“ഇല്ലാന്ന് കൊറച്ച് കഴിയുമ്പോ എല്ലാരും അറിയില്ലേ, പ റയാതിരുന്നിട്ട് എന്താ കാര്യം?”
അവൾ സംശയത്തോടെ ചോദിച്ചു.
“ഇപ്പൊ ഇല്ല്യാന്ന് അറിഞ്ഞാൽ പ്രശ്നമല്ലേ….!
ആ തള്ളയുടെ സ്വഭാവം മഹാ ചീത്തയാ. എന്തൊക്ക്യാ വിളിച്ചുപറയാന്ന് അറിയില്ല..
ഞാൻ എന്റെ വീട്ടിൽ പോകുക ആണ് ലാലു എനിക്ക് സഹിക്കാൻ പറ്റുന്നില്ല കരഞ്ഞുകൊണ്ട് അവൾ വീട്ടിലേക്ക് കയറി പോയി
കലങ്ങിയ മനസ്സുമായി ഞാൻ വീട്ടിലേക്ക്നടന്നു പാവം ഗായത്രി ഞാൻ ഓർത്തു
%%%%%%%%%%%%%%%%%%
പിറ്റേ ദിവസം ഞാൻ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിനായി ഒരുങ്ങിക്കൊണ്ടിരിക്കെ ഒരു കാൾ വന്നു. മോഹനന്റെ അമ്മയായിരുന്നു വിളിച്ചത്.
“ഹലോ.. ലാലു.. ഒന്നിവിടെ വരെ വരൂ ഒരു കാര്യമുണ്ട് ”
ഗിരിജ ചേച്ചി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
വയസ്സ് അമ്പത് കഴിഞ്ഞെങ്കിലും ഗിരിജ ചേച്ചിയുടെ സ്വരം വളരെ മനോഹരമായതാണ്! ഏതോ ചെറുപ്പക്കാരിയാണെന്നെ കേട്ടാൽ തോന്നൂ!
“അയ്യോ..ചേച്ചി .. ഞാൻ ഒരു ഇറർവ്യൂവിന് പോകാൻ നിൽക്കയാണ് പോയി വന്നിട്ട് മതിയോ?”
ഞാൻ ചോദിച്ചു.
“അതുപറ്റില്ല അത്യാവശ്യമാണ്, നിനക്കെപ്പളാ ഇന്റർവ്യൂ?” ചേച്ചി ചോദിച്ചു.
“പത്തുമണിക്ക് അവിടെ എത്തണം ഇപ്പൊ സമയം ഒമ്പതായി “ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.
”ഒമ്പതുമണിയല്ലേ ആയുള്ളൂ.. ഇനിയും സമയമുണ്ടല്ലോ? ഒന്ന് ഇവിടെവരെ വാ…
അപ്പൊത്തന്നെ പോകാം!” ഗിരിജ ചേച്ചി നിർബന്ധം പറഞ്ഞതുകൊണ്ട് എനിക്ക് നിഷേധിക്കാൻ തോന്നിയില്ല.
“ഞാൻ ഇപ്പൊ വരാം..”
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. മോഹനന്റെ വീട്ടിലേക്കു പോകുമ്പോൾ എന്റെ മനസ്സ്നിറയെ ഗായത്രിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
ഇന്റർവ്യൂന് പോകാൻ ടിപ്ടോപ്പ് ആയി ഒരുങ്ങിനിൽകുന്ന എന്നെ കാണുമ്പോൾ എന്നോട് അവൾക്ക് താല്പര്യം തോന്നിയാലോ എന്ന് ഞാൻ വെറുതെ സങ്കല്പിച്ചു.
ഞാൻ അവിടെയെത്തുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു.
”ചേച്ചി …ഗിരിജ ചേച്ചി ..” ഞാൻ ഉറക്കെ വിളിച്ചു.
അൽപനേരം കഴിഞ്ഞ് ചേച്ചി പൂമുഖത്തേക്ക് വന്നു.
”ഇന്ന് മോഹനന്റെ പിറന്നാൾ ആണ്! പാൽപായസം ഉണ്ടാക്കാൻ, മോഹൻ എന്നെ വിളിച്ചു പറഞ്ഞിരിക്ക്യ! മരുമോൾ അവള് അമ്പലത്തിൽ പോയിട്ട് അവളുടെ വീട്ടിലൊക്കെ പോകും.