തമ്പുരാട്ടി കാറിനടുത്തേക്ക് നടന്നപ്പോൾ രൂപേഷ് ആ പെട്ടിയുടെ കുലുക്കം ഒന്ന് നോക്കി കണ്ടു… അവൻ നോക്കുന്നത് ദേഷ്യത്തോടെ തന്നെ ഭാസ്കരൻ ചേട്ടൻ നോക്കി കണ്ടു… അവന്റെ പെട്ടിയിലേക്കുള്ള നോട്ടം കഴിഞ്ഞ് അവൻ നോക്കിയത് ദേഷ്യത്തോടെ തന്നെ നോക്കുന്ന ഭാസ്കരൻ ചേട്ടനെയായിരുന്നു… കാറെടുത്ത് തമ്പുരാട്ടി ഓടിച്ച് പോയി… രൂപേഷ് കലിച്ചു നിൽക്കുന്ന ഭാസ്കരൻ ചേട്ടന്റെ അടുത്തെത്തി.
“എന്താടോ തന്റെ മുഖത്ത് ഒരു വൈക്ലഭ്യം… കാലത്തേ വയറ്റിന്ന് പോയില്ലേ…” രൂപേഷ് ഒന്ന് ആക്കി
ഭാസ്ക്കരൻ ചേട്ടൻ ഒന്നും മിണ്ടിയില്ല…
ഒരാഴ്ച കഴിഞ്ഞു…
ഒരു ശനിയാഴ്ച ദിവസം… നീലുവിനെ ദീപൻ കാറിൽ കൊണ്ടാക്കി.. ഇറങ്ങുന്നതിനു മുൻപ് അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു…
“എന്താ… ഇന്ന് പതിവില്ലാതെ… ” അവൻ അത്ഭുതപ്പെട്ടു…
“അതൊക്കെയുണ്ട്… ഇപ്പൊ പോവണ്ടാ… ഞാൻ വിളിച്ചിട്ട് പോയാ മതി…” നീലു പറഞ്ഞു…
“ഓക്കേ… ” അവൻ കാർ കമ്പനിയുടെ കാർ പാർക്കിങ്ങിൽ തന്നെ നിർത്തി… കാറിൽ നിന്നിറങ്ങി നീലു ഓഫീസിലേക്ക് കേറി പോയി… ഒപ്പം അവനും ഇറങ്ങി…
പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് പുക വലിച്ച് വിട്ടു… അവൻ കാറിൽ ചാരി നിന്നു… അവൻറോഡിലേക്കു നോക്കി… അവന്റെ കണ്ണിൽ പെട്ടെന്ന് ഇന്നോവ പെട്ടു… ഇടയ്ക്കിടെ ആ കാർ തന്റെ കാറിനെ പിന്തുടർന്നിരുന്ന കാര്യം ഓർമയിൽ വന്നു… ഒരുപാട് ഇന്നോവ നിരത്തിൽ ഉണ്ടെങ്കിലും ഈ ഇന്നോവ ശ്രദ്ധിക്കാൻ കാരണം അതിന്റെ കളർ.. കറുപ്പായിരുന്നു…
അവൻ ആ കാറിനെ ശ്രദ്ധിക്കാൻ തുടങ്ങിയതുംവണ്ടിയിലുള്ളവർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു… അവൻ ഗേറ്റിനു പുറത്തേക്ക് ഓടി വന്നു… വണ്ടിയുടെ നമ്പർ നോക്കി…
ടി എൻ 54 എസി 5220… അവൻ മനസ്സിൽ കുറിച്ചു…
അവൻ ഉള്ളിലേക്ക് നടന്നു… പക്ഷെ അവനെ നോക്കി ആ പാർക്കിങ്ങിൽ അവൻ കാണാതെ ഒരു ബ്ലാക്ക് സ്കോർപിയോ കിടക്കുന്നുണ്ടായിരുന്നു…
അവൻ കാറിനടുത്തേക്ക് വന്നപ്പോഴേക്കും നീലു കാറിനടുത്തേക്ക് എത്തി… അവൾ സന്തോഷത്തിലായിരുന്നു…
Kollam …but…umbikkalle