എന്റെ ജോലി തിരക്കുകളിൽ യാത്രകൾക്ക് സമയമില്ലാതായിരിക്കുന്നു. ഓഫീസിൽ ടൈം കഴിയാൻ ഹാഫ് അവർ കൂടിയുണ്ട്. നാസിറ വന്നു പറഞ്ഞു തന്നെ കാണാൻ ഒരു ഡോക്ടർ വന്നിട്ടുണ്ട്. വിസിറ്റിംഗ് റൂമിലാണ്. എനിക്ക് ഉറപ്പായിരുന്നു അത് നജിയ ആയിരിക്കും എന്ന്. ഞാൻ അവൾക്കു മുമ്പിൽ ചെന്ന് നിന്നു. അവൾ ഒരു പർദ്ദ ഇട്ടായിരുന്നു വന്നിരുന്നത്. ഹിജാബിനുള്ളിൽ അവളുടെ മുഖം!
‘എന്താ?’
‘ദേഷ്യം?’
‘എന്തിനു?’
‘ഒന്നും പറയാതെ പോയതിനു?’
‘നിങ്ങൾ അതിനു എന്റെ ആരാണ്?’
‘നിങ്ങൾ എന്റെ ആരുമല്ലായിരിക്കാം. നിങ്ങൾ എന്റെ… മതി ദേഷ്യം കാണിക്കല്ലേ. ഞാൻ എത്ര സന്തോഷത്തിലാണെന്നു അറിയോ ഇപ്പോൾ?’
‘വേണ്ട. സന്തോഷം കൂട്ടാനും കുറയ്ക്കാനും എന്നെ കാരണക്കാരൻ ആക്കണ്ട.’
അവൾ ഒന്നും മിണ്ടാതെ എന്റെ മുഖത്തു തന്നെ നോക്കികൊണ്ടിരുന്നു. ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
‘നജിയ നമ്മൾ തമ്മിൽ രണ്ടാമത് കണ്ടിട്ടില്ല. ഇവിടെ നിന്നു കരയല്ലേ. ആരെങ്കിലും കണ്ടാൽ. വേണ്ട. താൻ പൊയ്ക്കോളൂ.’
‘താൻ പൊയ്ക്കോളൂ’
അവൾ കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി. എനിക്ക് തിരിച്ചു വിളിക്കാൻ തോന്നിയിരുന്നു. വർഷങ്ങളോളം എന്റെ മനസ്സിൽ താളം കെട്ടിക്കിടന്ന വിഷമം അവളുടെ കണ്ണീരാൽ തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. അവൾ എന്നെ പറ്റിക്കാൻ വേണ്ടി മാത്രം ആയിരുന്നെങ്കിൽ ഈ വരവിന്റെ ആവശ്യം തന്നെ ഇല്ലാലോ. ഞാൻ ഫോണെടുത്തു നജിയെ വിളിച്ചു.
‘എന്താ?’ അവൾ കരഞ്ഞോടാണ് എന്നോട് സംസാരിച്ചത്.
‘നജി, തന്റെ കരച്ചിൽ മാറിയെങ്കിൽ താഴെ ലെഫ്റ് സൈഡിലേക്ക് പോകുമ്പോൾ ഒരു ഇന്ത്യൻ കോഫി ഹവ്സ് കാണാം അവിടെ രണ്ടു കോഫി പറഞ്ഞിരിക്ക്. എനിക്ക് കാണണം.’
‘ഉം’