നീലക്കൊടുവേലി 9 [Fire blade] 586

” നീയാണ് എല്ലാത്തിനും കാരണം… പൊടിയടിച്ചു കിറുങ്ങിയിട്ട് എന്തൊക്കെയാ കാട്ടിക്കൂട്ടിയത്…!! ഇവനെ നിന്റെ മോളിൽ വലിച്ചു കേറ്റിയതും, വിടാതെ കെട്ടിപ്പിടിച്ചതും നിനക്ക് ഓർമ ഇല്ലേ..?? ”

കുഞ്ഞി ആലോചനകളിൽ മുങ്ങി താഴുന്നതിനിടയിൽ
നേരത്തെ പ്ലാൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി അവർ വരിവരിക്ക് എടുത്തിട്ടു…

” ഞാൻ….. ഞാൻ അങ്ങനെയൊന്നും… ”

കുഞ്ഞി സംശയത്തോടെ പിറുപിറുത്തുകൊണ്ട് ചുമരിൽ ചാരി ഇരുന്നു..

” ആ… ഇനി അങ്ങനെ പറഞ്ഞോ… അവൻ അത് ലക്ഷ്മിയമ്മയോട് പറഞ്ഞാലുള്ള അവസ്ഥ അറിയാലോ…? ”

ചിന്നന്റെ ചോദ്യം കേട്ടു അവൾ പുച്ഛത്തോടെ സിദ്ധുവിനെ നോക്കി…

” പിന്നേ……!! അങ്ങാനാണെങ്കിൽ ചിലതൊക്കെ ഞാനും പറഞ്ഞു കൊടുക്കും.. ”

കുഞ്ഞിയുടെ ഭീഷണി കേട്ട് സിദ്ധു ഉള്ളിൽ ഒന്ന് ഞെട്ടി… ചിന്നൻ സിദ്ധുവിനെ നോക്കി കണ്ണുകാണിച്ചു..

” എന്നാലും….നീ എന്നെ ചതിച്ചു .. നിനക്ക്‌ എങ്ങനെ തോന്നി ചിന്നാ..? നമ്മൾ ഒരുമിച്ച് ജീവിക്കണ്ടവരല്ലേ…? ”

കുഞ്ഞി മൂക്ക് പിഴിഞ്ഞ് കൊണ്ട് ചോദിച്ചു..ആത്മാർത്ഥത ഇല്ലാത്ത അവളുടെ പതം പറച്ചിൽ കേട്ടു ചിന്നൻ സിദ്ധുവിനെ നോക്കി..

” ഒന്നും വേണ്ടാർന്നു…ഞാൻ തന്നെ എന്റെ മാനം കളഞ്ഞല്ലോ ഈശ്വരന്മാരെ…!!”

അവൾ സ്വന്തം തലയിൽ തല്ലികൊണ്ട് പറയുന്നത് കണ്ട് സിദ്ധുവിന് ചിരി വന്നു..

” ഉവ്വ..!! മാനം… നീ എന്നെ കൊണ്ട് വെറുതെ ഓരോന്ന് പറയിപ്പിക്കല്ലേ… ”

ചിന്നൻ പുച്ഛത്തോടെ അവളോട് പറഞ്ഞു…കുഞ്ഞി അവൻ എന്താണ് പറയുന്നത് എന്നറിയാതെ തറപ്പിച്ചു നോക്കി..

The Author

68 Comments

Add a Comment
  1. ഉണ്ണിക്കുട്ടൻ

    ബ്രോ എന്ത്പറ്റി? എവിടെയാണ്? ഒരു വർഷം കഴിഞ്ഞു! ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുവാണ്

  2. ഒരു വർഷം കഴിഞ്ഞു,
    ഇപ്പോഴും പലരും കാത്തിരിപ്പിലാണ്,
    അനിയന്റെ health എല്ലാം okay ആയോ bro,

    ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തെന്നെയാ ❤️🥰

    -BK

  3. Where you broo, still waiting 😭❤️

  4. ഒരു വർഷം ആവറയി ഇടക്ക് വന്ന് നോക്കാറുണ്ട് ഈ കഥയുടെ ബാക്കി വന്നോ എന്ന് ഇനി ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ?

  5. Hi bro we are waiting for you

  6. Brother,
    സ്റ്റിൽ വെയ്റ്റിംഗ് 🙂👍🏽

  7. Dear fire blade.
    അനിയന്റെ ഹെൽത്ത്‌ എല്ലാം ഓക്കേ ആയോ, നമ്മുടെ കഥ എന്തായി ബാക്കി എഴുതി തുടങ്ങിയോ, വെയ്റ്റിംഗ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *