നീ ഞാനാവണം [JO] 370

നീ ഞാനാവണം

Nee Njaanavanam | Author : JO

 

ഹായ്… വീണ്ടും ഞാൻ. ഇതൊരു ചെറുകഥയാണ്. ശെരിക്കും പറഞ്ഞാൽ 2019 ഒക്ടോബർ 4 തിങ്കളാഴ്ച രാത്രി 11 മണിക്ക് തുടങ്ങി 11.20ന് എഴുതി അവസാനിപ്പിച്ച നാലഞ്ചു വരികൾ. കുറച്ചുകൂടി വിശദമാക്കിയാൽ ആൽബിച്ചായന്റെ ഇരുട്ടിന്റെ സന്തതികൾ വായിച്ച ഹാങ്ങോവറിൽ എഴുതിക്കുറിച്ച വരികൾ. ഇഷ്ടപ്പെടുമോന്നോ പ്രസിദ്ധീകരണ യോഗ്യമാണോ എന്നൊന്നുമറിയില്ല. എന്നും മനസ്സിൽ തോന്നിയത് കുത്തിക്കുറിച്ചു പോസ്റ്റ് ചെയ്യുന്നതുപോലെ നിങ്ങളിൽ ചിലരെങ്കിലും വായിക്കുമെന്നുള്ള ഉറപ്പിൽ എഡിറ്റ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നു.

ആ കല്യാണപ്പന്തലിലേക്ക് നടക്കുമ്പോഴും അവളിപ്പോഴും നഷ്ട്ടപ്പെട്ടിട്ടില്ലെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. അല്ലെങ്കിലത് പൊട്ടിപ്പോകുമെന്നെനിക്കു തോന്നിയിരുന്നു. തലേന്ന് വരെ… അല്ല, ആ നിമിഷം വരെ കാത്തിരുന്നത് ഒരു ഫോൺകോളായിരുന്നു. അല്ലെങ്കിലൊരു വരവായിരുന്നു.

അതുണ്ടാവില്ലെന്നു തോന്നിയപ്പോൾ അവസാനം… അവസാനമൊരു പ്രതീക്ഷ. അതുകൊണ്ട്… അതുകൊണ്ട് മാത്രമാണ് പോയത്. ജീവന്റെ ജീവനായിരുന്നവൾ മറ്റൊരുത്തന്റെ ഭാര്യയാവുന്നത് കണ്ട് പൊട്ടിക്കരയാനല്ല, സിനിമാ സ്റ്റൈലിൽ പോടീ പുല്ലേന്നു പറഞ്ഞു സ്ലോമോഷനിൽ തിരിച്ചു നടക്കാനുമല്ല, പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു.

പ്രതീക്ഷിച്ചിരുന്നു… സിനിമാ സ്റ്റൈലിൽ കെട്ടാനോങ്ങുന്ന താലി തള്ളിമാറ്റി, ആളുകൾക്കിടയിലൂടെ ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു കരയുന്നൊരു മുഖം.!!! ആ കണ്ണുകൾ കൊണ്ടുള്ള മാപ്പ് ചോദിക്കൽ… മാലോകരെ സാക്ഷിനിർത്തി ഇതാണെന്റെ ചെക്കനെന്നവൾ പറയുന്നൊരു സീൻ.!!!

പക്ഷേ… പക്ഷേ… ഒന്നുമുണ്ടായില്ല. ആളുകളുടെ മുറുമുറുപ്പുകൾക്കിടയിലും ആ മണ്ഡപത്തിലിരുന്നാൽ കാണുന്ന ഭാഗത്തു പോയി നിന്നതും പ്രതീക്ഷയോടെയവളെ നോക്കിയതുമെല്ലാം അവളെ കിട്ടുമെന്നുള്ള ഉറപ്പോടെയായിരുന്നു. പക്ഷേ ഒന്ന് കണ്ണുയർത്തി നോക്കിയ അവൾ വീണ്ടും അതേപടി മുഖം താഴ്ത്തിയപ്പോൾ എന്റെ നെഞ്ചാണ് താണ് പോയതെന്നെനിക്കു തോന്നി. അവനാ താലിയെടുത്തു കെട്ടുമ്പോഴും ഒന്ന് മുഖമുയർത്തി നോക്കാതെ അവൾ താഴേക്ക് നോക്കി നിന്നത് കണ്ടപ്പോൾ പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല.

