നീ ഞാനാവണം [JO] 370

തിരിച്ചു പോരുമ്പോഴും മനസ്സിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയില്ലായിരുന്നു. ആസിഡ് ബോംബ് എറിയാനോ പെട്രോളൊഴിച്ചു കത്തിക്കാനോവൊന്നും ആ നിമിഷം തോന്നിയില്ല. അത്രക്ക് തീവ്രമായ പ്രണയമൊന്നും എന്നുള്ളിൽ ഇല്ലായിരുന്നിരിക്കണം.

മദ്യപിക്കുന്ന പതിവില്ലാത്തതിനാൽ ബാർ അന്വേഷിച്ചു നടക്കേണ്ടി വന്നില്ല. കടലിനോട് ഇഷ്ടംകൂടാൻ അവളില്ലാതെ ആവില്ലെന്ന് തോന്നിയതിനാൽ അതിനും മുതിർന്നില്ല. പക്ഷേ അപ്പോഴും മഴ പെയ്തിരുന്നു… അവൾക്കേറ്റവും ഇഷ്ടമുള്ള, എനിക്കേറ്റവും വെറുപ്പുള്ള തുലാവർഷം.

തുള്ളിക്കൊരു കുടം പോലെ പെയ്തിറങ്ങിയ മഴയിൽ നനഞ്ഞു വീട്ടിൽ കയറുമ്പോഴും കണ്ണീരുണങ്ങിരുന്നില്ല. അതവളെ നഷ്ടപ്പെട്ടതിനെക്കാളുപരി അവളെന്തിനെന്നെ ഉപേക്ഷിച്ചു എന്നതിനാലായിരുന്നു.

ആരോടും മിണ്ടാത്ത, സൗന്ദര്യമോ ആകാരമോ പണമോയില്ലാത്തവനോടവൾ പ്രണയം ചൊല്ലിയപ്പോൾ ആദ്യമൊരു തമാശയായാണ് തോന്നിയത്. പിന്നെപ്പിന്നെ അവളത് തുടർന്നപ്പോളാണ് ശെരിക്കും അവളെയൊന്നു ശ്രദ്ധിച്ചത് തന്നെ. എന്നും വിടർന്ന ചിരിയായിരുന്നു അവൾക്ക്. കരിനീല കണ്ണുകളിൽ എപ്പോഴും കുസൃതിയായിരുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചിരിയും കളിയും അടിയും പിടിയുമായി പാറിപ്പറന്നു നടക്കുന്നവൾ എന്റെയരുകിൽ മാത്രം മൗനിയായിരുന്നു. സർവരെയും അത്ഭുതപ്പെടുത്തുന്നതും ആ മാറ്റമായിരുന്നു. എന്റെ തോളിൽ തല ചായ്ച്ചിരുന്നു സ്വപ്നം കാണാനായിരുന്നു അവൾക്കിഷ്ടം. ആ സ്വപ്നങ്ങളിലത്രയും അവളും ഞാനും മാത്രമായിരുന്നു.

പ്രണയം തലക്ക് കയറുമ്പോൾ പലവട്ടം അവളാ ശരീരത്തിലൊന്നു പടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവളെയൊന്നു പുണരാൻ… കെട്ടിപ്പിടിച്ചു കിടക്കാൻ.. അവൾക്ക് മതിവരുവോളം അവളിലേക്ക് ആഴ്ന്നിറങ്ങാൻ ആഗ്രഹമുണ്ടായിട്ടും ചിരിയോടെ നിരസിച്ചിട്ടേയുള്ളൂ. ഒരു നോക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല. ഒന്നും ആവശ്യപ്പെട്ടിട്ടില്ല… എല്ലാം… എല്ലാം അവളുടെ ഇഷ്ടമായിരുന്നു. അന്ന്… അന്ന് തലവേദനയെന്നും പറഞ്ഞു വീട്ടിൽ പോയവൾ തിരിച്ചുവന്ന് ഒരു കല്യാണക്കുറി തന്ന് പോയപ്പോൾ ശെരിക്കുമൊരു മരവിപ്പായിരുന്നു.

