അവൾ ഫോൺ കട്ട് ചെയ്യുമ്പോൾ എനിക്ക് വക്കാൻ തോന്നുണ്ടായിരുന്നില്ല. എന്റെ മനസ്സ് ഒരുപാടു എക്‌സൈറ്റഡ് ആയിരുന്നു. ദിവസങ്ങൾ മൂന്ന് നാല് കഴിഞ്ഞു.ഞാൻ മലക്കപ്പാറ പോകാനായി വെള്ളിയാഴ്ച ഹാഫ് ഡേ ലീവ് എടുത്തു. നജിയയോട് തലേദിവസം തന്നെ പോകുന്ന കാര്യം പറഞ്ഞിരുന്നു. കണ്ണൂർ നിന്നും അവൾ പുലർച്ചെ യാത്ര പുറപ്പെട്ടതാണ്, ചാലക്കുടി ബസ് സ്റ്റാൻഡിൽ അവളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ ഒരു രണ്ടു മണി ആയപ്പോൾ ചാലക്കുടി ബസ് സ്റ്റാൻഡിൽ എത്തി. നജിയയെ കാണാതായപ്പോൾ ഞാൻ വിളിച്ചു,
‘നജി, എത്തിയില്ല?’
‘ഒരു ഫൈവ് മിനിറ്റ്’
‘ഞാൻ ഇവിടെ അടുത്തുള്ള ഹോട്ടലിൽ ഉണ്ട്. ഫുഡ് പാർസൽ വാങ്ങാൻ വന്നതാ.’
‘വേഗം വായോ, ബസ്സ് വരാൻ സമയമായി.’
‘ദേ വന്നു’
രണ്ടേകാലിനാണ് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കുള്ള ബസ്സ്. നജിയ അന്നത്തെ റെഡ് ട്രാവെല്ലിങ് ബാഗ് ഒന്നു സൈഡ് ഇട്ടുകൊണ്ട് ഓടി വരുന്നുണ്ട്. അവൾ പർദ്ദയാണ് ഇട്ടിരിക്കുന്നത്. അത് ഫുൾ കവർ ആയോണ്ട് ആ മുഖത്തെ രണ്ടു കണ്ണുകൾ അല്ലാതെ വേറെ ഒന്നും കാണാൻ പറ്റില്ലായിരുന്നു. അവൾ ആൾകൂട്ടത്തിൽ എന്നെ തിരയുന്നതായി കണ്ടു. എന്നെ കണ്ടപ്പോൾ അവൾ എന്റെ ഇടതുഭാഗത്തേക്ക് വന്നു നിന്നു. എന്റെ മുഖത്തേക്ക് നോക്കാനും എന്റെ കൈപിടിക്കാനും നിന്നില്ല. ബസ്സ് വന്നു. അതികം തിരക്കുണ്ടായിരുന്നില്ല. അവൾ ഇരുന്ന സീറ്റിന്റെ തൊട്ടു പുറകിലെ സീറ്റിൽ ഞാൻ ഇരുന്നു. എനിക്ക് മെസ്സേജ് വന്നു,
‘അതെ എന്റെ അപ്പുറത്തു വന്നു ഇരിക്കോ?’
‘മലക്കപ്പാറ എത്താറാവട്ടെ, ഇവിടെ എന്നെ അറിയുന്നവരു ഉണ്ടാവാൻ ചാൻസ് ഉണ്ട്.’
‘ഓഹ്… വേണ്ട എന്നാൽ… ഇഷ്ടംകൊണ്ടു ചോദിച്ചതാണേ!’
‘എന്റെ മോള് ഇത്തിരികൂടി ഒന്ന് ക്ഷെമി!’
‘ആയിക്കോട്ടെ’