The Author

117 Comments

  1. കലക്കി….
    ഒന്നും പറയാൻ ഇല്ല..
    എന്നെ കരയിപ്പിച്ചല്ലോ…

    ഹർഷൻ

    1. കരയിക്കാൻ എഴുതിയതല്ല… ചുമ്മാ പടച്ചു വിട്ടതാ…

      കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

  2. കരയിപ്പിച്ചു,നെഞ്ചിൽ കൊണ്ടു, ബല്ലാത്ത ചെറുകഥയായിപ്പോയി ?. ഇതിപ്പോ നീണ്ട കഥ യായിരുന്നു എങ്കിൽ, ഇവിടെ കണ്ണീർ പുഴ ആവുമായിരുന്നു ?

    1. ഹ ഹ… ചാനലുകളിൽ ഒരായിരം കണ്ണീർ പുഴകൾ ഒഴുകുമ്പോൾ ഇതൊക്കെയൊരു പുഴയാണോ റോസി…

      കഥ ഇഷ്ടപ്പെട്ടന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം

  3. Super

    1. താങ്ക്സ് ബ്രോ

    1. താങ്ക്സ്

  4. ഇഷ്ട്ടപ്പെട്ടു ജോ

    1. താങ്ക്സ് ബ്രോ

  5. കൊള്ളാം, കുറച്ച് വരികളിലൂടെ തന്നെ സൂപ്പർ സ്റ്റോറി

    1. ഒരുപാട് നന്ദി ബ്രോ

  6. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയണം …. ഒക്കെ പറയാലോ …. ഇപ്പോഴല്ല….

    സ്വാമി ശരണം….. ഞാൻ പോയി വന്നിട്ട് തരാം ഇതിനുള്ള വാക്കുകൾ …..

    വെറുതെ മനുഷ്യനെ വിഷമിപ്പിക്കാൻ ആയിട്ട് ഓരോന്നും കൊണ്ട് വന്നോളും …..

    1. നിന്നെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവൻ തന്നാണ് ഭേദം…!

      1. ഹിഹി ????

    2. കുട്ടേട്ടൻ

      Hi പുതിയ കഥ ഒന്നും ഇല്ലേ.. .

      1. ഒരെണ്ണം എഴുതുന്നു ….

        1. അഖിൽ മോനെ നീ മാലയിട്ടൊ???

          എടാ സാമദ്രോഹി… ഞങ്ങളുടെ കഥ കിട്ടാത്ത പ്രാക്കും മേടിച്ചോണ്ടു മലക്ക് പോയാൽ നിന്നെ പുലി പിടിക്കും നോക്കിക്കോ…

          വന്ന് കഴിഞ്ഞുള്ള കമന്റിന് കാത്തിരിക്കുന്നു.

          ആ പിന്നെ, നീ കരയിക്കുന്നതിന്റെ നാലിലൊന്ന് പോലും ഞാൻ കരയിക്കുന്നില്ല. അല്ലെങ്കിൽ വായനക്കാരോട് ചോദിക്ക്

          1. വ്രതം ആണു മുത്തേ ….

            ഞാനോ എപ്പോ കരയിപ്പിച്ചു ????

        2. അഖിൽ സ്വാമി മലക്ക് പോയിട്ടു വന്നു പുതുയ കഥയുമായി വന്നാലും

          1. സ്വാമി പ്രണയം മതി തീം പേജ് ഒരു 40 ആയാൽ സന്തോഷം ഹാപ്പി എന്ഡിങ് മതി ശോകം വേണ്ടെയ്‌ 40 ഒരു 25 ആക്കാം 20 പാർട്ടും 25 പേജും പറ്റ്വോ സ്വാമി

            സ്നേഹപൂർവം
            അനു(ഉണ്ണി)

          2. ഒരെണ്ണം പണിപ്പുരയിൽ… പ്രണയം ആണു തീം …. നോക്കട്ടെ വേഗം തീർക്കാൻ പറ്റുമോ എന്നു

    3. അഖിൽ ബ്രോ devil ഒരു 25 പേജ്‌ ഉള്ള 20 പാർട് ആയി ശബരിമലയിൽ പോയി വന്ന ക്ഷീണം എല്ലാം മാറിയാൽ എഴുത്തും എന്നു കരുതുന്നു.