എന്റെ കല്യാണമാണ്… വരണം…

The Author

117 Comments

  1. ഇഷ്ടപ്പെട്ടു ഒരുപാട് ഒരുപാടു…..
    തീവ്രമായ ഭാഷയും അതിനു പറ്റിയ മൂഡും എല്ലാമുണ്ട്…
    കഥാപാത്രങ്ങളുടെ മാനസിക സംഘര്ഷങ്ങള് ഒരുപിടി നെഞ്ചിലേക്ക് ഇട്ടുകൊണ്ട് കഥ അവസാനിപ്പിച്ചു അല്ലെ ???

    (ആസിഡ് ബോംബ് എറിയാനോ പെട്രോളൊഴിച്ചു കത്തിക്കാനോവൊന്നും ആ നിമിഷം തോന്നിയില്ല. അത്രക്ക് തീവ്രമായ പ്രണയമൊന്നും എന്നുള്ളിൽ ഇല്ലായിരുന്നിരിക്കണം.) – utter nonsense kadhayil und ithu thiruthuka vayikkunavanu ithanu sheriyennu thonnan idavararthu athukond ithu kidakkate

    1. അത് ഞാൻ ട്രോൾ സെൻസിൽ എഴുതിയതാണ് സഹോ… എഴുതിയതൊന്നും ഞാൻ തിരുത്തില്ല. കാരണം എനിക്കൊട്ടും സഹിക്കാൻ കഴിയാത്ത കാര്യമാണത്… ക്ഷമിക്കുക….

      ഇനിയുള്ള കഥകളിൽ ഇത്തരം വരികൾ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം…

      തുറന്നുള്ള അഭിപ്രായത്തിന് ഒത്തിരി നന്ദി

  2. Saho… Orupaadishtaayi… Athilupari oru paad feelum aayi… Chila bhakath evideyo njan enne thanne kandu… Good Story bro…

    1. ഇത്രയേറെ ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ ഒരുപാട് സന്തോഷം ബ്രോ

    1. താങ്ക്സ് ബ്രോ

  3. വിരഹ കാമുകൻ????

    Jo സോറി ഈ കഥ വായിക്കാൻ താമസിച്ചുപോയി
    നവവധു രണ്ടു പ്രാവശ്യം വായിച്ചു ഈ കഥ ഇതുവരെ ഞാൻ കണ്ടില്ലായിരുന്നു???

    1. ഇടയ്ക്കിടെ ഓരോ പ്രാന്തിന് എഴുതിവിടുന്നതാണ്…

  4. I’m following you ?

    1. താങ്ക്സ്

  5. Bro navavadhu next part undaaavumo…??
    Still waiting.!!

    1. അടുത്ത പാർട്ട് അയച്ചിരുന്നു. വരുമായിരിക്കും

  6. Jo….5 varikalil theertha..mahaapralayam.kadal thiramaalakale tholpicha manasinte pidachil.. Jo… Sneham chilappol..thapasaayimaarum. by. Bheem

    1. ഈ വരികൾക്ക് മറുപടി എഴുതാൻ എനിക്കാവില്ല സഹോ… ഈ വരികളിൽ ഒരു കഥ വായിക്കാൻ മോഹം

  7. ജോ ചേട്ടായി ,നിങ്ങളും സിമോണ ചേച്ചിയും ഒക്കയ ഈ ****കഥ എന്നൊക്ക ചെലവർ പറയുന്നതിനെ ഒരു കല ആക്കി മാറ്റുന്നത്….???

    1. മനസ്സ് നിറഞ്ഞു ബ്രോ… സിമോണയോടൊക്കെ എന്നെ ഉപമിക്കുന്നതിന് ഒരുപാട് നന്ദി. അർഹതയില്ലെന്നറിയാം. എങ്കിലും വല്ലാത്ത സന്തോഷം

  8. ജോ നിങ്ങളുടെ എഴുതെന്ന് പറഞ്ഞാൽ ഒരു രക്ഷയും ഇല്ല.. നിങ്ങളുടെ നവവധു ഉൾപ്പടെ എല്ലാം pdf എന്റെ ഫോണിൽ വെച്ചിട്ടുണ്ട്.. ഞാൻ അത് ഒരിക്കലും കളയില്ല… അത്രക്ക് addict ആയി പോയി..

