” നിന്നെ മാത്രം സ്വപ്നം കണ്ട് ജീവിച്ചവനാടീ ഞാൻ.. ഇന്ന് വരെ നിന്റെ വിരലിലൊന്നു തൊട്ട് പോലും വേദനിപ്പിക്കരുതെന്നു കരുതിയവൻ… എന്നിട്ട് നീ എനിക്ക് തിരിച്ചു തന്നതോ…?? ”
അവന്റെ സംസാരത്തിലേ വേദന സിദ്ധു മനസിലാക്കി, അതുവരെ സംസാരിച്ചതിൽ നിന്നും വളരെ പതുക്കെയായിരുന്നു അവന്റെ ശബ്ദം… കുഞ്ഞി ജാഗരൂഗയായി അവനെ കേട്ടു നിന്നു..
ഇതിന്റെ തന്നെ മറ്റൊരു വശം കണ്ട സിദ്ധുവും വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് നീങ്ങി… ഒരു തെറ്റിനെ ന്യായീകരിക്കാൻ മറ്റൊരു തെറ്റ് ചെയ്തല്ലോ എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ തോന്നി..
” നീ എന്താ പറഞ്ഞു വരണത്…?? ”
കുഞ്ഞി എഴുന്നേറ്റ് ചിന്നനരികിൽ വന്നു നിന്നുകൊണ്ടു ചോദിച്ചു..
” പൂച്ച കണ്ണടച്ച് പാല് കുടിക്കുമ്പോൾ അത് കരുതുന്നത് ആരും കാണുന്നില്ലെന്നാ… അത് പോലെയായി നിന്റെ കാര്യം…”
ചിന്നൻ കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു..
” ഞാനെന്ത് ചെയ്തു..? ”
കുഞ്ഞിയുടെ ശബ്ദം ഒന്ന് കൂടി ഉയർന്നു… അവളുടെ അതുവരെ കണ്ടിരുന്ന സങ്കടം എങ്ങോട്ടോ പോയി പറഞ്ഞിരുന്നു…
” ഒന്നും ചെയ്തില്ലല്ലെ..?? ഞാൻ പറയണോ ഇനി എന്താന്ന്….? ”
അതോടെ ചിന്നന്റെ ശബ്ദവും അതിനേക്കാൾ ഉയർന്നു….
ഇടപെട്ടിട്ടു പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാത്തത് കൊണ്ട് സിദ്ധു വെറുതെ നോക്കിയിരുന്നു…കുഞ്ഞിക്ക് എന്തൊക്കെയോ കത്തി വരാൻ തുടങ്ങി..
” നല്ല അസ്സൽ നാടകക്കാരിയാണ് നീ … ഒരുത്തനോട് ദിവ്യപ്രേമം, മറ്റൊരുത്തനോട് കഴപ്പ്…. പ്രേമിച്ചും പുന്നാരിച്ചും വേണ്ടതൊക്കെ വാങ്ങിച്ച് തരാൻ ഞാൻ….

ബ്രോ എന്ത്പറ്റി? എവിടെയാണ്? ഒരു വർഷം കഴിഞ്ഞു! ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുവാണ്
ഒരു വർഷം കഴിഞ്ഞു,
ഇപ്പോഴും പലരും കാത്തിരിപ്പിലാണ്,
അനിയന്റെ health എല്ലാം okay ആയോ bro,
ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തെന്നെയാ ❤️🥰
-BK
Where you broo, still waiting 😭❤️
ഒരു വർഷം ആവറയി ഇടക്ക് വന്ന് നോക്കാറുണ്ട് ഈ കഥയുടെ ബാക്കി വന്നോ എന്ന് ഇനി ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ?
Hi bro we are waiting for you
Brother,
സ്റ്റിൽ വെയ്റ്റിംഗ് 🙂👍🏽
Dear fire blade.
അനിയന്റെ ഹെൽത്ത് എല്ലാം ഓക്കേ ആയോ, നമ്മുടെ കഥ എന്തായി ബാക്കി എഴുതി തുടങ്ങിയോ, വെയ്റ്റിംഗ് ആണ്.