നജിയ 2 [Perumalclouds] 105

നജിയ 2

Najiya Part 2 | Author : Perumalclouds

[ Previous Part ] [ www.kkstories.com]


 

ഒരിക്കലും കണ്ടുമുട്ടില്ലെന്നു ഉറപ്പുള്ള ഒരാൾ…! അയാളോടൊത്തു ആഗ്രഹങ്ങളിൽ ജീവിക്കാൻ ഭാവനകൾക്കും ഭാവനകളിൽ പൊട്ടിവീഴുന്ന വരിക്കൾക്കും സാധിക്കുന്നു എന്നെ സത്യം ഞാൻ മനസിലാക്കുന്നു. മനോഹരമായ പ്രണയങ്ങൾ നിങ്ങൾ ഓരോത്തർക്കും സംഭവിക്കട്ടെ, അത്തരം പ്രണയങ്ങൾ സ്വന്തമാകാതെ ജീവിച്ചു തീർക്കാൻ വിധി വരട്ടെ.
(നജിയ-ആദ്യ ഭാഗം വായിച്ചതിനു ശേഷം മാത്രം രണ്ടാം ഭാഗം വായിക്കണം)

നജീബിന്റെ കാൾ വന്നാണ് ഞാൻ നാജിയയുടെ ഓർമകളിൽ നിന്നും എഴുന്നേൽക്കുന്നത്. ഞാൻ നജീബിന്റെ കാൾ എടുത്തു,
‘നജീബെ പറയു’
‘നിനക്ക് നജിയ ഡോക്ടറെ അറിയോ?’
‘ഇല്ല. എന്തെ?’
‘എന്നെ ഡോക്ടർ വിളിച്ചിരുന്നു’
‘എന്തിനു?’
‘നിന്റെ ഫോൺ നമ്പർ വേണം എന്ന് പറഞ്ഞു, അതുകൊണ്ടാ ഞാൻ പരിജയം ഉണ്ടോ എന്ന് ചോദിച്ചേ?’
‘നീ കൊടുക്കേണ്ട കാര്യമില്ല നജീബ്. അവർ ഒരു ആർട്ടിക്കിൾ ചെയ്യേണ്ട കാര്യം പറഞ്ഞിരുന്നു. എനിക്കതു ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു.’
‘ടാ, നീ ചെയ്തു കൊടുക്ക്, അതൊരു പാവം സ്ത്രീയാണ്. അവർ പൈസക്ക് വേണ്ടിയല്ല ചികിൽസിക്കാൻ ഇരിക്കുന്നത്. എനിക്ക് എഴുതാൻ കഴിവില്ലല്ലോ, ഉണ്ടയെരുന്നെങ്കിൽ ഞാൻ അവരോടു ചെയ്തു തരാമെന്നു പറഞ്ഞേനെ. ഞാൻ നിന്റെ നമ്പർ കൊടുക്കുന്നുണ്ട്. ഞാൻ പറയുന്നത് മനസ്സിലാക്കാമെങ്കിൽ നീ സംസാരിക്ക് അവരോടു.’
‘നജീബെ…’

ഞാൻ തിരിച്ചെന്തെങ്കിലും പറയും മുൻബ് അവൻ കാൾ കട്ട് ചെയ്‌തിരുന്നു. തിരിച്ചു വിളിച്ചപ്പോൾ നമ്പർ ബിസി ആയിരുന്നു. ട്രെയിനിന്റെ ശബ്‌ദം എന്റെ ഹൃദയമിടിപ്പിലേക്ക് ചേർന്ന്. ഏതു നിമിഷവും അവളുടെ കാൾ? ഇനി എന്തിനു വിളിക്കണം? ഞാൻ എന്ത് പറയണം എന്നിങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ…

The Author

Leave a Reply

Your email address will not be published. Required fields are marked *