    1. അടിപൊളി.അഡിക്റ്റോ ???? എന്റെ പൊന്നേ… മനസ് നിറഞ്ഞൂട്ടോ ബ്രോ

  9. എടോ മനുഷ്യാ,
    ഇതു വായിച്ച് ഞാനൊരു 7 വർഷം പുറകോട്ടു പോയി.. ആദ്യ പകുതി ഭാഗം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു….
    എല്ലാം മറക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്ന എന്നെ വീണ്ടും പുറകോട്ടു പോയി എല്ലാം ഓർമിപ്പിച്ചു, ദുഃഖത്തിന്റെ പടുകുഴിയിലേക്ക് എന്തിന് നീ തള്ളിയിട്ടൂ സോദരാ….

    1. തനിക്ക് അങ്ങനെ തന്നെവേണം. വെറുതെ ഇരുന്ന എന്നെ കുത്തിപ്പൊക്കി നവവധു 2 എഴുതിച് വായനക്കാരുടെ തെറി മേടിച്ചു തരുന്നതല്ലേ… ???

  10. കഥയല്ലിത് ജീവിതം… ❤️❤️❤️??

    1. ജീവിതമല്ല കഥ

  11. ബ്രോ, താങ്കളെ പേരെടുത്ത് വിളിക്കാം…എഴുത്തുകാരൻ…

    1. ദേ ഞാൻ ഒരടി പൊങ്ങീട്ടൊ…

      മനസ്സ് നിറഞ്ഞു ബ്രോ

  12. I am stuked…..

    1. എന്തുപറ്റി രമണാ????

      ഒരുപാട് നന്ദി ബ്രോ

  13. Actly jo.. nee ara ennu enkariyilla…. pandu epozho oru nostalgic feelnu vendi open cheitata ee page… but anu nee ezhutiya mazhatullikilukam vazhchapo tottu nee ezhutunnatu vayikan tonni enku….. innu idum vayichu… bro u r a gud writer… idil matram ezhutate nalla pole ezhutuka…. i feel u r a gud writer….

    1. ഒത്തിരി നന്ദി ബ്രോ… ഈ സപ്പോർട്ടിനും മഴത്തുള്ളിക്കിലുക്കമൊക്കെ ഇപ്പഴും ഓർക്കുന്നതിനും.

  14. Polich oru raksheella??

    1. നന്ദി ബ്രോ

  15. ????
    നൊമ്പരപ്പെടുത്തി….

    1. സോറി

  16. Ithu vaayichappool ‘ae dil he mushkil ‘enna movie scenes aanu orma vannath , pinne oru shairy um ‘ thum ne muje choda …. thumne muje choda ki me khush rahoom …. lekin thum he kya patha uss sse zyaada thakleef kuch bhi nahitha…thumhe khone ka gam nahi … thumhaare saath bhithaaye ek lamhaa bhi muje kaafiee thaaa… muje poora zhindagi bhithaaneke liye….??????

    1. ശുക്റിയാ സാബ്‌ജി…

      മറ്റൊന്നും പറയാനില്ല. എന്താന്ന് വെച്ചാൽ ഇതിന് കടകം വെക്കാനുള്ള മറ്റൊരു കിടിലൻ ഡയലോഗ് എനിക്ക് കിട്ടിയില്ല. അതാ.

