ് മാത്രം ചുറ്റി….
എല്ലാം ഏട്ടന് അറിയാവുന്നത് കൊണ്ടല്ലേ ഈ പെങ്ങളൂട്ടി ഒന്നു പേടിച്ചപ്പോൾ പേമാരിയും ഇടിയും നിർത്തി ലൈറ്റും കൊണ്ടു വന്നത്…. ഒരു നിമിഷം അവൾ കൊച്ചു കുട്ടിയെ പോലെ ആയി….
അവൾ കണ്ണാടി നോക്കി മന്ത്രിച്ചു….
“എനിക്ക് മാത്രം ദിവസം എണ്ണി വേണ്ട… എന്നും ഏട്ടനെ കാണണം എനിക്ക്…. ഒന്നു വാ ഏട്ടാ…. കാണാൻ കൊതിയാകുന്നു”
അവൾക്ക് വീണ്ടും ആ പഴയ സുഗന്ധം അനുഭവപ്പെട്ടു… ചന്ദനത്തിന്റെയും മുല്ലപ്പൂവിന്റെയും ചേർന്ന നറുമണം…
അവൾ ഒന്നു കണ്ണടച്ചു…
“ഇതെന്റെ ഏട്ടൻ ആവണേ ദേവീ… ഗന്ധർവ്വൻ ഒന്നും എനിക്ക് വേണ്ട… പേടിയാ… എനിക്ക് ഏട്ടൻ മാത്രം മതി…”
പെട്ടെന്ന് ഒരു ശബ്ദം…
“മോളെ…. പേടി മാറിയില്ലേ മുത്തേ നിന്റെ….”
അവൾ എങ്ങോട്ടെന്നില്ലാതെ നോക്കി….
കണ്ണാടിയിൽ നിന്നും ആണ് ശബ്ദം….
അവൾ കണ്ണു നിറഞ്ഞു കൊണ്ടു ചോദിച്ചു…
“ഏട്ടാ… ഇത് ശെരിക്കും എന്റെ ഏട്ടൻ ആണോ…. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല”
“കാണണോ മോൾക്ക് ഏട്ടനെ”
വൈഷ്ണവി : ഹ്മ്മ് പിന്നല്ലാതെ…
“ശെരി… ന്റെ കുട്ടി കണ്ണടയ്ക്ക്”
വൈഷ്ണവി : ഹാ അടച്ചു…. വേഗം വായോ…
“ഹ്മ്മ്മ് ഇനി കണ്ണൊന്നു തുറന്നെ എന്റെ സുന്ദരിക്കുട്ടി”
ഗംഭീരം ????. നാഥൻ വല്ലാത്തൊരു നിഗൂഢത അനല്ലോ
കാരണം ഈ സബ്ജെക്ട് എന്റെ സ്വപ്നങ്ങളിൽ എന്നും ഉണ്ടാവാറുണ്ട്… And its still haunting…..
Wow അടിപൊളി സ്റ്റോറി next katta waiting
അടിപൊളി
കൊള്ളാമല്ലോ
Poli bro
കൊള്ളാം കഥ അടിപൊളി ആയിട്ടുണ്ട്❤️..
പകുതിക്ക് വെച്ച് നിർത്തി കളയരുത്?.
Waiting for next part???
തീർച്ചയായും കാണും…. ഒരുപാട് എപ്പിസോഡ് ഉണ്ടാവും…
Nice story please next part