നീലക്കൊടുവേലി 9 [Fire blade] 586

ഇവനേം കൂടെ കൂട്ടിയത് ഇതൊക്കെ നിന്നോട് ചോദിക്കുമ്പോ ഒരു സാക്ഷി കൂടി ഉണ്ടാവാൻ വേണ്ടിയാ…. നീ അവനിട്ടു കൊടുത്ത പണിക്കു ഒരു മറുപണിയും… ”

ചിന്നൻ പറഞ്ഞത് കേട്ടു മറുപടി ഇല്ലാതെ അവൾ അവരെ മാറി മാറി നോക്കി…

” എന്നാലും എനിക്കൊരു കാര്യം അറിയാനുണ്ട്… ”

ചിന്നൻ പറഞ്ഞത് കേട്ട് കുഞ്ഞി അവനെ നോക്കി..

” നീ അവനുമായി ഇതൊക്കെ ചെയ്യാൻ തുടങ്ങിയത് നമ്മൾ പ്രേമിച്ചോണ്ടിരിക്കുമ്പോളാണോ..??

അതോ ആ പരിപാടികൾ ഉണ്ടായിട്ടും അത് മറച്ചു വെച്ചിട്ടാണോ എന്നെ പ്രേമിക്കാൻ തുടങ്ങീതു..?? ”

ചോദ്യം കേട്ടു കുഞ്ഞി ഒന്നും മിണ്ടിയില്ല…അവൾ തല താഴ്ത്തി തറയിലേക്ക് തന്നെ നോക്കിയിരുന്നു.. ഒരു നിശബ്ദത അവിടെ പരന്നു..

” നീ പഴം വിഴുങ്ങിയ പോലെ ഇരിക്കാതെ പറ…. ഞാനാണോ അവനാണോ ആദ്യം തുടങ്ങിയത്..? ”

ഉത്തരം കിട്ടാതെ വന്നതോടെ ചിന്നൻ ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു..

” ഞാൻ പണ്ട് പറഞ്ഞത് സത്യം തന്നെയാ… അവൻ എന്റെ പിന്നാലെ നടന്നിരുന്നു , പക്ഷെ അന്ന് എനിക്ക് ഇഷ്ടമ്മാല്ലാരുന്നു… ”

അവന്റെ പെട്ടെന്നുള്ള ശബ്ദത്തിൽ ഭയന്ന അവൾ പറഞ്ഞു തുടങ്ങി..

” ആഹാ, നല്ല കഥ , അവൻ ഈ നാട്ടിലെ പട്ടിക്കുഞ്ഞുങ്ങളെ പോലും വെറുതെ വീട്ടിട്ടില്ല…പിന്നെ നിന്നെ വിടുമോ..!! ”

ചിന്നൻ പിറുപിറുത്തു..

” നമ്മൾ ഇഷ്ടത്തിലായിട്ട് കൊറച്ചു കാലം കഴിഞ്ഞപ്പൊ അവൻ ആകെ തകർന്നിരുന്നു, അന്ന് അവനെ ഒന്ന് ഉഷാറാക്കാൻ വേണ്ടി തമാശക്ക് തുടങ്ങിയതാണ്… ഗൗരവത്തിൽ തുടങ്ങിയത് അല്ല… നിന്നോട് പറയാനും പറ്റിയില്ല… ”

അവളുടെ സ്വരത്തിലെ സങ്കടം സത്യസന്ധമാണോ എന്ന് സിദ്ധു ചിന്തിച്ചു…

The Author

68 Comments

Add a Comment
  1. ഉണ്ണിക്കുട്ടൻ

    ബ്രോ എന്ത്പറ്റി? എവിടെയാണ്? ഒരു വർഷം കഴിഞ്ഞു! ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുവാണ്

  2. ഒരു വർഷം കഴിഞ്ഞു,
    ഇപ്പോഴും പലരും കാത്തിരിപ്പിലാണ്,
    അനിയന്റെ health എല്ലാം okay ആയോ bro,

    ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തെന്നെയാ ❤️🥰

    -BK

  3. Where you broo, still waiting 😭❤️

  4. ഒരു വർഷം ആവറയി ഇടക്ക് വന്ന് നോക്കാറുണ്ട് ഈ കഥയുടെ ബാക്കി വന്നോ എന്ന് ഇനി ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ?

  5. Hi bro we are waiting for you

  6. Brother,
    സ്റ്റിൽ വെയ്റ്റിംഗ് 🙂👍🏽

  7. Dear fire blade.
    അനിയന്റെ ഹെൽത്ത്‌ എല്ലാം ഓക്കേ ആയോ, നമ്മുടെ കഥ എന്തായി ബാക്കി എഴുതി തുടങ്ങിയോ, വെയ്റ്റിംഗ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *