ദീപക് ഉറച്ച ശബ്ദത്തിൽ വാക്കുകൾ തുടരുമ്പോൾ കീർത്തന അവനെ തന്നെ ശ്രദ്ധിച്ചു.
നീളത്തിൽ വളർത്തിയിട്ടിരുന്ന അവന്റെ മുടി അലസമായി മുഖത്തേക്ക് കിടക്കുന്നു.. കഴിഞ്ഞ ഒരു മൂന്നു നാല് മാസമായി എപ്പോഴും ചെറു കുറ്റി താടി അവന്റെ മുഖത്ത് ഉള്ളത് അവളുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അത് അവന്റെ മുഖത്തിന് നന്നായി ചേരുന്നതും ഉണ്ട്. വലത് കൈ തണ്ടയിൽ ഒരു വച്ചുകെട്ട് ഉണ്ട്.. അത് ഇന്നലെ വരെ ഇല്ലായിരുന്നു.. ഒരു ചെറു ചിരിയോടെ അവൾ ഓർത്തു മിക്കവാറും ഇന്നലെ സെക്രട്ടറിയേറ്റിന്റെ മുന്നിൽ അടി കിട്ടിയവരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നിരിക്കും അതിന്റെ ആകും ആ കൈയിലെ കെട്ട്.
എല്ലാരും ബാഗുമെടുത്ത് ക്ലാസിനു വെളിയിലേക്ക് നടന്ന് തുടങ്ങിയപ്പോഴാണ് ദീപക് സംസാരം അവസാനിപ്പിച്ചത് അവളുടെ ശ്രദ്ധയിൽ പെട്ടത്.
കീർത്തനയോടൊപ്പം നടക്കുമ്പോൾ ശ്രീജ പറഞ്ഞു.
“ഡി.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഒന്നും തോന്നരുത്.”
“എന്താ..?”
“നമ്മുടെ ക്ലാസ്സിലെ പെൺപിള്ളേരിൽ നിനക്ക് മാത്രേ ഉള്ളു ദീപക്കിനെ കണ്ട് കൂടാത്തത്.. നിനക്കെന്താ അവനോടു ഇത്ര ദേഷ്യം?”
“എനിക്കെന്തു ദേഷ്യം.. എനിക്കൊരു ദേഷ്യവും ഇല്ല..”
ചിരിയോടു കൂടി ശ്രീജ പറഞ്ഞു.
“എപ്പോഴും നിന്റെ കൂടെ നടക്കുന്ന എന്നോട് നീ അങ്ങനെ പറയല്ലേ മോളെ.. ആര് ദീപക്കിനെ കുറിച്ച് നല്ലത് പറഞ്ഞാലും നിന്റെ മുഖത്ത് തെളിയുന്ന പുഛ ഭാവം ഞാൻ ശ്രദ്ധിക്കാറുണ്ട്.”
അതിനു കീർത്തനക്ക് ഒരു മറുപടി ഇല്ലായിരുന്നു.
“എനിക്കറിയാം നിനക്ക് ദീപക്കിനോട് ദേഷ്യം കൂടാൻ ഉള്ള കാരണം.”
കീർത്തന എന്താ എന്നുള്ള അർത്ഥത്തിൽ ശ്രീജയുടെ മുഖത്തേക്ക് നോക്കി.
“ദീപക് ഈ നിലക്ക് പോകുവാണേൽ നിന്റെ സൂരജ് നോട്ടം ഇട്ടിരിക്കുന്ന ചെയർമാൻ സീറ്റ് കിട്ടില്ല എന്നറിയാവുന്നത് കൊണ്ടല്ലേ..”
“ഒന്ന് പോടീ.. എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ആണ് ഈ രാഷ്ട്രീയം.”
ചിരിച്ച് കൊണ്ട് ശ്രീജ പറഞ്ഞു.
“ശരി ശരി.. ഞാൻ വിപിനോടൊപ്പം പുറത്തു പോകുവാ.. വൈകിട്ടേ റൂമിൽ വരൂ.”
ശ്രീജയുടെ കാമുകൻ ആണ് വിപിൻ.
കീർത്തന ഒരു ചിരിയോടെ ശ്രീജയെ യാത്രയാക്കി.
ഒറ്റക്ക് വരാന്തയിൽ കൂടി കാന്റീനിലേക്ക് നടക്കുമ്പോൾ കീർത്തന ആലോചിച്ചു.
‘സത്യത്തിൽ ഞാൻ എന്തിനാ ദീപക്കിനോട് ഈ വിരോധ മനോഭാവം കാണിക്കുന്നത്.. അവൻ എനിക്ക് എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?.. ഇല്ല.. എന്നോട് ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ലാ… അതേ.. കഴിഞ്ഞ ഒരു വർഷമായി ഒരേ ക്ലാസിൽ പഠിക്കുന്നു.. എന്നിട്ട് ഇതുവരെ അവൻ എന്നോട് ഒരു വാക്ക്
ne-na. Aranenno endanenno atiyatha priyapetta ezhuthkaaraa.. nee happy aaanenn viswasikunnu.. ninte kathakalk mathram endado valatha feel.. real lifili friends aayirikaan thoonunu
Venda bro. Nilapaksikku perfect ending thanne anathu. Iniyum valichu Neetiyal athinekhal better ending var ennu thonnunnilla
താങ്കൾ ഇനി തലകുത്തി നിന്നാലും ആ കാലുകൾ വെച്ച് ഞാൻ കെട്ടിപ്പിടിക്കും❤❤❤
പ്രിയപ്പെട്ട Ne-Na,
ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് താങ്കൾ..തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷമുണ്ട്. “എന്റെ നിലാപക്ഷി” എനിക്കേറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണ്, ഈ കഴിഞ്ഞ ആഴ്ചയിലും അത് വീണ്ടും വായിച്ചിരുന്നു.
അത്രയ്ക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരാണ് ജീനയും, ഹരിയും, അമ്മയും, വിദ്യയും, ക്ളാരയും, ഒപ്പം മറ്റുള്ളവരും. ഇത്രയും മനോഹരവും, ലളിതവും, ഏറെ ഹൃദ്യമായ മുഹൂര്‍ത്തങ്ങളുമുള്ള മറ്റൊരു കഥയുണ്ടോയെന്ന് സംശയമാണ്. “ജീന” എനിക്കേറ്റവും പ്രിയപ്പെട്ട, ജീവിതത്തിൽ ഉണ്ടായിരുന്നങ്കിൽ എന്നാഗ്രഹിക്കുന്ന കഥാപാത്രമാണ്.
എന്റെ ബ്രൗസറിൽ ഒരു Author ന്റെ പേജ് എപ്പോഴും ഓപ്പൺ ആണ്, “Ne-Na” യുടെ..ഇടയ്ക്കിടയ്ക്ക് റിഫ്രഷ് ചെയ്ത് നോക്കാനും, ജീനയെയും, ഹരിയേയും തോന്നുമ്പോഴൊക്കെ വായിക്കാനും. അതിൽ നിന്ന് മനസ്സിലാക്കാമല്ലോ “Ne-Na” എന്നെ എത്രമാത്രം സ്വാധീനിച്ചുണ്ട് എന്ന്. ആഗ്രഹമുണ്ട്, അവരുടെ ഇനിയുള്ള ജീവിതമെങ്ങനെ എന്നറിയാൻ, ആ സന്തോഷം പങ്കിടാൻ..പറ്റുമെങ്കിൽ അവരുടെ ഇനിയുള്ള ജീവിതം പറയണം, ഇഷ്ടമാണെങ്കിൽ മാത്രം. പിന്നെ, ഞാൻ-2 എഴുതി പൂര്‍ത്തിയാക്കിയിരുന്നു എന്ന് പറഞ്ഞു, ഞങ്ങള്‍ക്കു വേണ്ടി അത് ഇവിടെ പബ്ളിഷ് ചെയ്തൂടെ?
സ്നേഹത്തോടെ,
അപരിചിതൻ
Ne-Na,
ഞാൻ-2 വായിച്ചതാണ്, പെട്ടന്ന് ആവേശത്തിൽ അതിന്റെ മൂന്നാം ഭാഗം എന്ന് തെറ്റിദ്ധരിച്ചു പോയി..?..ഇനി അതെഴുതുന്നുണ്ടെങ്കിൽ ആവാം, കേട്ടോ..? ഞാൻ-2 ന്റെ അവസാനം എഴുതിയിരുന്നു, “എന്റെ നിലാപക്ഷി” തിരിച്ചു വരുമെന്നും, “രണ്ടാമതൊരാൾ” പൂര്‍ത്തിയാക്കുമെന്നും, ഇത് രണ്ടും നടക്കാനായി കാത്തിരിക്കുന്നു..!!
“ഞാൻ താൽക്കാലികമായി എഴുത്ത് നിർത്തുകയാണ്. രണ്ടാമതൊരാൾ എന്ന കഥ തുടങ്ങി വച്ചിരിക്കുകയാണെന്ന് എനിക്കറിയാം. കുറച്ച് വൈകിയിട്ടാണെങ്കിലും രണ്ടാമതൊരാൾ പൂർത്തിയാക്കി ഞാൻ തിരിച്ചു വരും. ഒപ്പം തന്നെ നിങ്ങളുടെ എല്ലാ ആഗ്രഹപ്രകാരം നിലാപക്ഷിയും ഉണ്ടാകും.”
കാത്തിരിക്കുന്നു..!!
❤️❤️
Enikkum ezhuthi vannapol classmates aayathupole thonniyirunnu.. pinne madi kaaranam matti ezhuthan thonniyilla ☹️
Ente bro kidilan intro. Broyude Mattu kathakalilninnu kurachu variety ayi thonni. Broyude aarohiyum nilapaksiyum vayichathil pinne njan broyude fan anu