നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na] 1450

നക്ഷത്രക്കണ്ണുള്ള രാജകുമാരി 1

Nakshathrakkannulla Raajakumaari Part 1 | Author : Ne-Na

 

ദീപക് വാച്ചിലേക്ക് നോക്കി.

ബസ് എടുക്കാൻ ഇനിയും ഒരു 5  മിനിറ്റോളം ബാക്കിയുണ്ട്. ബാഗെല്ലാം നേരത്തെ തന്നെ ബസിനുള്ളിൽ വച്ചതിനാൽ സ്റ്റാർട്ട് ചെയ്യമ്പോഴേക്കും കയറിയാൽ മതി എന്ന തീരുമാനത്തിൽ അവൻ അവിടെ തന്നെ നിലയുറച്ചു.

കമ്പനി പുതിയ പ്രൊജക്റ്റ് കൊല്ലത്ത് സ്റ്റാർട്ട് ചെയ്തതിന്റെ ഭാഗമായി ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പോകുവായിരുന്നു ദീപക്.

കഴിഞ്ഞ ഒരു വർഷമായി ജോലിയുടെ ഭാഗമായി ചെന്നൈയിലായിരുന്നു അവൻ. അതിനുമുമ്പുള്ള 7 വർഷങ്ങളിലും ബാംഗ്ളൂർ , ഹൈദരാബാദ്, പൂനെ തുടങ്ങിയ പല സ്ഥലങ്ങളിലായി ഇപ്പോൾ വർക്ക് ചെയ്യുന്ന അതെ കമ്പനിക്ക് വേണ്ടി  തന്നെ ജോലി ചെയ്തു. ഇതിനിടയിൽ നാട്ടിലേക്ക് പോയത് മൂന്നോ നാലോ പ്രാവിശ്യം മാത്രം.. നാട്ടിലും കാത്തിരിക്കാൻ ആരും ഇല്ല എന്നതാണ് ഒരു സത്യം. ഒൻപതിൽ    പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത് പള്സ് ടു പഠിക്കുമ്പോൾ അമ്മയും.

അതിൽ പിന്നെ ഉണ്ണിയും അവന്റെ കുടുംബവും ആയിരുന്നു ഒരു താങ്ങായി കൂടെ ഉണ്ടായിരുന്നത്. അങ്കണവാടിയിൽ പഠിക്കുന്ന കാലം തൊട്ട് കൂടെ കൂടിയതാണ് ഉണ്ണി. അച്ഛൻ രാജീവിന്റെ അടുത്ത സുഹൃത്തായ സുരേഷിന്റെ മകനായിരുന്നു ഉണ്ണി. ഉണ്ണിയുടെ സഹോദരിയായിരുന്നു അവരെക്കാൾ രണ്ടു വയസ് ഇളയതായ കാവ്യ. അച്ഛന്റെ മരണത്തിനു മുൻപും ശേഷവും അവരുടെ കുടുംബത്തിലെ ഒരു അംഗം തന്നെയായിരുന്നു ദീപക്.

ഒരു ഇടത്തരം കുടുംബമായിരുന്നു ദീപക്കിന്റേതെങ്കിൽ അത്യാവിശം നല്ല രീതിയിൽ സാമ്പത്തികമുള്ള കുടുംബമായിരുന്നു ഉണ്ണിയുടേത്. സിവിൽ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ദീപക്കിന് ഉണ്ണിയുടെ അച്ഛൻ സുരേഷ് ആണ് സുഹൃത്തിന്റെ കമ്പനിയിൽ തന്നെ ജോലി ശരിയാക്കി കൊടുത്തതും.

“ഡാ.. എന്താലോചിച്ച് നിൽക്കെയാണ്, ബസ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നു.”

തോമസിന്റെ ശബ്‌ദമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

തോമസ് നീട്ടിയ കുപ്പിയും വെള്ളവും വാങ്ങി ഒരു ചെറു ചിരിയോടെ ദീപക് പറഞ്ഞു.

“അപ്പോൾ ഇനി എന്നെങ്കിലും നമുക്ക് കാണാം.”

“നിന്റെ കല്യാണത്തിന് കാണാന്ന് പറ. വയസ് 28 ആയില്ലേ.. എന്തായാലും നാട്ടിലേക്ക് മാറ്റം കിട്ടി. ഒരു പെണ്ണ് കെട്ടാൻ നോക്ക്.”

“ആലോചിക്കാം.. ശരി എന്നാൽ ഞാൻ അവിടെത്തിട്ട് വിളിക്കാം.”

തോമസിനോട് യാത്ര പറഞ്ഞു ദീപക് ബസിനുള്ളിലേക്ക് കയറി.

The Author

Ne-Na

90 Comments

Add a Comment
  1. Ne-na അടിപൊളി ആയിട്ടുണ്ട്, ഒരുപാട് നാളുകൾക്ക് ശേഷം തിരിച്ച് വന്നതിൽ സന്തോഷം. പഴയ കഥകളുടെ അതേ ഫീലിൽ തന്നെ വായിക്കാൻ കഴിഞ്ഞു. സുഹൃത് ബന്ധത്തിന്റെ വിലയറിഞ്ഞുള്ള കഥ വായിക്കണമെങ്കിൽ Ne-na തന്നെ വരണം. ഇതിൽ ജോടികൾ ദീപക്-കീർത്തന തന്നെയാണോ? അതോ നല്ല സുഹൃത്തുക്കൾ ആയി തുടരുമോ അവർ?

