തന്റെ എല്ലാമെല്ലാമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഭർത്താവ്… ബിനിനെസ്സ് ട്രിപ്പിനെന്ന് പറഞ്ഞ് പോയവൻ…. വിചാരിച്ചതിലും നേരത്തെ വന്ന സൗകര്യത്തിന് ചെന്നത് മറ്റൊരുത്തിയുടെ ഫ്ലാറ്റിൽ… ഉടുതുണിയില്ലാതെ കിടന്നത് അവളുടെ കാലിനിടയിൽ…!”
അനുപമയുടെ സ്വരം ഇടറി. അവൾ ബാഗിൽ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി. മേക്കപ്പ് പടരുന്നത് പോലും ശ്രദ്ധിക്കാതെ സാരിത്തലപ്പ് കൊണ്ട് മുഖം തുടയ്ക്കുന്ന അവളെ ഗോകുൽ സഹതാപത്തോടെ നോക്കിനിന്നു.
“അമ്മയുടെ നമ്പറെടുത്ത് വിളിക്കാൻ തുടങ്ങുമ്പോഴാണ് കാളിങ് ബെൽ അടിച്ചത്. തുറക്കില്ലെന്ന് ഉറപ്പിച്ചതാണെങ്കിലും അയാൾ വാതിലിൽ ആഞ്ഞു കൊട്ടാൻ തുടങ്ങി. ഒടുവിൽ തുറന്നു കൊടുത്തിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ അകത്തേക്ക് നടന്നു. പക്ഷേ… അയാൾ പിന്നാലെ പാഞ്ഞെത്തി എന്റെ മുടിക്കെട്ടിൽ ചുറ്റിപ്പിടിച്ച് വലിച്ചിഴച്ചു. ആ ആക്രമണത്തിൽ ഞാൻ തറയിലേക്ക് മറിഞ്ഞുവീണു. എന്റെ മുടിയിൽ ചുറ്റിപ്പിടിച്ച് അയാൾ കരണത്ത് ആഞ്ഞടിച്ചു. എന്നിട്ടും കലിപ്പ് തീരാതെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി. എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. വായ പോലും അടയ്ക്കാൻ കഴിയാതെ ഞാൻ കിടന്നുപോയി. അയാൾ എന്റെ അടുത്ത് മുട്ടുകുത്തിയിരുന്ന് കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു…”
അനുപമ ഒന്ന് നിർത്തി, അയാളുടെ വാക്കുകൾ അവൾ ഓർത്തെടുത്തു.
“ ‘പൊലയാടി മോളേ… നിന്നെയാരാടീ അങ്ങോട്ട് ക്ഷണിച്ചത്? എന്ത് ധൈര്യത്തിലാ നീ അവരെ തല്ലിയത്? നിന്നെ കെട്ടുന്നതിന് മുമ്പേ തുടങ്ങിയ ബന്ധമാ അത്. അവരുടെ മാത്രമല്ല, അതു മാത്രമല്ല, അവരുടെ കുടുംബത്തിലെ പല പെൺപിള്ളേരുടൊപ്പവും ഞാൻ കിടന്നിട്ടുണ്ട്…അവരുടെ അറിവോടും സഹായത്തോടും കൂടി തന്നെ… ഇത്രയും കാലം നല്ലരീതിയിൽ പൊയ്ക്കൊണ്ടിരുന്നതാ.. ഇതൊക്കെ കണ്ട് കണ്ണടയ്ക്കാൻ തന്നെയാടീ നിന്നെ ഇവിടെ പട്ടു മെത്തയിൽ കിടത്തി വാഴിച്ചത്. മര്യാദയ്ക്ക് നിന്നാൽ നിനക്കിവിടെ മഹാറാണിയെപ്പോലെ കഴിയാം. ഇനി ഇതൊക്കെ ആരോടെങ്കിലും പറയാനാണ് ഭാവമെങ്കിൽ, ആദ്യം നിന്റെ തള്ളയെ കൊല്ലും. പിന്നെ പെഴച്ചുപെറ്റ നിന്റെ ചേച്ചിയെ… ഒടുവിൽ നിന്നെയും. അരവിന്ദിന് അതിനുള്ള കഴിവുണ്ടെന്ന് നിനക്കറിയാമല്ലോ. നാവടക്കി കഴിഞ്ഞോണം… കേട്ടല്ലോ?”

hay 2nd part vekam post chay …
good to see you back bro.
a big fan of your kivi. Selena and jinu🔥
waiting for their return. was waiting for your update. please continue that story.
thank you
അടിപൊളി… ഗോകുൾ തകർക്കട്ടെ..പെട്ടന്ന് നെക്സ്റ്റ് പാർട്ട് കാണുമോ.