പിന്നെ വണ്ടി റിവേഴ്‌സ് എടുക്കാൻ നോക്കിയപ്പോ അനങ്ങുന്നില്ല… അപ്പോഴേക്കും അകലെ നിന്ന് ചിലർ ഓടി വരുന്നത് കണ്ടു… ആ ലോറി ഡ്രൈവർ ഇറങ്ങി ഓടി മറഞ്ഞു… ഓടി വന്ന ആളുകൾ ചെരിവിലേ മരത്തിന്റെ കടക്ക് ചോരയിൽ കുളിച്ചു കിടക്കുന്ന നീലുവിനെ കണ്ടു… അവരിൽ ചിലർ താഴേക്ക് ഇറങ്ങി…
*****************************
“ഇല്ല തമ്പുരാട്ടി കാർ കണ്ടെടുത്തത് ഏകദേശം 120 അടി താഴ്ചയിലാണ്… തൊട്ടടുത്ത് റിസർവോയറിലേക്ക് ഒഴുകുന്ന ഒരു ചെറിയ അരുവിയും… പക്ഷെ നല്ല സ്ഥലം ആണ്… ദീപൻ ചിലപ്പോ തെറിച്ച് അതിലേക്ക് വീഴാനാണ് കൂടുതൽ സാധ്യത… അങ്ങനെയെങ്കിൽ ജീവനോടെ കിട്ടാൻ… ” കോശി സാർ തല ആട്ടികൊണ്ട് പറഞ്ഞു…
“നീലാംബരി തമ്പുരാട്ടിയുടെ സ്ഥിതി…” എസ് ഐ ചോദിച്ചു…
രൂപേഷ് അവരെ നിർത്തിക്കൊണ്ട് പറഞ്ഞു…
“ഓപ്പറേഷൻ കഴിഞ്ഞേ ഉള്ളു… രക്ഷപെടാൻ സാധ്യത കുറവാണെന്നാണ് പറഞ്ഞത്.. കാരണം ആള് പ്രേഗ്നെന്റ് കൂടി ആയിരുന്നു…”
കോശിയും ഷിബി ചാക്കോയും പരസ്പരം അത്ഭുതത്തോടെ നോക്കി…
“അല്ല… അപ്പൊ… ആരാ…” വിക്കി വിക്കി കൊണ്ട് പറഞ്ഞു..
“അത്… നീലുവിന് ബോധം വന്നാലേ…”
അസ്വസ്ഥതയോടെ അവർ പരസ്പരം നോക്കി
“സാർ…”
കോശി തിരിഞ്ഞു നോക്കി… പിസി ശേഖരൻ ആയിരുന്നു
“സാർ ആ ആദിവാസികൾ പറയുന്നത് ഇനി അവർക്ക് തിരച്ചിൽ നടത്താൻ പറ്റില്ലെന്ന്… ”
“ഉം എന്താ കാരണം…”
“അവിടെയൊക്കെ പുലികൾ ഉണ്ടെന്ന്… ”
“അതുശരി അപ്പൊ അവർ പറയുന്നത് വെച്ച് നോക്കിയാൽ ദീപൻ ഇനി ജീവനോടെ കാണില്ല എന്ന്… ”
രൂപേഷിന്റെ മുഖത്ത് ഒരു പ്രത്യേക തിളക്കം പ്രത്യക്ഷപെട്ടു…
(തുടരും)
Kollam …but…umbikkalle