നീരജ് : ഏയ്..സെഞ്ചിടിവെ..! കൈ നോക്കട്ടെ..
നീരജ് ശോഭമ്മയുടെ കൈ നോക്കി..! ശോഭമ്മ നീരജിൻ്റെ തലയിൽ മറ്റേ കൈ കൊണ്ട് തലോടി..!
ശോഭമ്മ : തനി തെമ്മാടി…🥰
അപ്പോഴാണ് ലീല അങ്ങോട്ടേക്ക് വന്നത്..! നീരജിൻ്റെയും ശോഭമ്മയുടെയും ആ ഇരിപ്പ് ലീലയ്ക്ക് ഒട്ടും പിടിച്ചിട്ടില്ല എന്നത് അവളുടെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാം..!
ശോഭമ്മ : ജിത്തു വിളിച്ചിട്ട് എന്ത് പറഞ്ഞു മോളെ..!😊
ലീല : ആൻ്റിക്ക് അറിയാവുന്ന കാര്യം തന്നെ അല്ലെ..! അത് തന്നെ പറഞ്ഞത്…😤😠
ലീല വന്നപാടെ ചവിട്ടി തുള്ളിക്കൊണ്ട് അകത്തേക്ക് പോയി..!
ശോഭമ്മ : ഈ കുട്ടിക്കിതെന്ത് പറ്റി…🫠
ശോഭമ്മ സ്വയം ആത്മഗതകം പോലെ പറഞ്ഞു..!
ബിന്ദു : എന്ത് പറ്റി ചേച്ചി..!
കയ്യിലെ വെള്ളം ടവലിൽ തുടച്ചു കൊണ്ട് ബിന്ദു ചേച്ചി അങ്ങോട്ടേക്ക് വന്നു..!
നീരജ് : റംസാനിലെ ചന്ദ്രികയോ…അറബി പെൺകൊടി അഴകിൻ പൂമ്പൊടി ആരിജ്ജ് ആരിജ്ജ്
ബിന്ദു ചേച്ചിയെ കണ്ടപ്പോ നീരജ് കിളിച്ചുണ്ടൻ മാമ്പഴത്തിൽ ശ്രീനിവാസൻ പാടിയത് പോലെ ചിരിച്ച് കൊണ്ട് നീട്ടി പാടി..!
ബിന്ദു : നീയെന്താടാ..ആ കൊച്ചിനോട് പറഞ്ഞത്..!
നീരജ് : കൊച്ചൊ..?ഏത് കൊച്ച് ..😂
ശോഭമ്മ : അവൻ ഒന്നും പറഞ്ഞില്ല അത് വേറെ കാര്യം ആണ് ബിന്ദു..!
ബിന്ദു : ഞാൻ കരുതി ഇവനാ കൊച്ചിനോട് എന്തോ പറഞ്ഞൂന്ന്..!

next part vegam venam
കേറിവാടാ.. അളിയാ സീൻ സാനം🔋🔋.. ഇത് വായിച്ചപ്പോൾ ഞാൻ ചിരിച്ചു ഇരിക്കുവായിരുന്നു.. really natural. ഒരു love triangle ഒന്നും വേണ്ട.. just go with the flow. delay ആക്കരുത് ഇനി.. വെറുതെ കൃഷ്ണക്ക് ആശ കൊടുത്ത് കരയിപ്പിക്കല്ലേ അളിയാ.. bless you മച്ചാനെ..
umm moothashi kollalo
krishna nalla name
krishna neeraj ❣️❣️
athey oru agraham ahn neeraj oru joli set akki kodukane family okkey akan ollathe alle 😁😁
appo next month kanam comment ill 😉😉
kiduve., pls continue