“യെസ്… യെസ് രജിതാ… നിങ്ങൾക്കെല്ലാവരുടെയും സ്വപ്നങ്ങൾക്കെതിരായി ഒന്ന് നടന്നു കഴിഞ്ഞു… നീലാംബരി തമ്പുരാട്ടിക്ക് അനുരാഗം… ഡ്രൈവർ ആയ… ദീപനോട്…”
രജിത ശരിക്കൊന്ന് ഞെട്ടി…
“അതുകൊണ്ട് നിങ്ങടെ പദ്ധതികൾ ഒന്ന് മാറ്റി പിടിക്ക്… എന്നിട്ട്… എന്നിട്ട്… ആ കോവിലകോ൦ അവിടെയുള്ളവരെയും മുഴുവനായി ഇല്ലാതാക്ക്… അതേയുള്ളു നിങ്ങടെ മുൻപിൽ… അല്ലെങ്കിൽ ആയുധം വെച്ച് കീഴടങ്ങാം… ” അത് പറയുമ്പോൾ… അയാളുടെ ശബ്ദത്തിൽ ഒരു മനസികരോഗിയുടെ വൈബ്രേഷൻ അവൾക്കനുഭവപ്പെട്ടു… പതിഞ്ഞ സ്വരത്തിൽ നിന്നും യഥാർത്ഥ ശബ്ദശകലങ്ങൾ പുറത്തേക്ക് വരുംപോലെ… പക്ഷെ അപ്പോഴും ആ ശബ്ദം തിരിച്ചറിയാനോ… അല്ലെങ്കിൽ ആളെ മനസ്സിലാക്കാനോ അവൾക്കു സാധിച്ചില്ല…
അവളോട് പൊക്കോളാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു… മടിച്ച് മടിച്ച് അവൾ കാറിനടുത്തെത്തി.
“ഈ മൂർത്തി… അയാളെങ്ങനെയാ കൊല്ലപ്പെട്ടത്…” അയാളുടെ ചോദ്യം ഒരു ശരം പാഞ്ഞു കേറുന്ന പോലെ രജിതയുടെ ഉള്ളിൽ കേറി.
അവൾ നിസ്സഹായയായി തിരിഞ്ഞു നിന്നു… അയാളുടെ കണ്ണുകളിൽ ഒരു തിളക്കം കാണപ്പെട്ടു
“അറിയില്ല… അത്…”
“സത്യം മാത്രം…”
“അത്.. ഷംസുക്ക…” അവൾ വിറച്ച് വിറച്ച് പറഞ്ഞു
അയാൾ അവളെ തുറിച്ചു നോക്കി
കാറിനടുത്തേക്ക് നീങ്ങിയ അവൾ പതുക്കെ തിരിഞ്ഞ് അയാളോട് ചോദിച്ചു…
“സാർ പോലീസോ മറ്റോ ആണോ…”
“ഹ ഹ ഹ… ഞാൻ ആരായാലും നിന്റെ പിന്നാലെ ഉണ്ടാകും… എനിക്കാവശ്യമുള്ളതൊക്കെ കിട്ടും വരെ… അതുകൊണ്ട് എന്നിൽ നിന്നും ഒന്നും ഒളിക്കാൻ നോക്കണ്ടാ… ഞാൻ ഇനിയും വരും… അപ്പോഴൊക്കെ ദാ ഇതുപോലെ മണിമണിയായി ഉത്തരം പറഞ്ഞിരിക്കണ൦… ഇല്ലെങ്കിൽ എനിക്കൊന്നും നഷ്ടപ്പെടില്ല… പക്ഷെ നിനക്ക് നഷ്ടപ്പെടും… ജീവൻ “
അത് ശരിക്കും ഒരു ഭീഷണിയുടെ സ്വരമായി അവൾക്ക് തോന്നി…
അവൾ കാറിൽ കയറി…
ആ മുഖം മൂടിക്ക് പിന്നിലുള്ള ആ മുഖത്ത് ഒരു ശകുനിയുടെ ഭാവം തെളിഞ്ഞു നിന്നു… തന്റെ ആഗമനോദ്ദേശം നടന്നു എന്ന രീതിയിലുള്ള മനോഭാവത്തോടെയായിരുന്നു കാറിൽ കേറുന്ന രജിതയെ നോക്കി അയാൾ നിന്നിരുന്നത്.
Kollam …but…umbikkalle