      സ്നേഹത്തോടെ

      അനു(ഉണ്ണി)

    4. അഖിൽ ബ്രോ പുതിയ കഥയുടെ കൂടെ നമ്മുടെ ഡെയർ devil ഒന്നു തീർക്കേണ്ട???

      1. അങ്ങനെ ചോദിക്ക്. ഈ തെണ്ടിക്ക് നാണം തോന്നാട്ടെ

  7. Bro കലക്കി പേജ് കൂട്ടണം എന്നത് മാത്രമേ ഇതിൽ ഒരു പോരായിമയായി ഞാൻ കാണുന്നുള്ളൂ.
    ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️

    1. ചെറുകഥക്ക് 5 പേജുതന്നെ ഓവർ ആണെന്നാണ് എന്റെയൊരു ഇത്. എങ്കിലും അടുത്ത തവണ മുതൽ ശ്രദ്ധിക്കാംകേട്ടോ.

      കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ബ്രോ. ഇടക്കിടെ ഇങ്ങനെ വരാം

  8. ജോ നിന്റെ കഥകള്‍ മാത്രം എന്തോ പ്രത്യേക ഇഷ്ടമാണ്… പ്രണയം അതിന്റെ പല പല അവതരണം

    1. ഹ ഹ ഹ… ഒരുപാട് സന്തോഷം ബ്രോ… നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാണുന്ന പ്രണയമാണ് ഞാൻ എഴുതാറ്. അതാവും അങ്ങനെ പല സ്റ്റൈലിൽ വരുന്നത്

  9. ജോ ബ്രോ കഥയുടെ പേർ നീ ഞാനവനം എന്റെ ചേച്ചികുട്ടിയെ കടിചും മറ്റും നടക്കുന്ന ബ്രോയെ കഥ നാളെ വായിക്കാം ഇപ്പോൾ കഥയുടെ പേരിനു മടിയൻ ജോ ബ്രോയെ 2 ചീത്ത വിളിച്ചു കമന്റ് ഇടാം എൻമു കരുതി എന്നാലും ഷൊർട് സ്റ്റോറി ആയതു കൊണ്ടാണ് എന്നാൽ പിന്നെ ഇത്ര late ആയാലും ഒന്നു വായിക്കാം എന്നു കരുതി വായിച്ചതു
    സത്യം പറഞ്ഞാൽ പറയാൻ വാക്കുകളില്ല.ആത്മാർഥ പ്രണയം ഇങ്ങനെ ?

    സ്നേഹം മാത്രം

    അനു(ഉണ്ണി)

    കഥ എഴുതി ബാക്കി എഴുതാൻ മടി കാണിക്കുന്ന ജോ ബ്രോ

    1. ആഹാ… അപ്പൊ വല്യ കഥ ആയിരുന്നെങ്കി ഈ കമന്റ് കാണാൻ ഞാൻ ഒത്തിരി വൈകിയേനെ അല്ലെ… ആഹാ കാണിച്ചുതരാം ഞാൻ.

      ആത്മാർഥ പ്രണയങ്ങൾക്ക് എന്നും കയ്പ്പായിരിക്കും അനൂ… കണ്ണീരിന്റെ കയ്പ്പ്.

