?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King] 737

ഫഹദ്: നിന്റെ കൈകൊണ്ടല്ലാത്ത താലി അവളുടെ കഴുത്തിൽ വീണാൽ ആ ശരീരത്തിൽ ജീവൻ ഉണ്ടാവും എന്ന് നിനക്ക് തോനുന്നുണ്ടോ നായെ….

അവൻ എന്റെ നേരെ ചീറി….

അപ്പോൾ ആണ് ഞാൻ വിട്ടുപോയ പല കാര്യങ്ങളും എനിക്ക് ഓർമയിൽ വന്നത്. ഇന്നലത്തെ ഷോക്കിൽ എന്റെ ബുദ്ധി ആകെ മരവിച്ച് പോയിരുന്നു

‘”” എന്നെ വിട്ട് കൊടുക്കല്ലേ ഏട്ടാ…. ഏട്ടൻ ഇല്ലെങ്കിൽ ഞാൻ ചത്തു പോകും…. സത്യമായും ഞാൻ ചാവും..'””

 

അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങാൻ തുടങ്ങി.

അതേ…

നന്ദു ദേവുവിന്റെ ആണ് ദേവു നന്ദുവിന്റെയും….

ഞാൻ ഇല്ലെങ്കിൽ അവൾ ഇല്ല…

അവളില്ലെങ്കിൽ ഞാനും…

അവളെ വിട്ടുകൊടുക്കാൻ പറഞ്ഞ എന്റെ മനസ്സിനെ ഞാൻ സ്വയം പഴിച്ചു.

ഞാൻ : എടാ ഫഹു…. നീ പറഞ്ഞത് ശരിയാ…. അവൾ…… എന്റെ ദേവു….. അവൾ എനിക്ക് വേണ്ടിയാണ് ഇക്കണ്ട വേദന ഒക്കെ സഹിച്ചത്… ഞാൻ ഇല്ലങ്കിൽ അവൾ ചത്തു പോകുമെടാ….

 

ഫഹദ്: എന്നിട്ടാണോ മൈരേ അവളെ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കുന്ന കാര്യം നീ ആലോചിച്ചത്…. പോയി വിളിച്ചിറക്കികൊണ്ടുവാട…. എന്റെ ഉമ്മയും വപ്പയും എന്നേം നിന്നേം വേറെ വേറെ ഒന്നും കണ്ടിട്ടില്ല…. നിങ്ങൾക്ക് എന്റെ വീട്ടിൽ കഴിയാം…

 

അവന്റെ വാക്കുകൾ എന്റെ മനസ്സിന്റെ ഒപ്പം കണ്ണും നിറയിച്ചു.

ഞൻ: ഡാ…. പക്ഷെ എങ്ങനെ…. അമ്മായിയും ചേച്ചിയും….

ഫഹദ്: പോയി വിളിക്ക് മൈരേ…ഇത്ര വലിയ ചതി കാണിച്ചിട്ടും അവന്റെ ഒരു അമ്മായിയും ചേച്ചിയും….
ഞാൻ കാറിൽ ഉണ്ടാവും… നിന്റെ.പെണ്ണിനെ കൊണ്ട് എന്റെ കാറിൽ കേറിയാ മതി…

അവൻ കാറിന്റെ അടുത്തേക്ക് നടന്നു. ഞാൻ വേഗം ഒന്നുകൂടെ മുഖം കഴുകി ഒരു കറുത്ത ജീൻസും കടും നീല ഷർട്ടും ഇട്ടു.

മനസ്സിൽ ഉണ്ണി അമ്മാവന്റെ മുഖം ആണ്…

എന്റെ ദേഷ്യം പിന്നെയും വർധിച്ചു.

കൈ മടക്കി മീശ പിരിച്ച് വീട്ടിലേക്ക് നടന്നു. സിറ്റൗട്ടിൽ തന്നെ ഉണ്ണിയും രാജനും മുറുക്കാൻ ചവച്ച് ഇരിക്കുന്നുണ്ട്… അല്ലെങ്കിലും ഇനി എന്തിനാ അമ്മാവാ എന്നൊക്കെ വിളിക്കുന്നത്… അതിന്റെയൊന്നും ആവശ്യം ഇനിയില്ല…

‘”” മ്മ്….. എന്താ…..'”

അവിടേക്ക് കേറാൻ പോയ എന്നോട് രാജൻ പറഞ്ഞു.

ഞാൻ: അത് തന്നോട് പറയാൻ സൗകര്യം ഇല്ലാ…..

 

ഉണ്ണി: നിന്നോട് ഈ വീടിന്റെ പരിസരത്തു വരരുത് എന്ന് പറഞ്ഞിട്ടില്ലേ…. ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്ന്…..

അയാൾ എന്നെ നോക്കി അലറി. അകത്തു നിന്ന് ശബ്ദം കേട്ട് അമ്മായിയും ചേച്ചിയും മനുവും മീനുവും എല്ലാം ഓടി വന്നു.

