അനുപമയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി. “അതും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. ആ കിടപ്പിലും ശരീരത്തിന്റെ വേദനയേക്കാൾ വലുതായിരുന്നു മനസ്സിന്റെ വേദന. അപമാനിക്കപ്പെട്ടു ഞാൻ… തോറ്റുപോയി. ഇതൊന്നും ഒരു സ്ത്രീക്കും സഹിക്കാൻ പറ്റില്ല ഗോകുൽ. എനിക്ക് വേണമെങ്കിൽ പ്രതികരിക്കാം. പക്ഷേ അയാൾ പറഞ്ഞതുപോലെ എന്റെ അമ്മയെയോ ചേച്ചിയെയോ വല്ലതും ചെയ്താൽ? ഞാൻ മരിച്ചാലും മറ്റൊരു പെണ്ണുകൂടി ഇതേ ക്രൂരത അനുഭവിക്കേണ്ടി വരും. എന്നെ ഉപേക്ഷിച്ചാൽ അയാൾ മറ്റൊരു പാവപ്പെട്ട പെണ്ണിനെ തേടിപ്പോകുമെന്ന് ഉറപ്പല്ലേ?”
നിറകണ്ണുകളോടെ അവൾ പറഞ്ഞപ്പോൾ ഗോകുലിന് അവളോട് എന്തെന്നില്ലാത്ത അനുകമ്പ തോന്നി..
സ്നേഹിച്ചവരിൽ നിന്നുള്ള വഞ്ചന ഒരാളെ എത്രത്തോളം തകർക്കുമെന്ന് അവനും അറിയാമായിരുന്നു. നാല് വർഷത്തെ തകർന്ന തന്റെ പ്രണയം അവന്റെ ഓർമ്മയിൽ കടന്നുവന്നീ.
“ഗോകുൽ, ഞാൻ നിന്നോട് ഒരു സഹായം ചോദിക്കുകയാണ്! നിനക്ക് എനിക്ക് വേണ്ടി അത് ചെയ്തു തരാമോ?”
അവളുടെ ആ ചോദ്യം ഗോകുലിനെ ചിന്തകളിൽ നിന്നുണർത്തി. “എന്താ മാഡം? പറഞ്ഞോളൂ… എന്നെക്കൊണ്ട് കഴിയുന്നതാണെങ്കിൽ തീർച്ചയായും ചെയ്യാം.”
അനുപമ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: “എനിക്ക് നിന്റെ രക്തത്തിൽ ഒരു കുഞ്ഞിനെ പ്രസവിക്കണം!”
ഗോകുൽ ശരിക്കും ഞെട്ടിപ്പോയി. താൻ കേട്ടത് സത്യമാണോ എന്ന മട്ടിൽ അവൻ അവളെ നോക്കി.
“അതെ ഗോകുൽ… എനിക്ക് നിന്റെ കുഞ്ഞിന് ജന്മം നൽകണം. അയാളോടുള്ള പ്രതികാരം! നിനക്കറിയാമോ, അയാൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല. കല്യാണം കഴിഞ്ഞ് ഏറെയായിട്ടും കുട്ടികളുണ്ടാവാത്തത് കൊണ്ട് ഞങ്ങൾ ഒരു ഡോക്ടറെ കണ്ടിരുന്നു. അരവിന്ദിന് ഒരിക്കലും അച്ഛനാകാൻ കഴിയില്ലെന്ന് അയാൾ വിധിയെഴുതി. പക്ഷേ ഡോക്ടറുടെ കാലുപിടിച്ച് ഞാൻ അത് രഹസ്യമാക്കി വെപ്പിച്ചു. അങ്ങനെയൊരു കാര്യം അറിയിച്ച് അദ്ദേഹത്തിന്റെ മനസ്സ് വിഷമിപ്പിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല!! അത്രത്തോളം ഞാൻ അയാളെ സ്നേഹിച്ചിരുന്നു. എന്നിട്ടും എനിക്ക് തിരിച്ചു കിട്ടിയത് ഇതൊക്കെയാണ്. പിന്നെ ഞാൻ മാത്രമെന്തിന് അയാളോട് ആത്മാർത്ഥമായി നിൽക്കണം??”

hay 2nd part vekam post chay …
good to see you back bro.
a big fan of your kivi. Selena and jinu🔥
waiting for their return. was waiting for your update. please continue that story.
thank you
അടിപൊളി… ഗോകുൾ തകർക്കട്ടെ..പെട്ടന്ന് നെക്സ്റ്റ് പാർട്ട് കാണുമോ.