      1. വലിയ കഥയാണിഷ്ടം ഇന്നലെ ഈ കഥ വായിച്ചു കമന്റ് ഇടില്ലാരുന്നു പകരം ഇന്നു വായിച്ച്‌ കമന്റ്‌ ഇട്ടേനെ അതുകൊണ്ട് ബ്രോ പേജ് കുറക്കണ്ട ബ്രോ മാത്രം അല്ല ആരും പേജ് kurakkaruth നവവധു പാർട് 1 ന്റെ ലാസ്റ് ക്ലൈമാക്സ് ഓർക്കുന്നുടോ അതു എത്ര പേജ് ഉണ്ടാരുന്നു

        1. അതൊരു കൈയബദ്ധം മാത്രം

  10. ജോ ബ്രോ കഥയുടെ പേർ നീ ഞാനവനം എന്റെ ചേച്ചികുട്ടിയെ കടിചും മറ്റും നടക്കുന്ന ബ്രോയെ കഥ നാളെ വായിക്കാം ഇപ്പോൾ കഥയുടെ പേരിനു മടിയൻ ജോ ബ്രോയെ 2 ചീത്ത വിളിച്ചു കമന്റ് ഇടാം എൻമു കരുതി എന്നാലും ഷൊർട് സ്റ്റോറി ആയതു കൊണ്ടാണ് എന്നാൽ പിന്നെ ഇത്ര late ആയാലും ഒന്നു വായിക്കാം എന്നു കരുതി വായിച്ചതു
    സത്യം പറഞ്ഞാൽ പറയാൻ വാക്കുകളില്ല.ആത്മാർഥ പ്രണയം ഇങ്ങനെ ?

    സ്നേഹം മാത്രം

    അനു(ഉണ്ണി)

    1. ചേച്ചിക്കുട്ടിയെ കടിച്ചും മറ്റും നടക്കുന്നത് ആ ഇഷ്ടം കൊണ്ടല്ലേ… അത്രക്കിഷ്ടമല്ലേ എനിക്കവളെ… അടങ്ങിയിരുന്നാൽ പിന്നെന്നാ ഒരു ത്രിൽ… മടിപിടിച്ചിരിക്കുന്നത് വേറൊന്നും കൊണ്ടല്ല, മടിയായത് കൊണ്ടാ… സത്യം.

      ചേച്ചിക്കുട്ടി ഉടനേ വരും കേട്ടോ…

  11. ??? പ്രണയം മാത്രം…… മരിക്കുവോളം…….

    1. പിന്നല്ലാതെ. കിട്ടില്ലെന്നറിഞ്ഞാലും ചുമ്മാ പ്രണയിച്ചുകൊണ്ടിരിക്കണം…

  12. പ്രണയം മനസ്സിനെ സന്തോഷിപ്പിക്കുന്നതു പോലെ തന്നെ വിരഹം മനസ്സിൽ കണ്ണീർ പെയ്തൊഴുക്കും…. പക്ഷേ ആ കണ്ണീരിൽ മനസിൽ നിറഞ്ഞു നിന്ന സ്നേഹം ഒഴുകി പോകില്ല…. ദേവദാസും കറുത്തമ്മയെ പ്രണയിച്ച പരീകുട്ടിയും ജെന്നിയെ പ്രണയിച്ച വിപ്ലവ നായകൻ കാറൽ മാർക്‌സും അതു കൊണ്ടു തന്നെയാവാം ചിരഞ്ജീവി ആയി ജനമനസ്സിൽ നിലനിൽക്കുന്നതും….എന്നാൽ ഈ ഒരു കഥ കൊണ്ടു ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയേറ്റിലെ ഒരു പേരിൽ എന്തിരിക്കുന്നു എന്ന ആ വാക്ക് താങ്കൾ വീണ്ടും മനസിലേക്ക് കൊണ്ടു വന്നു….പഴയ നഷ്ടപ്രണയ ചിന്തകളിലൂടെ കടന്നു പോകാൻ വീണ്ടും ഒരിക്കൽ കൂടെ നിങ്ങൾ കാരണകാരനായി….. ഒത്തിരി സ്നേഹത്തോടെ…… Mr.x

    1. പേരില്ലാതെ എഴുതിയത് മനപൂർവമാണ്. ഒരു പേര് ഈ കഥക്ക് ചേരില്ല എന്നു തോന്നിയതിനാൽ മാത്രം.