      ഒരുപാട് നന്ദി ബ്രോ

  17. ക്യാ മറാ മാൻ

    അരേ ജോ ജീ…….
    90 ഡിഗ്രി ശരീരോഷ്മാവിൽ തിളച്ചുമറിയുന്ന കാമവും ചൂടും… ഉഷ്ണവും പുകയും സ്ഥിരമായി വമിച്ചു മറിയുന്ന ഈ “ഉയിരുരുക്ക്”ഭൂമികയിൽ…. വല്ലപ്പോഴും ഉരുത്തിരിയുന്ന നനുത്ത പ്രേമത്തിൻറെ, വിരഹത്തിൻറെ ,വേദനയുടെ, പ്രണയഭംഗത്തിൻറെ… ഒന്നൊന്ന് കയ്ക്കുകയും, പിന്നെ മുഴുവനായി മധുരിക്കുകയും ചെയ്യുന്ന “നെല്ലിക്കാ” അനുഭവങ്ങൾ കോർക്കുന്ന മനുഷ്യഗന്ധിയായ ഒരു രചനാ”സാക്ഷ്യം”!. “നീ ഞാനാവണം” എന്ന ഈ കുഞ്ഞു രചനയെ ഇങ്ങനെ അടയാളപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുപോലുള്ള കഥകൾ സ്വയം കണ്ണാടികൾ ആയി പ്രതിബിംബിച്ചു കുറച്ചൊന്നു പിൻ തിരിഞ്ഞു നോക്കാനും…. തന്നിലേക്കുതന്നെ ഉൾവലിഞ്ഞു ആത്മപരിശോധന കൾക്ക് വശംവദനനായി നിന്ന് അപ്രിയസത്യങ്ങൾ തിരിച്ചറിയാനും കഴിഞ്ഞിരിക്കണം. അതുവഴി ഞാൻ ആര്? നീയാര് ?…. എന്നുളള പ്രഹേളികകളും നഗ്നയാഥാർത്ഥ്യങ്ങളും തമ്മിലുള്ള കൂട്ടപ്പൊരിച്ചിലും അതിർവരമ്പും തിരിച്ചറിഞ്ഞു “നീ ഞാൻ ‘തന്നെ’ ആവണം”എന്ന ഗൃഹപാഠം സ്വരുകൂട്ടാൻ പ്രേരിപ്പിക്കുന്ന അപൂർവ്വതയാർന്ന ചില സർഗ്ഗ പ്രക്രിയാ ചിന്താമുഹൂർത്തങ്ങൾ ഒരുക്കി നൽകുന്ന വഴിവിളക്കാവുന്നു ഈ 5പുറം കാവ്യം.

    വിടർന്നു പരിലസിക്കുന്നൊരു പനിനീർ പൂവിന്റെ ചാരുത, ഒരു കൗതുകം, നറുസൗരഭ്യം…ഒരുപക്ഷേ ജലസമൃദ്ധിയിൽ വിരിഞ്ഞുനിൽക്കുന്ന ചെന്താമര പൂവിന് പോലും ചിലനേരങ്ങളിൽ കാണില്ല, എന്നറിയാം!. എങ്കിലും വെറും അഞ്ചു പേജിലെ ഈ കൊച്ചു പ്രണയവിരഹ കഥാകഥനം കുറച്ചുകൂടി “പുറ”ങ്ങളിൽ… നീലാകാശവിസ്തൃതിയിലെ വർണ്ണ വിശാലതയിൽ കാണാൻ വല്ലാതാഗ്രഹിച്ചു. എങ്കിലും ഉള്ളടത്തോളം കുറ്റമോ കുറവുമില്ല ഒരു തെറ്റുമില്ല…. ഒന്നും പറയുന്നില്ല. എല്ലാം വളരെ നല്ലത്. കണ്ടത് മധുരതരം….. കാണാതിരുന്നത് അതിമധുരവും ആവും… സംശയമേതുമില്ല. പക്ഷേ ഇവിടെ ഇതു പോലുള്ള ചിലതിൻറെ കുറവ്… അതുമാത്രം!…അതുമാത്രം.. പറഞ്ഞേ തീരൂ!. എന്തായാലും ഇത് എല്ലാത്തിനുമുള്ള പൊടിമരുന്ന് തന്നെ!. എല്ലാം തികഞ്ഞ ഒരു അനിവാര്യത!…. സംശയലേശമന്യേ പറയാം. കാരണം… എന്നേ തുടങ്ങിയതാ…. ഇവിടെ ചൂടിന് അല്പമൊരു ശാന്തതയൊക്കെ വരട്ടെ…!

    “ഉഷ്ണം ഉഷ്ണേന ശാന്തി”.. എന്നാണെങ്കിലും…….

    നന്ദി.. പ്രഭോ…
    സ്നേഹപുരസ്സരം,

    ക്യാ മറാ മാൻ ?

    1. എന്റെ സഹോ…

      ഇതൊരുമാതിരി കമന്റ് ആയിപ്പോയി. ഇതിനിപ്പോ ഞാനെന്നാ മറുപടി പറയുക… വാക്കുകളില്ലെന്റെയുള്ളിൽ.

      താങ്കൾ പറഞ്ഞതുപോലെ, ആ ഉഷ്ണം ഒരല്പമെങ്കിലും ശമിച്ചാൽ… ഞാൻ ധാന്യനായി.

      ഈ നീണ്ട കമന്റിന് ഒരുപാട് നന്ദി

  18. ഹൃദയം സ്പർശിച്ച ഒരു കഥ അല്ല ജീവിതം think broo keep it up

    1. ഒത്തിരി സന്തോഷം ബ്രോ

Comments are closed.