“ നിന്നെപ്പോലെയുള്ളവന്മാരെ പച്ചയ്ക്ക് തീർക്കുവാ വേണ്ടത്. കള്ളിന്റെ പുറത്ത് മേഡം എന്തെങ്കിലും സമ്മതിച്ചെന്ന് കരുതി, അവർ വേണ്ടെന്ന് പറഞ്ഞാൽ മേത്ത് കൈ വെക്കാൻ നീയാരാടാ മൈരേ?” ഗോകുൽ വീണ്ടും അവനെ തല്ലാനാഞ്ഞു.
“ ഗോകുൽ… വേണ്ട! വിട്ടേക്ക്…” അനുപമ കാറിനുള്ളിൽ നിന്നും തളർച്ചയോടെ പറഞ്ഞു. അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് കണ്ണിനു മുന്നിലേക്ക് വീണുകിടന്ന മുടിയിഴകൾ വകഞ്ഞുമാറ്റി.
മഹേഷ് മണ്ണിൽ കിടന്ന് അലറുകയായിരുന്നു. “ അനുപമേ… ഈ നാറിയെക്കൊണ്ട് എന്നെ ചവിട്ടിച്ച നീയിതിന് അനുഭവിക്കും! പൊലയാ…” അവൻ തെറിവിളിക്കാൻ തുടങ്ങിയതും ഗോകുൽ അവന്റെ മുഖത്ത് ആഞ്ഞ് ചവിട്ടി. മഹേഷിന്റെ വായ പൊട്ടി ചോരയൊഴുകി.
എന്നിട്ടും മതിയാവാതെ കരണക്കുറ്റി നോക്കി ഗോകുൽ അടി തുടങ്ങിയപ്പോൾ അനുപമ ശരിക്കും തരിച്ചുപോയി. തന്റെ മുന്നിൽ പഞ്ചപുഞ്ചമടക്കി നിൽക്കാറുള്ള ആ ഇരുപത്തിനാലുകാരനിൽനിന്നും ഇത്ര ഉശിര് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു. മദ്യത്തിന്റെ ലഹരിയിൽ മഹേഷിന് കൈകാലുകൾ അനക്കാൻ പോലും പറ്റിയില്ല. ആറടി പൊക്കമുള്ള ഗോകുലിന്റെ ഊക്കൻ ഇടിയും ചവിട്ടും കിട്ടിയപ്പോൾ അവൻ വെറുമൊരു കൃമിയെപ്പോലെ റോഡിൽ കിടന്നുപുളഞ്ഞു. മിനിറ്റുകൾക്കുള്ളിൽ മഹേഷിന്റെ അഹങ്കാരമെല്ലാം തീർന്നു. വേദന കൊണ്ട് പുളഞ്ഞ അവൻ “തല്ലല്ലേടാ… വിട്ടേക്കടാ” എന്ന് കരഞ്ഞുവിളിക്കാൻ തുടങ്ങി.
എന്നിട്ടും ഗോകുൽ അടിക്കുന്നത് നിർത്തിയില്ല. കിതച്ചുകൊണ്ട് അവൻ താഴേക്ക് കുനിഞ്ഞു. മഹേഷിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവനെ ഒറ്റവലിക്ക് അങ്ങ് പൊക്കിയെടുത്തു.
