നാഥന്റെ ദേവലോകം [സുൽത്താൻ II] 275

ഇതെന്റെ ഏട്ടൻ തന്നെയോ…. അതോ മറ്റെന്തെങ്കിലുമൊ?

നാഥൻ വാതില്പടിയിലേക്ക് ഒന്ന് നോക്കി…. മൊത്തത്തിൽ എല്ലാവരെയും….

തന്നെ നോക്കി മിഴിച്ചു നിക്കുന്ന അച്ഛനെയും സഹോദരങ്ങളെയും നോക്കി ഒന്ന് പുഞ്ചിരിച്ചു….

പിന്നെ അമ്മയോടായി പറഞ്ഞു…

“അമ്മേ എനിക്ക് പോകാൻ സമയം ആയി… ഞാൻ ഇല്ലെങ്കിൽ അവിടെ ഒന്നും ശെരിയാവില്ല….

റോബർട്ട്‌ ഇവിടെ ഉണ്ടാവും…. നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ…. ഞാൻ എല്ലാം അറിഞ്ഞോളാം….”

കാർത്തിക : “നീ എവിടെയാ… അമ്മേടെ പൊന്ന് മോനെ ജീവിക്കുന്നത്….? ഞങ്ങളെ ഇട്ടിട്ട് ഇനിയും പോവുകയാണോ നീ….?

നാഥൻ : ” അമ്മ പേടിക്കേണ്ട…. അമ്മയ്ക്ക് കാണേണ്ട സമയം ഞാൻ ഈ റൂമിൽ എത്തിയിരിക്കും…. ”

കാർത്തിക :”ഈ അമ്മയ്ക്ക് എന്നും എന്റെ മോനെ കാണണം…. ഇനി എത്ര കാലം ആണ് ഇവിടെ എന്നറിയില്ല…. അതുവരെ എങ്കിലും നിന്നെ കാണണം ഞങ്ങൾക്ക്”

നാഥൻ :”അമ്മേ സമയം ആയി…. ഞാൻ ഇറങ്ങുന്നു…. റോബർട്ട്‌ അയാൾക്ക് അറിയാവുന്നതെല്ലാം പറഞ്ഞു തരും”

അമ്മയോട് യാത്ര പറഞ്ഞു നാഥൻ വെളിയിൽ ഇറങ്ങി…

മഹേശൻ :”മോനെ… ഈ അച്ചനോട് പൊറുക്കെടാ… നീ പോവല്ലെടാ മോനെ”

അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു…

വിഷ്ണു : ഏട്ടാ എന്താണ് പറയേണ്ടത് എന്നറിയില്ല…. എന്നാലും ഏട്ടന് ഇവിടെ നിക്കാലോ….?

വൈഷ്ണവി : ഏട്ടാ…. (അത്രയും വിളിക്കാൻ മാത്രം അവൾക്ക് നാവ് പൊന്തിയുള്ളൂ…. അവളുടെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല…. ആ പ്രഭയിലും അഴകിലും ശബ്ദത്തിലും അവൾ മയങ്ങി പോയിരുന്നു….)

അത് മനസ്സിലാക്കിയ നാഥൻ അവളെ നെഞ്ചോട് ചേർത്ത് പറഞ്ഞു….

“ഇപ്പോൾ പോകണം…. വേറൊന്നും പറയാൻ നിർവാഹം ഇല്ല”

 

ഒരിക്കൽ കൂടി എല്ലാരും പ്രതീക്ഷയോടെ നാഥനെ നോക്കി….

ഒന്ന് പുഞ്ചിരിച്ചു കൊണ്ടു നാഥൻ….. കാറിൽ കയറി….

ആ കാറ് അതിവേഗം പോയി….

പെട്ടെന്ന് ഫോൺ കാൾ വന്നു….

“കേശവൻ നമ്പൂതിരിയുടെ അളിയൻ അല്ലെ?  ഇത് ഹോസ്പിറ്റലിൽ നിന്നാണ്…. ആളിന് കുഴപ്പം ഒന്നുമില്ല…. കൈക്ക് ചെറിയ പൊട്ടൽ അത്രേ ഉള്ളൂ….”

മഹേശൻ : നന്ദി സർ…. എന്ന് പറഞ്ഞു കൊണ്ടു ഫോൺ വെച്ചു….

9 Comments

Add a Comment
  1. ? നിതീഷേട്ടൻ ?

    ഗംഭീരം ????. നാഥൻ വല്ലാത്തൊരു നിഗൂഢത അനല്ലോ

    1. സുൽത്താൻ II

      കാരണം ഈ സബ്ജെക്ട് എന്റെ സ്വപ്നങ്ങളിൽ എന്നും ഉണ്ടാവാറുണ്ട്… And its still haunting…..

  2. Wow അടിപൊളി സ്റ്റോറി next katta waiting

  3. അടിപൊളി

  4. കൊള്ളാമല്ലോ

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കൊള്ളാം കഥ അടിപൊളി ആയിട്ടുണ്ട്❤️..
    പകുതിക്ക് വെച്ച് നിർത്തി കളയരുത്?.
    Waiting for next part???

    1. സുൽത്താൻ

      തീർച്ചയായും കാണും…. ഒരുപാട് എപ്പിസോഡ് ഉണ്ടാവും…

  6. Nice story please next part

Leave a Reply

Your email address will not be published. Required fields are marked *