വൈകിട്ട് വിളിക്കാട്ടോ ചക്കരെ…. പറഞ്ഞതും റോസിന്റെ കവിളിൽ എന്റെ ചുണ്ടമർന്നതും ഒന്നിച്ചായിരുന്നു. ചുടു ചുംബനം. റോസും ശ്രീയും ഒരുപോലെ ഞെട്ടി. റോസ് ചാടിയെഴുന്നേറ്റു. അതിലും വേഗം ഞാനും. അവള് ആ ഞെട്ടലിൽ നിന്നു മുക്തയാകും മുന്നേ ഞാൻ ബൈക്കിൽ കയറിയിരുന്നു. അമ്പരപ്പിൽ നിൽക്കുന്ന ശ്രീയെ നോക്കി ഒരുലോഡ് പുച്ഛവും നാണവും കലിപ്പും ഞെട്ടലും കൊണ്ടു ചൂളി നിൽക്കുന്ന റോസിനെ നോക്കി ഒരു കള്ളച്ചിരിയും വാരിവിതറിയിട്ട് ഞാൻ വീട്ടിലേക്ക് പറന്നു….
******************
ചിരിച്ചു കളിച്ചാണ് വീട്ടിലെത്തിയത്. ഒന്നുരണ്ടു തവണ മുറ്റത്തിട്ടു ബൈക്കോന്നു കറക്കി. ശെരിക്കും സ്വർഗ്ഗം കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ. റോസിന്റെ മനസ്സുമറിഞ്ഞു , ശ്രീയോട് പ്രതികാരോം നടത്തി. മനസ്സിലൊരു മഞ്ഞുതുള്ളി വീണ സുഖം…!!!
മൂളിപ്പാട്ടും പാടിയാണ് വീട്ടിലേക്ക് കേറിയത്. ചെല്ലുമ്പോൾ എല്ലാരുമുണ്ട്. എങ്ങോട്ടോ പോകാനുള്ള പ്ലാൻ പോലെ.
ആ ദേ അവൻ വന്നൂ…അച്ചു എന്നെക്കണ്ടതും വിളിച്ചുകൂവി.
ആ നീ നേരത്തേ വന്നോ???
ആ…ഇന്നിത്തിരി നേരത്തെ പോന്നു.
അല്ലേലും നീയെന്നാ ക്ലാസ്സിൽ കേറിയിട്ടുള്ളേ??? അച്ചു അപ്പഴേ കൗണ്ടറിട്ടു.
പൊടി പോത്തെ…പോകാത്ത നിന്നെക്കാളും ഭേദമാ കേറാത്ത ഞാൻ.
ഓ കണ്ടേശാലും മതി.
ഒന്ന് നിർത്തടി….കണ്ടാ മതി രണ്ടും കൂടി തൊടങ്ങാൻ. നെല്ലിട വിട്ടുകൊടുക്കില്ല പെണ്ണ്…. ഹോ ഇങ്ങനൊരു സാധനം….സീതേച്ചി അച്ചുവിനെ ശാസിച്ചു.
ഓ….അച്ചു അതിഷ്ടപ്പെടാതെ പുച്ഛിച്ചു തള്ളി.
പെണ്ണേ നീയിന്നു മേടിക്കുവേ….സീതേച്ചിയുടെ കയ്യോങ്ങിക്കൊണ്ടുള്ള ശാസന.
ഓ പിന്നേ…. വീണ്ടും പുച്ഛം.
അല്ല എല്ലാം കൂടി എങ്ങോട്ട് തെണ്ടാൻ ഇറങ്ങിയതാ??? ഞാൻ വിഷയം മാറ്റാനായി ചോദിച്ചു. ഇല്ലെങ്കിൽ മിക്കവാറും അമ്മേം മോളും കൂടി അടിവെക്കും എന്നെനിക്ക് ഉറപ്പായിരുന്നു.
ആ. ശിവനും സൗമ്യേം ഇന്ന് വീട്ടിലോട്ട് മാറുവാ….അവിടെവരെ…. പറഞ്ഞത് അമ്മയാണ്.
അതിന് എല്ലാരും കൂടി പോണോ???
പിന്നല്ലാതെ. ഇത്രേം ദിവസം ഇവിടെ ഉണ്ടായിട്ട് ഒന്ന് പോകണ്ടെടാ??? അവർക്ക് നമ്മളല്ലാതെ ആരാ ഒള്ളത്??? അമ്മ സെന്റിയായി.
ആ പോയിട്ട് വാ…ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. പിന്നെ എന്തേലും പറഞ്ഞാൽ സെന്റിയടിച്ചു സീൻ മൊത്തം കുളമാക്കും.
അപ്പൊ നീ വന്നില്ലേ???
ഞാനെങ്ങുമില്ല….
എന്താ???? മര്യാദക്ക് പോയി റെഡിയായി വാടാ….
Jo kutta 2017 kazhiju ethu 2018 anu vegam akat next part venam engu porete
Super super super super ..
ഇതൊഴികെ..
“അവിടെ ബന്ധുക്കളില്ല….സുഹൃത്തുക്കളില്ല….അമ്മയും പെങ്ങളുമില്ല….ആണും പെണ്ണും മാത്രം…!! ”
അമ്മാവന്റെ വീട്ടിൽ നിന്ന് വന്നിട്ട് ആരാതിയോട് ആദ്യമായി മിണ്ടുമ്പോഴൊക്കെ അച്ചുവിന് ദേഷ്യമായിരുന്നല്ലോ ..
ഇപ്പോൾ അച്ചുവിന്റെ യടുത്തു സംസാരം വളരേ കുറവായിരുന്നിട്ടും ..
അച്ചുവിന് പരിഭവമില്ലല്ലോ ..
അതിനു പിറകിൽ എന്തോ ഉണ്ട്..
ഉം
ഉം ..
അവസാനത്തെ പേജ് വിട്ടുപോയിരുന്നു .
ഉം ..