      താങ്കൾ പറഞ്ഞതുപോലെ വിരഹം നിറഞ്ഞ മനസ്സിൽ നിന്ന് ആ മുഖമോ, ആ ഇഷ്ടമോ ഒരിക്കലും പോകില്ല. അതുകൊണ്ടാവാം നമ്മുടെ വിരഹനായകന്മാർക്ക് ഇത്രയേറെ ആരാധകർ

  13. ?MR.കിംഗ്‌ ലയർ?

    ഒന്ന് ഞാൻ ആഗ്രഹിച്ചു ഒരിക്കലും ഇങ്ങനെ ഒന്ന് എന്റെ ജീവിതത്തിൽ നടക്കരുത് എന്ന്.

    പ്രണയം അത് എങ്ങിനെയാ വാക്കുകളിലൂടെ പറഞ്ഞു അറിയിക്കുന്നത് പക്ഷെ നമ്മുടെ ഈ പള്ളിക്കൂടത്തിൽ ചിലർക്കൊക്കെ അഹ് കഴിവുണ്ട്…… വരികളിലൂടെ ഊർന്നു ഇറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റാൻ ഇനി നിന്റെ ഒരു പ്രണയ കഥ തന്നെ വേണം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ആരുടെയും ജീവിതത്തിൽ സംഭവിക്കാൻ ഇടയാവാതിരിക്കട്ടെ എന്നുതന്നെ പ്രാർത്ഥിക്കുന്നു…

      മറ്റൊരു പ്രണയത്തിന് ബാല്യമുണ്ടോ എന്നറിയില്ല, എങ്കിലും ശ്രമിക്കാം

  14. My first comment in this site…. adipoly broo…

    1. അത് ഈ കഥയിൽ കിട്ടിയതിൽ ഒരുപാട് സന്തോഷം. ഇഷ്ടപ്പെട്ടത്തിന് അതിലേറെ സന്തോഷം

  15. Thannod daivam chodikkumedo mahapaapi.kambi vayikkan vanna enne thaan karayippichallo

    1. വല്ലപ്പോഴും വെള്ളം സ്ഥാനം മാറിയും ഒഴുകട്ടെ സഹോ???

  16. ഞാനും കരുതിയത് ഇത് ഒരു തേപ്പ് കഥ ആയിരിക്കു എന്നാണ് പക്ഷേ ഒരു മൂന്ന് പേജ് വായിച്ച് കഴിഞ്ഞപ്പോൾ സംഭവം മൊത്തം കഥ മാറി
    ശരിക്കും നൊമ്പരപ്പെടുത്തി ഒരാൾക്കും മറ്റൊരാളായി ചിന്തിക്കാൻ പറ്റില്ല എന്നാണ് എൻറെ ഒരു ഇത് ചിലരെങ്കിലും അങ്ങനെ അങ്ങനെ ചിന്തിക്കുന്നുണ്ടാകും

    1. കുട്ടി… നല്ല പേര്.

      തേപ്പ് കഥയുമാണ്. പക്ഷേ ആ തേപ്പിന് ഒരല്പം വേദന കൂടിയെന്നു മാത്രം. താങ്കൾ പറഞ്ഞതും ശെരിയാണ്. മറ്റുള്ളവരെപ്പോലെ ചിന്തിക്കുന്ന ചിലരും നമുക്കിടയിലുണ്ട്. ചുരുക്കം ചിലർ…

  17. ❤️❤️❤️

  18. വിരഹ കഥയ്ക്കും എത്രമേൽ സൗന്ദര്യമോ എന്ന് ചോദിക്കുമ്പോൾ “ശ്യാമ സുന്ദര പുഷ്പ്പമേ” എന്ന പാട്ട് ആസ്വദിക്കുന്നത് ഓർമ്മവരുന്നു.

