“ആ എന്നാൽ ദാ ഒരൽപം പുറകോട്ടെടുത്ത് ദാ ആ ഇടത്തോട്ടുള്ള വഴിയിലൂടെ പൊക്കോ… ആരും ഉണ്ടാവില്ല കുറച്ച് വളയണം എന്നാലും ഈ വണ്ടിയായ കാരണം കേറി പൊക്കോളും… ”
” ഒക്കെ ചേട്ടാ… നന്ദി…”
ദീപൻ ആ വഴിയിലോട്ട് വണ്ടി തിരിച്ചു… കയറ്റവും വളവും ഒക്കെ ചേർന്ന അൽപ്പം റിസ്ക്ക് ഉള്ള വഴിയാണ്… രണ്ടു വണ്ടിക്ക് കഷ്ടി കടന്നു പോകാം…
അവൻ വണ്ടി എടുത്തു… വലത്തേ ഭാഗത്ത് കൊക്കയാണ്… ദീപന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു… അവളും…
“ഏയ് … എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ… ഞാൻ അമ്മയോട് എല്ലാം പറഞ്ഞോളാം…”
“ഏയ്… എനിക്ക് കുഴപ്പമൊന്നും ഇല്ല… പക്ഷെ… തമ്പുരാട്ടി… നിനക്ക് തോന്നുന്നുണ്ടോ നീലു തമ്പുരാട്ടി സമ്മതിക്കുമെന്ന്…” ദീപൻ ആശങ്ക വെളിപ്പെടുത്തി…
നീലുവിന് അറിയാമായിരുന്നു ഒന്നും എളുപ്പമല്ല എന്ന്…
“പിന്നെ സൂക്ഷിക്കണം…” അവൾ പറഞ്ഞു…
“എന്തിന്…”
“അല്ല ഇതൊക്കെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ എന്ത് ബഹളമാണ് ഉണ്ടാവാൻ പോകുന്നെ എന്നറീല്ല…” നീലുവിന്റെ മുഖത്ത് നല്ല ടെൻഷൻ കണ്ടു… അവൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു…
“നീ പേടിക്കേണ്ടാ… എന്റെ അവസാനം വരെ ഞാൻ കൂടെയുണ്ടാവും…”
അവൾ അവന്റെ മുഖത്ത് ഒരുമ്മ വെച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
ഒരുവളവ് തിരിയുകയായിരുന്ന അവരുടെ കാർ പെട്ടെന്ന് എതിരെ പാഞ്ഞു വന്ന ലോറിയുടെ സൈഡിൽ തട്ടി.. കാർ ശ്രമിച്ചെങ്കിലും ലോറിയുടെ ഇടിയുടെ ആഘാതത്തിൽ വണ്ടി നേരെ കൊക്കയിലേക്ക് മറിഞ്ഞു… സെറ്റ് ബെൽറ്റ് ഇടാതിരുന്ന നീലു പെട്ടെന്ന് തെറിച്ച് വീണു… അവൾ ഉരുണ്ട് ഉരുണ്ട് ഒരു മരത്തിന്റെ കടക്ക് തടഞ്ഞു നിന്നു… അവൾ കാറിലേക്ക് നോക്കി… താഴേക്ക് ഉരുണ്ട് മറിഞ്ഞ് പോകുന്ന ആ കാറിന്റെ നിഴൽ അവളുടെ ബോധം കണ്ടു… തട്ടിയ ലോറിക്കാരനും പിഴച്ചു… ആ വണ്ടി സൈഡിൽ ഇടിച്ചു നിന്നു… ലോറിയുടെ ഡ്രൈവർ പുറത്തേക്ക് നോക്കി… ഉരുണ്ട് മറിഞ്ഞ് താഴേക്ക് പോകുന്ന ആ കാർ നോക്കി അയാൾ ഒന്ന് ചിരിച്ചു…
Kollam …but…umbikkalle