നവവധു 10 [JO] 745

സത്യമാണോടാ????

അപ്പോ ശിവേട്ടൻ വീട്ടിലോട്ടു പോയില്ലേ??? ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞരുന്നല്ലോ.

ഇല്ല. ഞാൻ രാവിലെ ഇറങ്ങിയതാ.

അടിപൊളി. വാ കവലയിൽ ഇറങ്ങി എന്തെങ്കിലും വാങ്ങിക്കണം. ഇല്ലങ്കിൽ അവളുമാരു വീട്ടിൽ കേറ്റില്ല.

അതിനു മുന്നേ നമുക്ക് വീട്ടിലൊന്ന് കയറണം.

ലൈറ്റോക്കെ ഇട്ടിട്ട് പോരാനാണ്. എനിക്ക് മനസ്സിലായി. അതോ ഇനി സൗമ്യേച്ചിയെയും കൂട്ടിക്കൊണ്ടു പോന്നോ???ഏയ് സാധ്യതയില്ല. അച്ഛൻ വിടാൻ സാധ്യതയില്ല.

എന്തായാലും ശിവേട്ടന്റെ വീടിനടുത്ത് ഞങ്ങൾ ഇറങ്ങി. ശിവേട്ടൻ വീട്ടിലേക്ക് ഇറങ്ങിപ്പോയി. ഒറ്റക്ക് റോഡിൽ നിന്ന് പോസ്റ്റ് പിടിക്കണ്ടല്ലോ എന്നോർത്ത് ഞാനും പിന്നാലെ ഇറങ്ങിച്ചെന്നു.

നോക്കുമ്പോൾ ശിവേട്ടൻ വീട് തുറന്നു അത് അടിച്ചുവാരുന്നു. കുറെ തുണിയൊക്കെ കൂട്ടിയിട്ടിട്ടുണ്ട്. അവയിലൊക്കെ ചോരപ്പാടുകൾ. അപ്പൊ ഇതൊന്നും ശിവേട്ടൻ കൊണ്ടുപോയി കത്തിച്ചില്ലേ???? ഇങ്ങേരെടെ ഒരു മറവി.

എന്റെ ശിവേട്ടാ നിങ്ങള് ഇതൊന്നും കൊണ്ടോയില്ലേ??? അതിന്റെ കൂടെ ഇതുകൂടി കൊണ്ടോയിരുന്നെ പെട്രോൾ ലഭിക്കാരുന്നു. ഇനിയിപ്പോ ഇതുംകൊണ്ടു വീണ്ടും പോകണ്ടേ….

അതൊക്കെ ആ മിറ്റത്തെങ്ങാനും ഇട്ട് കത്തിക്കാം.

ആഹാ ബെസ്റ്റ്. എന്നാപ്പിന്നെ എല്ലാംകൂടി ഇവിടിട്ടു കത്തിച്ചാൽ പോരായിരുന്നോ????

അത് വേ ഇത് റേ….രണ്ടും കൂടി ഒന്നിച്ചിട്ട് കത്തിച്ചാൽ ശെരിയവൂലാ….ശിവേട്ടൻ ചെറുചിരിയോടെ പറഞ്ഞു.

അതെന്നാ???അതിനെന്നാ കൊമ്പുണ്ടോ???എനിക്ക് ശെരിക്കും കലി വന്നു. മനുഷ്യനെ വട്ടാക്കുന്നതിന് ഇല്ലേ ഒരു പരിധി.

അടിച്ചു വാരിക്കൊണ്ടിരുന്നു ശിവെട്ടൻ പെട്ടന്നെന്റെ അടുത്തേക്ക് വന്നു.

The Author

107 Comments

Add a Comment
  1. Ente Jo !
    Kikkidu ??

  2. ത്രില്ലടപ്പിക്കാനും അറിയാമല്ലേ ..

    തുടക്കം ചില പേജുകളിൽ കുറച്ചു ലാഗുണ്ടായിരുന്നു ..
    പിന്നെ സടകുടഞ്ഞെണീറ്റു ..
    SSoooperb

  3. ഇഷ്ടായി ???
    ഇടയ്ക്കു പ്രേത്യേക ഫീലിംഗ് ഒക്കെ കിട്ടി..
    ശിവേട്ടന് സൗമിച്ചിയോടുള്ള സ്നേഹം വരച്ചു കാട്ടിയതു ഭംഗിയായി.. ???
    ഇനി 11 വായിക്കട്ടെ

