ഞാൻ വൈകുന്നേരം വീട്ടിലെത്തി. വാതിലിൽ ഒരു മുട്ട് കേട്ടു. ആന്റി അടുക്കളയിലായിരുന്നത്കൊണ്ട് ഞാൻ വാതിൽ തുറന്നു.
“സർപ്രൈസ്!” ദേവിക ചേച്ചി മുന്നിലേക്ക് ചാടി വീണു.
ഒച്ച കേട്ട് ആന്റി വന്നു.
“മോളേ! എന്താ പെട്ടെന്ന് വന്നേ! നീ അങ്ങ് മാറിപോയല്ലോ!” ആന്റി സന്തോഷം കൊണ്ട് ദേവികേച്ചിയെ കെട്ടിപിടിച്ചു.
ദേവികേച്ചി ഒരുപാട് മാറിപ്പോയിരുന്നു. അര വരെ നീളമുണ്ടായിരുന്ന മുടി വെട്ടി തോൾ വരെയാക്കി. സ്ലീവ്ലെസ്സ് ടോപ് ഇട്ടു തുടങ്ങി. കുറച്ചു മസ്സിൽ വെച്ചിട്ടുണ്ട്. ഇടത്തെ കൈയിൽ തോൾ മുതൽ കൈമുട്ട് വരെ ടാറ്റുവും അടിച്ചിരിക്കുന്നു. പക്ഷേ ചേച്ചിയുടെ പഴയ സ്വഭാവം തന്നെയാണോ ഇപ്പോഴും എന്ന് എനിക്ക് സംശയമായി. ചേച്ചിയുടെ ശരിക്കുമുള്ള സ്വഭാവത്തെകുറിച് എനിക്ക് മാത്രമേ അറിയുകയുള്ളൂ. 2 കൊല്ലം മുമ്പാണ് ഞാൻ അത് കണ്ടുപിടിച്ചത്.
തുടരും….

നന്ദു അളിയാ കൊറച്ചു സ്പീഡ് കുറച്ചു പേജ് കൂട്ടി എഴുതണേ…. നല്ല കഥ ആണ്….