“അറിയില്ല… അങ്ങനെ ഒരാളുണ്ടോ എന്ന് പോലും എനിക്കുറപ്പില്ല… ഞാൻ ഇതുവരെ അയാളെ കണ്ടിട്ടില്ല… സംസാരിച്ചിട്ടില്ല…” രാജിതയുടെ വാക്കുകളിൽ ഭയം നിഴലിച്ചു നിന്നു
അയാൾ ഗൺ ലോഡ് ചെയ്തു… പിന്നെ അവളുടെ നേരെ നീട്ടി
“സത്യം… സത്യമാണ് ഞാൻ പറയുന്നത്… ” രാജിതയുടെ കരച്ചിൽ ഉയർന്നു…
“അപ്പൊ ഈ കോവിലകം ഗ്രൂപ്പിന്റെ ബിസിനസ് മുഴുവൻ നിങളുടെ പേരിലായാൽ ജനങ്ങൾ സംശയിക്കില്ലേ…” അയാൾ ഒരു സംശയം പ്രകടിപ്പിച്ചു…
“അത്… അത്… തമ്പുരാട്ടിയെ ഇല്ലാതാക്കാനാണ് പ്ലാൻ..”
“ഓ… അടിപൊളി… അപ്പൊ തമ്പുരാട്ടിയെ ഇല്ലാതാക്കിയാൽ പിന്നെ നീലാംബരിയുടെ അക്കാര്യം എളുപ്പമാവും അല്ലെ… അവളെ ആ രൂപേഷ് കെട്ടുമായിരിക്കും…”
“ആ… അതുതന്നെയാണ് പ്ലാൻ…” അവൾ പറഞ്ഞു
“ഒരു ബാലിശമായ പദ്ധതി ആയി തോന്നുന്നില്ലേ… രജിതാ… നിന്നെ പോലെ ഇന്റലിജന്റ് ആയ ഒരു വ്യക്തി ഇതൊക്കെ വിശ്വസിക്കാൻ പാടുണ്ടോ…” അയാൾ രജിതയെ നോക്കി പറഞ്ഞു…
“അല്ല… ഇത് എന്റെ പ്ലാൻ അല്ല… രൂപേഷും ഷംസുദ്ധീനും…”
“ഹ ഹ ഹ… രൂപേഷും ഷംസുദ്ധീനും… ഹ ഹ ഹ… അവരുടെ ബുദ്ധി അപാരം… ഞാൻ ചോദിക്കട്ടെ… രൂപേഷിന് നീലാംബരിയെ വിവാഹം ചെയ്‌താൽ ഷംസുദ്ധീനും… രജിതക്കും എന്ത് ലാഭം… അതൊക്കെ പോട്ടെ നിങ്ങടെ കൂടെ നിൽക്കുന്ന സ്റ്റീഫന് എന്ത് ലാഭം”
രജിത ചിന്താകുലയായി…
“അല്ല രൂപേഷ് ആ രണ്ടു എസ്റ്റേറ്റുകളും ഞങ്ങൾക്ക് തരും…പക്ഷെ… സ്റ്റീഫനും… മരിയക്കും…”
“ഹ ഹ ഹ… രജിതാ… നിന്നെ അവർ വിഡ്ഢിയാക്കുകയായിരുന്നു… തമ്പുരാട്ടി ഇല്ലാതായതുകൊണ്ട് നിങ്ങൾക്കാർക്കും ഒന്നും ലഭിക്കാൻ പോകുന്നില്ല… കാരണം… നീലാംബരി രൂപേഷിനെ വിവാഹം ചെയ്‌താൽ അല്ലെ അറ്റ്ലീസ്റ് നിങ്ങൾക്കെന്തെങ്കിലും കിട്ടൂ… ഇനി നീലാംബരി വേറെ ആരെയെങ്കിലും കെട്ടിയാലോ…”
“നോ… നോ വേ… ” രജിത പറഞ്ഞു..
Kollam …but…umbikkalle