The Author

Demon king

This deal with be the devil

80 Comments

Add a Comment
  1. കമ്പി ഒന്നും ഇല്ലേലും നല്ല പൊളി കഥ.

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    DK മുത്തേ പൊളിച്ചു…

    ഒരു ത്രില്ലിംഗ് സ്റ്റോറി..
    ഇഷ്ടായി ?

    സ്നേഹം മാത്രം???

  3. എന്താ പറയേണ്ടത് bro ഉഗ്രൻ കഥ ത്രില്ലടിച്ചിരുന്നു പോയി

  4. എന്റെ ജീവിതവും ഏതാണ്ട് ഇതു പോലെ ആയിരുന്നു…കാത്തിരിക്കാൻ പെണ്ണ് മാത്രം ഉണ്ടായില്ല

  5. Super!!

  6. ഹായ് ഡി കെ,

    ഉഫ്..ഒറ്റ ദിവസം കൊണ്ടാണോ ഈ കഥ എഴുതിയത്. വിശ്വസിക്കാൻ പറ്റുന്നില്ല. അതേയ്… കഥ ഒരുപാട് ഇഷ്ടമായി കേട്ടോ. താങ്ക്യൂ സോ മച്ച് ബ്രോ.

    സ്നേഹപൂർവ്വം
    സംഗീത്

    1. നീ ഇവടേം വന്നോ..

      ?????

      Tnx മുത്തേ

  7. Kunna unniyum..ayalude oru mairum avante nenj chavitti polikanam panna pulayadi………..story super bro

    1. കൊള്ളാം.

  8. ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല ചെറു കഥ ?❤️?

    നോർമൽ സ്റ്റോറി ആണെങ്കിൽ കൂടി, എനിക്ക് അവനോട് ആ വീട്ടുകാർ കാണിച്ചതു കണ്ടപോ ശെരിക്കും ഫീൽ ചെയ്തു ?

    അവന്റെ അമ്മായിയുടെ റിയാക്ഷന് ഇച്ചിരി കൂടി പൊലിപികമായിരുന്നു, അവൻ പറഞ്ഞത് കേട്ട് അവരുടെ റിയാക്ഷന് ആണ് ഞാൻ ഉദേശിച്ചത്, കാരണം അവര് അവനോട് തലേ ദിവസം കാണിച്ചത് നല്ലോണം ഉണ്ടായിരുന്നു, അവൻ പറഞ്ഞത് അവര് പറഞ്ഞത് അത്രേം എത്തിയോ എന്നൊരു ഡൌട്ട്, ബാക്കി എല്ലാം കലക്കി ☺️❤️

    സ്നേഹം ❤️

    1. Tnks rahul bro… Evade kurach ayallo kanditt

      1. ബ്രോ നിന്റെ ലൈഫ് ഓഫ് പൈൻ സെക്കന്റ്‌ പാർട്ട്‌ വായിക്കാൻ ഉണ്ട്, ഞാൻ 2 വീക്സ് ആയി kadhakal.com സൈറ്റിൽ ആയിരുന്നു, അപരാചിതൻ വായിച്ചിട്ടില്ലായിരുന്നു, അത് തീര്കുവായിരുന്നു. അതാ ഇവിടെ കാണഞ്ഞേ.

    2. Tnks rahul bro… Evade kurach ayallo kanditt ?

  9. Romanjification?

  10. Life of Pain എന്ന കഥയ്ക്ക് ഇടയിൽ ഇങ്ങനെ ഒരു പ്രണയ കഥ തന്നതിന് നന്ദി കഥയിലൂടെ മുന്നോട്ട് പോകുമ്പോൾ വീട്ടിലേക്ക് എത്തുമ്പോൾ എന്തൊക്കെ നടക്കാം എന്ന് ഊഹം ഉണ്ടായിരുന്നു കുറച്ച് ടെൻഷൻ തന്നു എങ്കിലും അവസാനം സമാധാനം ആയി എങ്കിലും പേജ് കുറഞ്ഞ് പോയി എന്നൊരു പരിഭവം ഉണ്ട് കുറച്ച് കൂടി വേണമായിരുന്നു പെട്ടന്ന് തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി

    1. ഇത്‌ ഒറ്റദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ കഥയാണ്. ഓണത്തിന് വല്ലതും തരണ്ടേ…. അതാ…. ഇതിൽ വലിയ സ്റ്റോറി ഒന്നും ഞാൻ കണ്ടില്ല. അതുകൊണ്ടാണ് അതികം വലിച്ചു നീട്ടാതെ വേഗം തീർത്തത്

  11. ഇന്നാ വായിക്കാൻ പറ്റിയെ…. കഥ അടിപൊളിയായിട്ടുണ്ട്

    1. Tnx ഡീ….❤️

Leave a Reply

Your email address will not be published. Required fields are marked *