നീലാംബരി 13
Neelambari Part 13 Author Kunjan
Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 |
“ഉം… എന്ത് പറ്റി തമ്പുരാട്ടി… ” ആ രൂപം സംസാരിച്ച് തുടങ്ങി.
ശബ്ദം കേട്ട് തമ്പുരാട്ടി തലപൊക്കി നോക്കി
“ഭാസ്കരൻ ചേട്ടാ… ” നിലവിളി കലർന്ന ശബ്ദത്തിൽ ദേവി തമ്പുരാട്ടി വിളിച്ചു…
“എന്തിനാ തമ്പുരാട്ടി… പാവത്തിന്റെ ജീവൻ വച്ച് പന്താടിയത്… ഒന്നന്വേഷിക്കാമായിരുന്നില്ലേ… അവനെ കുറിച്ച്… എന്നിട്ട് പോരായിരുന്നോ ഈ സംഹാരം…” ഭാസ്കരൻ ചേട്ടന്റെ ശബ്ദത്തിൽ ഒരു പുച്ഛം കലർന്നിരുന്നു…
തമ്പുരാട്ടി എഴുന്നേറ്റു…
“അതിന് എങ്ങനെയാ… അതിനുള്ള സമയം ഒന്നും തമ്പ്രാട്ടി കൊച്ചിന് ഇല്ലാതായല്ലോ… അല്ലെ… ”
ഭാസ്കരൻ ചേട്ടന്റെ രൂക്ഷമായ നോട്ടത്തിൽ നിന്നും തമ്പുരാട്ടിക്ക് കണ്ണുകൾ പിൻ വലിക്കേണ്ടി വന്നു…
“എന്നാലും തമ്പ്രാട്ടി… ഇത് കൊറേ കടന്ന് പോയി… ചെയ്യാൻ പാടില്ലാത്ത ഒരുപാട് തെറ്റുകൾക്ക് ഈ ഭാസ്ക്കരൻ കൂട്ട് നിന്നിട്ടുണ്ട്… ഒരു കവചം പോലെ കാത്തിട്ടുണ്ട്… അതിലൊക്കെ ഒരു ന്യായം തോന്നിയിരുന്നു… അല്ലെങ്കിൽ ഒരു നീതി…. പക്ഷെ ഇതിൽ തമ്പ്രാട്ടിക്ക് പങ്കുണ്ടെങ്കിൽ… ” അയാൾ അവിശ്വസനീയ ഭാവത്തിൽ തലയാട്ടി…
“ഭാസ്കരൻ ചേട്ടാ…” തമ്പ്രാട്ടിയുടെ ശബ്ദത്തിൽ ഒരു അപേക്ഷ ഉണ്ടായിരുന്നു…
“ഇല്ല തമ്പ്രാട്ടി… ഇക്കാര്യത്തിൽ തമ്പ്രാട്ടിക്ക് പങ്കുണ്ടെങ്കിൽ… പിന്നെ ഈ ഭാസ്ക്കരന് ഒന്നും നോക്കാനില്ല… ഒരു നിമിഷം പോലും പിന്നെ ഈ ഭാസ്‌ക്കരൻ കോലോത്തുണ്ടാവില്ല… പക്ഷെ പോകുന്നതിന് മുൻപ് അറിയുന്ന സത്യം മുഴുവൻ ഞാൻ വിളിച്ച് പറയും… ” ഭാസ്ക്കരൻ ചേട്ടന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു…
“ഇല്ല… ഞാൻ… ഞാൻ… ദീപനെ ഒന്ന് പേടിപ്പിച്ച് നാട്ടിൽ നിന്നും പറഞ്ഞയക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നു… പക്ഷെ ഒരിക്കൽ പോലും അവനെ കൊല്ലാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല… ഞാൻ അത്രയും നീചയായെന്നാണോ ഭാസ്കരൻ ചേട്ടൻ പറഞ്ഞു വരുന്നത്… ” തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
“ഇപ്പൊ ആരെങ്കിലും അങ്ങനെ ചോദിച്ചാൽ ആയി എന്നെ എനിക്ക് പറയാൻ പറ്റൂ… പക്ഷെ ഇതിൽ പങ്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും തോൽവി തമ്പ്രാട്ടിക്ക് തന്നെ… ഇല്ലെങ്കിൽ ഈശ്വരൻ പറഞ്ഞയച്ച സ്വന്തം അനിയത്തിയെ പോലെ കണ്ടിരുന്ന മഹാലക്ഷ്‌മി തമ്പുരാട്ടിയുടെ ഏക പുത്രനെ നാട്ടിൽ നിന്നും പറഞ്ഞയക്കാൻ ദേവി തമ്പ്രാട്ടി കൊട്ടേഷൻ കൊടുക്കുമായിരുന്നോ…”
“ങേ… എന്താ… എന്താ ഈ പറഞ്ഞത്… ” തമ്പ്രാട്ടിക്ക് തല കറങ്ങുന്നപോലെ തോന്നി…
Kunja etha adutha part varathe???
ഈ പാർട്ട് മൊത്തം അച്ചു കൊണ്ട് പോയല്ലേ….
അച്ചു ഒരു തടവ് സൊന്നാൽ അത് 101 തടവ് സൊന്നമാതിരി…..
????
ഹ ഹ ഹ… മ്മ്‌ടെ അച്ചുവല്ലേ
ഈ ഭാഗത്തെ സ്റ്റാർ അച്ചുവാണ്. എൻട്രി കിടുക്കി കളഞ്ഞല്ലോ അച്ചു. ആരെങ്കിലും ഒന്ന് ചെറുതായി ഓലപടക്കാം കാണിച്ചാൽ പേടിക്കുന്ന ആൾ ആണോ തമ്പുരാട്ടി. ശംസുവിന്റെ മുന്നിൽ നിന്നപ്പോലെ നെഞ്ചും വിരിച്ചു നിൽക്കേണ്ടേ.
തമ്പുരാട്ടിയുടെ ധൈര്യമെല്ലാം ചോർന്നുപോയിത്തുടങ്ങിയത് മനസിലായില്ലേ… സ്വന്തം മകൾക്ക് നേരെ നടന്ന ആക്രമണം തമ്പുരാട്ടിയെ തകർത്തില്ലേ… മാത്രമല്ല അത് തന്റെ മണ്ടത്തരം കൊണ്ടാണോ എന്ന് വരെ പേടിപ്പിച്ചിരിക്കുന്നു… മാത്രമല്ല മൂർത്തിയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് തമ്പുരാട്ടിയാണ് എന്ന് വിളിച്ചു പറഞ്ഞു… സിന്ധുവിന്റെ കൊലപാതകത്തിൽ നിന്നും രൂപേഷിനെ പോലീസുകാരുടെ മുന്നിൽ നിന്നും രക്ഷപെടുത്തി … ഇതെല്ലം അറിയുന്ന ഒരാൾ ഇങ്ങനെയുള്ള സമയത്ത് പേടിപ്പിച്ചാ ആരായാലും ഒന്ന് പേടിക്കില്ലേ…
കുഞ്ഞാ പൊളിച്ചു . തിമർത്തു …
നല്ല ഒരു ഭാഗവും കൂടെ സമ്മാനിച്ചതിന് നന്ദി .
അടുത്ത ഭാഗവും കൂടെ പെട്ടന്ന് തരണെ
നന്ദി… ബെൻസി
Sangathi pwolichadukki
താങ്ക്സ് ആംബ്രോസ്