അല്ലെങ്കിൽ തന്നെ താൻ എന്തിനാ ഏതെങ്കിലും റൗഡിയെ പറ്റി ചിന്തിക്കുന്നെ.. ദേവൂന്റെ മനസ്സിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി..
എന്നാലും ആ കണ്ണുകൾ തനിക്കു മറക്കാൻ പറ്റുന്നില്ല.. അങ്ങനെ ഓരോന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ്..
ഗുഡ് മോർണിംഗ്..
ശബ്ദം കേട്ടു അവൾ ചാടി എണിറ്റു..
ദേവൂന്റെ ആ ഞെട്ടൽ കണ്ടു അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു..
രാവിലെ എന്താ സ്വപ്നം കാണുകയാണോ..?
ദേവു അയാളെ നോക്കി പ്രിൻസിപ്പൽ ശേഖരൻ സർ..
ദേവു : ഇല്ല സർ ഞാൻ ചുമ്മാ ഓരോന്നു ആലോചിച്ചു.. ആദ്യ ദിവസം അല്ലെ അതിന്റെ ഒരു..
അവൾ നിന്നു പരുങ്ങി.
ശേഖരൻ : അത് മനസിലായി ഞാൻ വന്നു ഈ കസേരയിൽ ഇരുന്നു ടീച്ചറോട് ഗുഡ്മോർണിംഗ് വരെ പറഞ്ഞു എന്നിട്ടാ താൻ അറിഞ്ഞത്..
ദേവു :സോറി സർ ഞാൻ..
അവൾക് ആകെ വിഷമം ആയി. ആദ്യ ദിവസം തന്നെ ഒരു നെഗറ്റീവ് കേൾക്കേണ്ടി വന്നതുകൊണ്ട്..
അത് മനസിലായെന്നോണം ശേഖരൻ പറഞ്ഞു..
ഞാൻ ഒരു തമാശ പറഞ്ഞതാ ടീച്ചറെ.. വിഷമിക്കണ്ട.. ആ അപ്പോയ്ന്റ്മെന്റ് ലെറ്റർ ഇങ്ങു തന്നെ..
ദേവു വേഗം ബാഗിൽ നിന്നും ലെറ്റർ അടുത്ത് ശേഖരന് കൊടുത്തു..
ശേഖരൻ :ടീച്ചർ എന്തിനാ നില്കുന്നെ ഇരിക്ക്..
ദേവു അവിടെ ഇരുന്നു..
ശേഖരൻ : എന്താ ടീച്ചറെ ഗവണ്മെന്റിൽ ഒന്നും ട്രൈ ചെയ്യാഞ്ഞേ??
ദേവു :കുറേ ടെസ്റ്റ് ഒക്കെ എഴുതിയതാ.. കുറച്ചു ലിസ്റ്റിൽ ഒക്കെ പേരും ഉണ്ടായിരുന്നു. പക്ഷെ സംവരണവും എല്ലാം കഴിഞ്ഞു വരുമ്പഴേക്കും നമ്മൾ ഔട്ട് ആകും.. അല്ലെങ്കിൽ പിന്നെ നല്ല പിടിപാട് ഒക്കെ ഉണ്ടെങ്കിൽ.. അത് ഒന്നും എന്നെ കൊണ്ട്..
അവൾ അത്രയും പറഞ്ഞു നിർത്തി.
അവളുടെ മുഖത്തെ നിരാശാ കണ്ടു ശേഖരൻ പറഞ്ഞു..
സാരമില്ല എവിടെ ആയാലും കുട്ടികൾ അല്ലെ നമുക്ക് വലുത്.. പിന്നെ ഇതും ഗവണ്മെന്റ് തന്നെ ആണല്ലോ ശമ്പളം തരുന്നത്.. പറയുമ്പോ ആൺ എയിഡഡ് അത്രേ ഉള്ളു..
അതും പറഞ്ഞു ശേഖരൻ മെസേപുരത്തു ഇരുന്ന ഫയലുകൾ എടുത്തു കുറച്ചു പേപ്പർറുകളിൽ ദേവൂനെ കൊണ്ട് ഒപ്പിടിപ്പിച്ചു..