    1. ഇടക്കുള്ള ഫീലിംഗ്‌സ് അവസാനിക്കുന്നു

  4. ഇന്നുതന്നെ വരും

  5. അഭിപ്രായം ഞാൻ പ്രതീക്ഷിക്കും

  6. Evide bhaky
    Thakalk thalparyam Elle?

    1. താൽപ്പര്യകുറവ് അല്ല….മൂഡ് ഇല്ലായ്മ ആയിരുന്നു…. അയച്ചിട്ടുണ്ട്

    1. ഇന്നുതന്നെ വരും

  7. Next part eppozha

    1. അയച്ചിരുന്നു…

  8. Jo..

    Story Complete aayitt abhiprayam parayaam.. Going strong..

    cheers

    1. അഭിപ്രായം ഞാൻ പ്രതീക്ഷിക്കും

  9. ജോ കുട്ടാ…കഥ സൂപ്പർ ആണ്…പക്ഷെ time lag വരുന്നതിനാൽ രസം പോകുന്നു….പരമാവധി വേഗം അടുത്ത പാർട് ഇടാൻ നോക്കു…4 ഓർ 5 ദിവസത്തിനുള്ളിൽ ഇടാൻ നോക്കു

    1. സോറി ബ്രോ…. ഇത് പൂർണമായും മനസ്സിലുള്ളത് ആണെങ്കിലും ഒരു പ്രത്യേക മൂഡിൽ മാത്രമേ എനിക്ക് എഴുതാൻ പറ്റൂ…അതില്ലാതെ എഴുതിയ ഒരു പാർട്ട് ഈ നോവലിലെ അല്ല ഞാൻ എഴുതിയ ഏറ്റവും മോശം എന്നു കരുതുന്ന ആളാണ് ഞാൻ… അതോണ്ടാണ് താമസിക്കുന്നത്. ഇനി രണ്ടു ദിവസത്തിനകം വരും.

  10. unnikuttans

    Jo thankalude ee katha enikk orupadishtamayi. Thankalkk sammadamanenkil ee katha njn thiruthy oru love story akkikkottey……..?

    1. ഈ കഥയുടെ അവസാന പാർട്ട് വന്നിട്ട് ചോദിക്കൂ…..

      1. unnikuttans

        Thku bro i am waiting for story

  11. എന്റെ പൊന്നണ്ണാ… നമിച്ചു…. ബാക്കി എപ്പോ കിട്ടും?? ഫുൾ പാർട് pdf കിട്ടുവോ??

    1. അവസാനിച്ച ശേഷം ഡോക്ടർ ഇട്ടോളും

  12. Namichannaa Namichu….

    Vimarshanamaayittu onnum parayaanilla..

    Ini abiprayam parayaan…. ingane okke ezhudiyaal endu abipryama parayaanaa ente jo…

    1. Thanks for your feedback dude

  13. Kalakki.u have good future in cinema

    1. ഈ വാക്ക് പൊന്നാവട്ടെ☺?

  14. Machine… Nee ithu enthelum producermarkku kodukku… Pwolikkum…. Shivaettan aayittu lalaettan varanam… Marana mass… Aavum…pinne kambi katha onnum saahacharyam ithu vannillengil ezhuthanda…. Ippo oru prathyeka feel undu …

    1. നല്ല പ്രൊഡ്യൂസേഴ്‌സ് വരട്ടെ…. നമുക്കു നോക്കന്നെ….☺

  15. Kalakki machaaane

  16. nice bro…..

    1. പെരുത്ത് നന്ദിണ്ട്ട്ടോ….?

  17. ജോക്കുട്ടാ …പൊളിച്ചു മോനേ …സൂപ്പർ

    1. Thanks ഡ്രാക്കുളച്ചേട്ടാ

  18. Nice going. Waiting for next part

    1. ഉടൻ വരും

  19. ഇതിന്റെ PDF വരുമ്പോൾ എന്നെയൊന്നറിയിക്കണേ ജോ. ഒറ്റയിരുപ്പിൽ വായിച്ച് അഭിപ്രായം പറയാം ഇനി അതേ നടക്കൂ. എഴുത്തിനിടയിൽ നോവലുകളൊന്നും വായിക്കാൻ സമയമില്ല. ചെറുകഥകൾ മാത്രമാണ് ഇപ്പോൾ വായിക്കുന്നത്. അതും വളരെ കുറച്ച് മാത്രം.

  20. വെറുതേ ഡാറ്റ കളഞ്ഞ് … അടുത്തതിലെങ്കിലും കമ്പി കാണുമോടെയ് ..

    1. ഉറപ്പില്ല

      1. Nee kambi ezhuthanda…. Ingane potte

Leave a Reply

Your email address will not be published. Required fields are marked *