?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 735

പിന്നെയും കുറെ നേരം തലങ്ങും വിലങ്ങും നടന്നു. തല പൊട്ടുന്ന തല വേദന. ഒരു ദിവസം മനുഷ്യനെ ഇത്രക്ക് വലിയ അവസ്ഥയിലേക്ക് എത്തിക്കാൻ പറ്റുമോ….

ഞൻ ബാഗ് തുറന്ന് ഗൾഫിൽ നിന്ന് കൊണ്ടുവന്ന കുപ്പി എടുത്ത് വെള്ളം പോലും ചേർക്കാതെ വായിലേക്ക് കമിഴ്ത്തി. മനസ്സിന്റെ വേദനയിൽ അതിന്റെ നീറ്റൽ ഒന്നും ഒരു നീറ്റൽ അല്ലാ….

പതിയെ അതിന്റെ ബലത്തിൽ ഞാൻ കണ്ണുകൾ അടച്ചു.എന്നെ ആശ്വസിപ്പിക്കാൻ ഒരു സ്വപ്നം പോലും വന്നില്ല.

*********************************************

വീണ്ടും രാവിലെ ഉറക്കം ഉണർന്നത് വാതിലിലെ കൊട്ട് കേട്ടാണ്…

കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി..

പക്ഷെ നല്ല തലവേദന ഉണ്ട്.

ചിലപ്പോ വെള്ളം ചേർക്കാതെയടിച്ചത്കൊണ്ടാവും…വെള്ളം ചേർത്ത് പോലും കുടിക്കാൻ അറപ്പ് കാണിക്കുന്നവനാ ഞാൻ… ആ ഞാനാ ഇങ്ങനെ കുടിച്ചത്. മനുഷ്യന്റെ ഓരോ അവസ്ഥയെ

എങ്ങനെയൊക്കെയോ എഴുന്നേറ്റ് പോയി വാതിൽ തുറന്നു.

വിചാരിച്ച പോലെ ഫഹദ് തന്നെയാണ്…

അല്ല… ഇനി വേറെ ആര് വരാൻ ആണ്.

 

ഫഹദ്: ഡാ…. എന്ത് കൊലമാ ഇത്‌…. നീ ഇന്നലെ കുടിച്ചോ….

 

ഞാൻ: ഹമ്മ്….. നീ കേറി ഇരിക്ക്…. ഞാൻ ഒന്ന് മുഖം കഴുകി വരാം…

ഞാൻ നേരെ ബാത്റൂമിലെ കയറി. അവിടത്തെ കണ്ണാടിയിൽ എന്റെ മുഖം നോക്കി. ഇന്നലത്തേക്കാൾ വൃത്തികെട്ട ഒരു രൂപം. കണ്ണിന്റെ താഴെ ഒക്കെ കറുപ്പ് പിടിച്ചിരിക്കുന്നു. കണ്ണിലെ ചുവപ്പ് ഇനിയും മാറിയിട്ടില്ല…

മുഖം ഒന്ന് നന്നായി കഴുകി അലംഗോലം ആയ മുടി ഒക്കെ ഒരു സൈഡിലേക്ക് ഒതുക്കി.അതിനു ശേഷം റൂമിലേക്ക് തന്നെ പോയി.

ഇപ്പോഴും ശരീരത്തിൽ ചെറിയ തരിപ്പ് ഉണ്ട്. ഫഹദ് എന്നെ കാത്ത് ബെഡിൽ ഇരിക്കുന്നുണ്ട്.

ഫഹദ്: എന്താടാ…. കള്ളുകുടിച്ചതിന് അമ്മായി പുറത്താക്കിയോ….

അതിന് മറുപടി കൊടുക്കാൻ എനിക്ക് ഒരു ചിരിയിലൂടെയെ സാധിച്ചുള്ളൂ…

 

ഞാൻ: ആഹ്…. പുറത്താക്കി…. പക്ഷെ കള്ള് കുടിച്ചിട്ടൊന്നും അല്ല…

ഫഹദ്: എന്താടാ…. നീ എന്താ വല്ലാതെ ഇരിക്കുന്നത്…. വല്ല പ്രശ്നവും ഉണ്ടോ….

 

ഞാൻ: ഇന്നലെ ഒറ്റ ദിവസം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചടാ…..

 

ഫഹദ്: നിന്റെ കെട്ട് ഇനിയും ഇറങ്ങിയില്ലേ…..

 

ഞാൻ: ആഹ്…. ഇനി ഇതൊക്കെ വച്ച് തന്നെ മുന്നോട്ട് പോണം…

The Author

Demon king

This deal with be the devil

80 Comments

Add a Comment
  1. കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    DK മുത്തേ പൊളിച്ചു…

    ഒരു ത്രില്ലിംഗ് സ്റ്റോറി..
    ഇഷ്ടായി ?

    സ്നേഹം മാത്രം???

  3. എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

  4. എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

  5. Super!!

  6. ഹായ് ഡി കെ,

    ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

    സ്നേഹപൂർവ്വം
    സംഗീത്

    1. നീ ഇവടേം വന്നോ..

      ?????

      Tnx മുത്തേ

  7. Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro

    1. കൊള്ളാം.

  8. ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

    നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

    അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

    സ്നേഹം ❤️

    1. Tnks rahul bro… Evade kurach ayallo kanditt

      1. ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

    2. Tnks rahul bro… Evade kurach ayallo kanditt ?

  9. Romanjification?

  10. Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

    1. ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

  11. ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്

    1. Tnx ഡീ….❤️

Leave a Reply

Your email address will not be published. Required fields are marked *