ശേഖരൻ : ടീച്ചർ ഒരു കാര്യം ചെയ്യു ആ മാനേജർ കൂടെ ഒന്നു കണ്ടേക്.. അല്ലെങ്കിൽ പിന്നെ എനിക്ക് സമാദാനം ഉണ്ടാകില്ല..
അതും പറഞ്ഞു ശേഖരൻ രാജു നെ വിളിച്ചു..
ശേഖരൻ : ആ രാജു ടീച്ചറെ ഒന്നു മാനേജരുടെ റൂം കാണിച്ചു കൊടുക്കു… അത് കഴിഞ്ഞു സ്റ്റാഫ്റൂമിൽ കൊണ്ട് ആകു..
അപ്പോ ശരി ടീച്ചറെ ആൾ ദി ബെസ്റ്റ്.. ഇന്ന് ക്ലാസ്സ് അടുക്കണ്ട ടൈം ടേബിൾ ഒക്കെ നാളെ ശരി ആകാം..
ദേവു :ശരി സർ….
അവൾ അയാളെ നോക്കി ഒന്നു ചിരിച്ചിട് രാജുവിന്റെ ഒപ്പം പുറത്തേക്കു ഇറങ്ങി..
രാജു :ടീച്ചറുടെ പേരെന്താ??
ദേവു അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..
രാജു :കല്യാണം കഴിഞ്ഞോ??
ദേവു :ഇല്ലാലോ ചേട്ടാ.. എന്തേയ്???
Enthinado ആള്‍ക്കാരെ mushippikkan ആയി ഇങ്ങനെ എഴുതുന്നത്… മുഴുവന്‍ aakan പറ്റില്ലെങ്കിലും ezhutharuthu
❤️❤️❤️
ലച്ചു,
നല്ല കഥ കുട്ടികളെയും കൂടെ ചേർക്കുക അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
Macha story nice aayind?
Startingum valare nannayi
Nxt partin kathirikkunnu❤️
ലച്ചു,
നല്ല കഥ കുട്ടികളെയും കൂടെ ചേർക്കുക. അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
Thudakam nannayitund…continue
തുടരണമെന്ന് നിർബന്ധമില്ല. അയാൾ ആ സ്ക്കൂളിൽ തന്നെ വരുമെന്ന് ഉറപ്പാണേല്ലോ
ഇതൊരുമാതിരി ലാലേട്ടന്‍റെ ഏതോ ഫിലിം പോലെയായാല്ലോ
College kumaran alle njanu vicharichu
ടെസ്റ്റ് എഴുതിയാൽ സംവരണം കഴിഞ്ഞ് ഒന്നുമല്ല ജനറൽ ലിസ്റ്റിലുള്ള ആളുകൾക്ക് ജോലി കൊടുക്കുന്നത്. അത് നല്ല റാങ്ക് കിട്ടാത്ത ഏതോ ഒരാൾ നാട്ടുകാരുടെ കുശലാന്വേഷണ ശല്യം സഹിക്കാൻ പറ്റാത്തത് കൊണ്ട് പറഞ്ഞതാ. കേട്ട ഊള കേശവൻ മാമൻ ആയത് കൊണ്ട് അത് വാട്സ്ആപ്പിൽ ഇട്ടു നാട് മൊത്തം popular ആയിയെന്ന് പറഞ്ഞാൽ മതിയല്ലോ.
പിന്നെ അൺഎയ്ഡഡ് സ്കൂളുകളിൽ ഗവണ്മെന്റ് അല്ല ശമ്പളം കൊടുക്കുന്നത്. അവിടെ ജോലി ചെയ്യാൻ ഡൊണേഷൻ കൊടുക്കുകയും വേണ്ട. ശമ്പളം അത്രയേ ഉണ്ടാകൂ എന്ന് മാത്രം.
Logical & factual errors ഒഴിവാക്കി എഴുതൂ, അല്ലെങ്കിൽ വായിക്കുമ്പോ കല്ല് കടിക്കും.
എഴുത്ത് തുടരുക..
തുടക്കം നന്നായിട്ടുണ്ട്. നീലകണ്ണനെ പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.
Regards.
നൈസ് സ്റ്റാർട്ട്