നവവധു
Navavadhu bY Jo
സുഹൃത്തുക്കളെ….ഞാനാണ് നിങ്ങളുടെ ജോ….എന്റെ ആദ്യ കഥയായിരുന്ന എന്റെ കോളേജ് ടൂറിന് നിങ്ങൾ തന്ന ഹൃദയം നിറഞ്ഞ പ്രോത്സാഹനത്തിന് നന്ദി പറഞ്ഞുകൊണ്ടും ആ കഥ ഒരു pdf ആയി പ്രസിദ്ധീകരിക്കാനുള്ള ഈയുള്ളവന്റെ അപേക്ഷ പലതവണ അഡ്മിൻസ് ഉപേക്ഷിച്ചതിലുള്ള ഹൃദയവേദന പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടും എന്റെ നവവധുവിനെ നിങ്ങളുടെ മുന്നിലേക്ക് ആനയിക്കുന്നു… കോളേജ് ടൂറിന് നിങ്ങൾ തന്ന സഹകരണവും പ്രോത്സാഹനവും ഇതിനും ഉണ്ടാകുമെന്നുള്ള വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു…..
ഇത് ഒരു അനുഭവ കഥയാണ്… അതോണ്ട് ആരും ഒത്തിരി ട്വിസ്റ്റൊന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്…എങ്കിലും എന്നാലാവും വിധത്തിൽ എന്റെയീ അനുഭവം വിശദീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റേത് ഒരു കൊച്ചു കുടുംബമായിരുന്നു….ഇത് കേട്ടാൽ നിങ്ങൾക്ക് തോന്നും ഇപ്പൊ എന്താ വലുതായൊന്ന്….ഇല്ല ഇപ്പഴും ചെറുത് തന്നാ…അപ്പൊ ഞാൻ പറഞ്ഞുവന്നത് എന്റെ വീടിന്റെ കാര്യം…ഈ പറയുന്നത് ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്തെ കാര്യമാണ്. ഞങ്ങൾ നല്ലൊന്നാന്തരം ക്രിസ്ത്യാനികളാ… അപ്പനും അമ്മയും ഞാനുമടങ്ങുന്ന ഒരു കുടുംബം. അപ്പന് കൃഷിയാണ്. അമ്മ സ്വസ്ഥം ഗൃഹഭരണം. ഞങ്ങളുടെ തൊട്ട് അയല്പക്കത്താണ് നമ്മുടെ നായികയുടെ വീട്. ഓ പരിചയപ്പെടുത്തിയില്ലല്ലേ…. അവളുടെ പേര് അശ്വതി. വീട്ടിൽ അച്ചൂന്ന് വിളിക്കും. നല്ലൊന്നാന്തരം നമ്പൂരി കുടുംബം..അച്ചുവും ചേച്ചി ആരതിയും അമ്മ സീതയും അച്ഛൻ ഗോപാലകൃഷ്ണനും അടങ്ങുന്ന കുടുംബം.. പക്ഷെ ഒരു അയൽപക്ക സ്നേഹം ആയിരുന്നില്ല ഞങ്ങളുടെ വീടുകൾ തമ്മിൽ.
വീട്ടിലെ ഏക മകനായ എനിക് കിട്ടിയ രണ്ടു ചേച്ചിമാർ ആയിരുന്നു അവർ. ഒരു പെണ്കുട്ടി ഇല്ലാത്തതിന്റെ വിഷമം മനസിലുള്ള എന്റെ മാതാപിതാക്കൾക്കുണ്ടായ 2 പെണ്മക്കൾ ആയിരുന്നു അവർ ഈ വീട്ടിൽ. രണ്ടുവീടുകളും തമ്മിലുള്ള അകലം ഭക്ഷണശൈലിയിൽ മാത്രമൊതുങ്ങി. അവർ പ്യുർ വെജിറ്റേറിയൻ. ഞങ്ങൾ നോൺ വെജിറ്റേറിയൻ. പക്ഷെ രണ്ടു വീട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും മാറിമാറി ഭക്ഷണം കഴിക്കാൻ പോകും. എനിക് വീട്ടിൽ കറി ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ നേരെ സീതേച്ചീന്നും വിളിച്ചോണ്ട് അങ്ങോട്ടോടും….
വീണ്ടും വായിക്കുന്നു
Uff മൂന്നാമത്തെ പ്രാവശ്യം ആദ്യം മുതലേ വായിക്കാൻ പോകുന്നു ?