  2. പല തവണ വായിച്ചിട്ടുള്ള ഒരേയൊരു കഥയാണ് ആരോഹി. അതിന്റെ കഥാകൃത്തിനെ വീണ്ടും കാണാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യം.

  3. Wonderfully written. waiting for next part.

  4. thirichu vannu alle.. sandhosham.

  5. മാലാഖയെ പ്രണയിച്ചവൻ

    Ne na ?

    അടിപൊളി കഥ ഇഷ്ടപ്പെട്ടു ?.
    താങ്കളുടെ ഏറ്റ്‌വും ഇഷ്ടപെട്ട കഥ എന്റെ നിലാപക്ഷിയും അരോഹിയും ആണ് ❤️??.
    ഇൗ കഥ തുടരണം അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ???.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

  6. രാത്രി 1 മണി ആയി കഥ വായിച്ചു തുടങ്ങുമ്പോൾ.. സാധാരാണ ഞാൻ ഈ സമയത്തു ഏതേലും കഥകൾ വായിച്ചാൽ പകുതിക്ക് വെച്ച് ഉറങ്ങി പോവാർ ആണ് പതിവ്.. പക്ഷെ ഈ കഥ തന്ന ആ ഒരു ഫീൽ കാരണം എനിക്ക് ഉറക്കമെ വന്നില്ല.. അത്രയും നല്ല കഥ

  7. മായാവി

    അടിപൊളി തുടരുക

  8. Superb ???❤️❤️❤️???

  9. Loved it man…
    തുടർച്ചയ്ക്കായി കാത്തിരിക്കുന്നു…
    ❤❤❤

  10. മാത്യൂസ്

    ബ്രോ ഒന്നും പറയാനില്ല അടിപൊളി കഥയുടെ ടച്ച് പോകാതെ ഓരോ പാർട്ടും തരണേ

  11. ?സിംഹരാജൻ

    NE-NA❤?,
    ningalude kathakall motham aduthidakkanu vaychath…nte comments nokkiyal Mathi…itrakk addict aanu ningalude storykk❤?, aduthonnum break idalle….
    Love u brother❤?

    1. Comments njan kandirunnu, thanks

  12. ഡ്രാഗൺ കുഞ്ഞ്

    ഒന്നും parayaanilla ഇതിന്റെ ബാക്കി മുടങ്ങാതെ thattiyaal മതി ❤️❤️❤️

  13. നല്ല അവതരണം തന്നെ കാണാൻ സാധിച്ചു. എഴിത്തിലുള്ള പഴെ കയ്യടക്കം അടുത്ത ബഗത്തോടെ കാണുമെന്ന വിശ്വാസത്തോടെ
    ആരാധകൻ❤️

  14. kollam , nannayitundu ,
    edikku class mates chila rangagal ethu vayikkumbol
    thonnunnundu. keep it up and continue bro..

  15. കിച്ചു

    രണ്ടമതൊരാൾ എന്ന കഥ തുടരുമോ?.

    1. Thudarum

  16. Ne-na bro…kshamikkanam njan ithu ippovaykilla.. motham publish cheythu kazhinjittu vaykkaam. Vere onnum kondu alla keto, thangalude kadhakalkku oru prathekka feel aanu..athu ota irippu irunnu vaychu theerkkan aanu enikku ishtam. And most importantly welcome back.

  17. welcome back mr ne-na……

  18. നീ പൊളിക്ക് ബ്രോ

  19. പ്ലീസ്.. നിർത്തരുത്.. വളരെ നല്ല അവതരണം..
    ഇത്‌ ഒരു 15-20 പേജുകൾ വച്ച്,
    സാധിക്കുമെങ്കിൽ 3-4 ദിവസം മാത്രം ഗ്യാപ് ഇട്ടു ഒരു 20-25 ചാപ്റ്റർ എഴുതണം…
    പ്ലീസ്…

  20. Bro ningalude story vayikan oru feel anu, athu vayikumbo sex undo enonum chindikan thonila, 100 page undelum pettanu theerno enu matrame thonukayullu.

    Ini ingane gap edukaruthu??

  21. കൊള്ളാല്ലോ മോനേ. അസുത്തതും പോരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  22. ബ്രോ കഥ അടിപൊളി ആണ്, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. പിന്നെ ആരോഹിയുടെ അടുത്ത പാർട്ടിനായും

  23. നീനയുടെ കഥകൾക്ക് എന്നും മനസ്സിനെ തഴുകിയുണർത്താനുള്ള ഒരു കഴിവുണ്ട്. എത്ര മൂഡോഫ് ആണെങ്കിലും അറിയാതെ വായിച്ചിരുന്നുപോകും

  24. Welcome back
    Really loved this part
    Nxt part inu ayi waiting

  25. Welcome back ????

  26. അച്ചുരാജ് ബ്രോ തിരിച്ച് വന്നു ഇപ്പൊ ദേ nenaയും ഇതിൽപരം സന്തോഷം വേറെ എന്തുണ്ട് ?

  27. നന്നായിട്ടുണ്ട് അടുത്ത ഭാഗം എളുപ്പം വരും എന്ന് പ്രതീക്ഷിക്കുന്നു

  28. ദശമൂലം ദാമു

    കയ്യടക്കത്തിന് ഒന്നും ഒരു കുഴപ്പവും ഇല്ല വെച്ചു തമാസിപ്പിക്കാതെ അടുത്ത ഭാഗം ഇങ്ങു ഇട്ടു തന്നാൽ മതി…

Leave a Reply

Your email address will not be published. Required fields are marked *