” മ്മ്…? ന്തേ..? ”
നിഷ്കളങ്കമായ ചോദ്യം കേട്ട് സിദ്ധു മറുപടി ഒന്നും പറഞ്ഞില്ല… വേണ്ട വേണ്ട എന്ന് കരുതുമ്പോൾ ചിലതൊക്കെ ഇങ്ങോട്ട് വന്നു കേറും…ഇവരൊക്കെ കൂടി തന്നെ നേരാവാൻ സമ്മതിക്കില്ലെന്നാണ് തോന്നണത്..
” നിനക്കിപ്പോ എന്താ വേണ്ടത്..?? ”
സിദ്ധുവിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ട് നീതു മുഖം കോട്ടി..
” ഞാനീ ചായ തരാൻ വന്നതാ…. എന്താപ്പോ സിദ്ധുവേട്ടന്റെ ജാട..!!”
മേശമേൽ വെച്ചിരിക്കുന്ന ചായ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു…അതോടൊപ്പം അവന്റെ ബെഡിലേക്ക് അവൾ ഇരുന്നു..
” ചായ തരാൻ വന്നതാണെങ്കിൽ പിന്നെ എന്നെ കെട്ടിപിടിച്ചതെന്തിനാടീ ചൂലേ…?? ”
സിദ്ധു അവളുടെ അധികാരത്തോടെയുള്ള ഇരുപ്പ് നോക്കി പല്ല് കടിച്ചു കൊണ്ടു ചോദിച്ചു….
” എനിക്കങ്ങനെ തോന്നി,അല്ലാണ്ടിപ്പോ നിങ്ങളെയൊന്നു കെട്ടിപ്പിടിക്കാൻ ഞാൻ കോടതിയിൽ നിന്നുള്ള കടലാസുമായിട്ട് വരണോ..??”
അവന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടു നീതു കളിയാക്കി…
” നീയൊന്നു പോയെ…. ഒന്നാമത് ഞാൻ ഒരു മൂഡിലല്ല, പിന്നെ നിന്റെ ചൊറിച്ചിൽ കൂടി താങ്ങാനുള്ള ആവതില്ല.. ”
സിദ്ധു കൈകൂപ്പി കൊണ്ട് അപേക്ഷിച്ചു..
” എന്നാപ്പിന്നെ ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ..?? ”
അവൾ വിടാനുള്ള ഭാവമില്ലായിരുന്നു…
” അറിയില്ല, അതൊക്കെ നിനക്ക് പറയാനുള്ള കാര്യം പോലെ ഇരിക്കും…”
സിദ്ധു കസേരയിലേക്ക് വീണ്ടും ചാഞ്ഞിരുന്നു….
” എനിക്ക് നിങ്ങളോട് എന്തോ ഒരിഷ്ടമുണ്ട് മനുഷ്യാ…. ഞാൻ കൊറേ ചിന്തിച്ചു, ആദ്യമൊന്നും ഇല്ലാരുന്നു… പിന്നെ പിന്നെ….. ഇപ്പൊ നിങ്ങൾ പോവാണെന്നു കൂടി ആയപ്പോ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ… “

ബ്രോ എന്ത്പറ്റി? എവിടെയാണ്? ഒരു വർഷം കഴിഞ്ഞു! ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുവാണ്
ഒരു വർഷം കഴിഞ്ഞു,
ഇപ്പോഴും പലരും കാത്തിരിപ്പിലാണ്,
അനിയന്റെ health എല്ലാം okay ആയോ bro,
ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തെന്നെയാ ❤️🥰
-BK
Where you broo, still waiting 😭❤️
ഒരു വർഷം ആവറയി ഇടക്ക് വന്ന് നോക്കാറുണ്ട് ഈ കഥയുടെ ബാക്കി വന്നോ എന്ന് ഇനി ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ?
Hi bro we are waiting for you
Brother,
സ്റ്റിൽ വെയ്റ്റിംഗ് 🙂👍🏽
Dear fire blade.
അനിയന്റെ ഹെൽത്ത് എല്ലാം ഓക്കേ ആയോ, നമ്മുടെ കഥ എന്തായി ബാക്കി എഴുതി തുടങ്ങിയോ, വെയ്റ്റിംഗ് ആണ്.