    അതെ, വിരഹത്തിനും സൗന്ദര്യമുണ്ട്.
    അതുകൊണ്ടാണ് ദേവദാസ് ഒക്കെ ആളുകൾ മറക്കാത്തത്.
    ആകാശദൂത് വെള്ളിത്തിരയിൽ വർണ്ണങ്ങളാകുമ്പോൾ അന്തരീക്ഷം കണ്ണുനീരിനാൽ കുതിരുന്നത്…

    കഥ ഇഷ്ടമായി.

    1. എന്റെ നോട്ടത്തിൽ പ്രണയത്തെക്കാൾ മനോഹരം വിരഹമാണെന്നു തോന്നിയിട്ടുണ്ട്. ഉള്ളുതുറന്നു ചിരിക്കാൻ പോലും മനസ്സനുവദിക്കാത്ത വിരഹത്തിന് എന്നും പത്തരമാറ്റു തന്നെയാണ്.

      മാഡം പറഞ്ഞതുപോലെ, അതുകൊണ്ടാവാം ദേവദാസുമാർ ഉണ്ടാകുന്നതും.

  19. നന്ദൻ

    JO,

    കഥ ഹൃദയത്തിൽ നൊമ്പരം ആണ്‌ സമ്മാനിച്ചത്…
    അവൻ അവളെ തിരിച്ചു വിളിക്കുമെന്നും നെഞ്ചോടു ചേർക്കും എന്നും സാധാരണ കഥകളിലെ… ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നിന്നോടൊത്തുള്ള ജീവിതം മതി എന്നുള്ള ക്ലീഷേ ഡയലോഗ് പറയും എന്നൊക്കെ വിചാരിക്കുന്നിടത്തു ഒന്നും പറയാതെ നിൽക്കുന്ന നിർവികാരനായ നായകൻ… കഥാപാത്ര സൃഷ്ടിയുടെ അപാരത…തന്നെ ആണ്‌…അത് തുടക്കം മുതൽ ഒടുക്കം വരെയും നില നിർത്തിയെന്നത് എഴുത്തുകാരന്റെ തൂലികയുടെ മാന്ത്രികത തന്നെ ആണ്‌…

    “നീ ഞാൻ ആവണം ” അതൊരു ചെറിയ വാക്കല്ല.. വേദത്തിലെ “തത്വമസി ” എന്ന വാക്കിനൊപ്പം തന്നെ നിർത്തട്ടെ… “അത് നീ ആകുന്നു”അത് ശിഷ്യനു മനസ്സിൽ ആകാൻ ഗുരു ഒൻപതു പ്രാവശ്യം പറഞ്ഞു കൊടുത്തു എന്നാണ് ഋഗ്വേദം പറയുന്നത്…

    നായിക പറയുന്ന അവസാന വരികളിൽ എനിക്കോർമ്മ വന്നതു
    ജെന്നിഫര്‍ വില്‍കിന്‍സണ്‍ ന്റെ വരികൾ ആണ്‌…

    “ഓരോ ആണും തന്‍റെ പെണ്ണിന്‍റെ ആദ്യകാമുകനായിരിക്കാന്‍ ആശിക്കുന്നു. സ്ത്രീകള്‍ മോഹിക്കുന്നതോ, തന്‍റെയാളുടെ അവസാനകാമുകിയാവാനും.”

    കഥ ഇഷ്ടമായി എന്ന് പറഞ്ഞാൽ….സങ്കടകരമായ വാർത്തകൾക്കു ലൈക്‌ അടിക്കുന്ന പോലെ ആകും…

    വീണ്ടും ആദ്യം പറഞ്ഞത് തന്നെ പറയട്ടെ..
    കഥ സമ്മാനിച്ചത് നൊമ്പരം തന്നെ ആണ്‌…

    നന്ദൻ.

    1. സ്ഥിരം ക്ലിഷേ നായകന്മാരല്ലാതെ, ജീവിതത്തിൽ തോറ്റുപോയ ചില ജന്മങ്ങളുണ്ട്. കൊതിച്ചിട്ടും കിട്ടാതെ പോയവർ… വിധിയെപ്പോലും പഴിക്കാൻ കഴിയാതെ പോയവർ…

      അവരെക്കുറിച്ചുള്ള ഒരു കുഞ്ഞോർമപ്പെടുത്തലാണ് ഉദ്ദേശിച്ചത്. പെട്ടെന്നുണ്ടായ തോന്നലിന് മനസ്സിലുരുവായ ഒരാശയം. അത്രമാത്രം.

      എങ്കിലും ഞാൻ പറയാണുദ്ദേശിച്ച വികാരം താങ്കളുടെ മനസ്സിൽ നിറഞ്ഞു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നതോടൊപ്പം മനസ്സ് വേദനിച്ചതിന് ഹൃദയപൂർവ്വകമായ ക്ഷമാപണം

  20. എടാ പുല്ലേ… എന്തിരേഴുത്ത് ആട ഇത്.. ഒരുപാട് ചിന്തിപ്പിച്ചു, കുറച്ച് കണ്ണും നനച്ചു… വേറൊന്നും പറയുന്നില്ല തകർത്തു…! നീയും അഖിലും ഒക്കെ തന്നാടാ പ്രണയവും വിരഹവും മനോഹരമായി എഴുതാൻ kazhivullavar….

    1. ഒരിക്കലും ചിന്തിക്കരുത്… ചിന്തിച്ചാലല്ലേ സങ്കടം വരൂ…

      പ്രണയവും വിരഹവും എഴുതാൻ അഖിലിനൊളം കഴിവൊന്നും എനിക്കില്ല. പിന്നെ ചുമ്മാ പടച്ചു വിടുന്നൂന്ന് മാത്രം

  21. ഒന്നും പറയാനില്ല

    1. താങ്ക്സ് ബ്രോ

  22. “അതറിയാൻ നീ ഞാൻ ആവണം”ഈ വരിക്ക് തന്നെ ഒരു ഉപന്യാസം എഴുതാനുള്ള ആശയം ഉണ്ട്,അർത്ഥം ഉണ്ട്.ഒരിക്കലും നമ്മൾ മറ്റൊരാൾ ചിന്തിക്കുന്നപോലെ ചിന്തിക്കില്ല.
    അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കില്ല.നമ്മക്ക് നമ്മുടെ കാര്യം,എപ്പോഴും എവിടെയും അതാണ് കണ്ടിട്ടുള്ളത്.ഈ പറഞ്ഞതിന് അപവാദം ആയി അപൂർവം ചിലരും…..

    ആദ്യ പേജ് വായിച്ചപ്പോൾ ഒരു തേപ്പ് കഥ എന്ന് കരുതി.മൂന്നാം പേജ് തൊട്ട് കഥയുടെ ആത്മാവിനെ തൊട്ടറിഞ്ഞു.അഭിനന്ദനങ്ങൾ.

    പിന്നെ നീ എന്താടെ അഖിലിന് പഠിക്കുന്നുണ്ടോ
    സെന്റിയും കൊണ്ട് വന്നിരിക്കുന്നു അവൻ.

    അതെ ഒരു ക്ലൈമാക്സ്‌ വെയ്റ്റിംഗ് ആണ്.

    ചെകുത്താൻ എന്ന വാക്ക് ഓർമ്മ വേണം. ഭദ്ര എന്ന പേരും

    ആൽബി

    1. ആൽബിച്ചായാ… ശെരിക്കും തന്റെ കഥ വായിച്ച ഹാങ്ങോവറിൽ എഴുതിയതാണ് ഇത്. അതിന് ആദ്യമേ നന്ദി.

      പിന്നെ… താങ്കൾ പറഞ്ഞതുപോലെ അതിന് നീ ഞാനാവണം എന്ന ഒറ്റ വരിയിൽ നിന്നാണ് ഈ കഥ ഞാൻ മെനഞ്ഞെടുത്തത് എന്നതും പരമാർത്ഥം.

      സെന്റി… അത് ആ മൂഡിൽ വന്നുപോയതാണ്. അല്ലാതെ അഖിലിന് പഠിക്കാൻ മാത്രം വളർന്നോ ഞാൻ…???. നോ… നെവർ.

      പിന്നെ ക്ലൈമാക്സും ചെകുത്താനും ഭദ്രയും… ഒന്നും മറന്നിട്ടല്ല. എല്ലാവരും വരും. ഒരുക്കത്തിലാണ്

  23. ജോ,
    എന്താ പറയണ്ടേ , ഒരുപാട് നൊമ്പരം അതെ ഉള്ളു പറയാൻ.

    1. ഒന്നും പറയാനില്ല

      1. ഇതൊക്കെയൊരു രസമല്ലേ പൊതുവാൾ ബ്രോ

        1. താങ്ക്സ് അഖിൽ ബ്രോ

  24. അച്ചു raj

    ജോ bro.
    ഇൻട്രോ ഒക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾ കഞ്ചാവടിച്ചു എഴുതുവാനോ എന്ന്.. പക്ഷെ വായിച്ചു കഴിഞ്ഞപ്പോൾ ആ ആൽബിക്ക് ഒരു കുതിര പവൻ കൊടുക്കാൻ തോന്നി.. അവന്റെ ആ കഥ വായിച്ചു അഞ്ചു പേജിൽ ഒതുങ്ങിയ ഈ മനോഹര ശൃഷ്ടിക്കു എന്റെ മനസിൽ തട്ടിയ കൂപ്പു കൈ…

    അഞ്ചു പേജിൽ നാമങ്ങൾ ഒന്നും തന്നെ ഇല്ലാതെ താങ്കൾ നിറച്ചത് ഒരു ജീവിതത്തിന്റെ പച്ചയായ അനുഭവമാണ്… മറ്റൊന്നും പറയാൻ കഴിയുന്നില്ല ഈ മനോഹരമായ അക്ഷര ശിൽപ്പത്തെ കുറിച്ച്.. അതല്ലങ്കിലും നിങ്ങളെ പോലുള്ളവരുടെ തൂലിക ഒന്നനങ്ങിയാൽ തന്നെ അതൊരു ചരിത്രമാണ്..

    ആശംസകൾ
    അച്ചു രാജ്

    1. ചരിത്രം രചിക്കാൻ ഒന്നുമല്ല, പെട്ടന്ന് തോന്നിയ തോന്നലിന് എഴുതിക്കുറിച്ചതാ… നിങ്ങളെപ്പോലുള്ള ഒരു വലിയ എഴുത്തുകാരന് അത് ഇത്രക്ക് ഇഷ്ടപ്പെടും എന്ന് കരുതിയില്ല. ഒരുപാട് നന്ദി അച്ചു ബ്രോ

  25. മനോഹരം, സങ്കടകരമായ അവസാനങ്ങൾക്കു മനസിനെ ശക്തമാക്കാൻ സാധിക്കും

    1. താങ്ക്സ് ബ്രോ… എങ്കിലും ആർക്കും ദുഃഖം നിറഞ്ഞ ജീവിതം ഉണ്ടാവാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം

  26. മനോഹരം, സങ്കടമുള്ള അവസാനങ്ങൾക്കു മനസിനെ ശക്തമാക്കാൻ സാധിക്കും..

    1. വളരെ വലിയൊരു കാര്യമാണ് ബ്രോ പറഞ്ഞത്. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  27. ചെകുത്താൻ

    JO enthado ingane senti aakkane

    1. വെറും ചുമ്മാ… ആ ആൽബിച്ചായൻ തന്ന പണിയാന്നെ

  28. മന്ദൻ രാജാ

    ആദ്യ രണ്ടു പേജുകൾ വായിച്ചപ്പോൾ ഡയലോഗ്സ് അടിയ്ക്കണമെന്ന് കരുതിയതാ ..
    അവസാന പേജുകൾ വായിച്ചപ്പോൾ അതിന് കഴിഞ്ഞില്ല ..

    നന്നെന്ന് പറയുന്നില്ല ഈ കഥക്ക് ..
    നൊമ്പരപ്പെടുത്തി ..

    1. ആ ഡയലോഗുകൾ കേൾക്കാൻ പറ്റാത്തതിന് അതീവ ദുഃഖം രേഖപ്പെടുത്തുന്നു…

Comments are closed.