“ഓ എന്റെ ഇക്കാ… അതൊക്കെ ഇവിടെ ഇരുന്നോട്ടെ… മതിയായില്ലേ സമ്പാദിച്ചത്…ഇനി ആസ്വദിക്കാൻ നോക്ക്… ഹ ഹ ഹ …” കൈലേഷ് ചിരിച്ചു…
അപ്പോഴേക്കും ഒരാൾ ഓടി കിതച്ച് എത്തി…
“സാർ… സാർ… ”
“എന്താടോ…” കൈലേഷ് ചോദിച്ചു
“അത്… ”
അയാളുടെ നോട്ടത്തിലും പ്രവർത്തിയിലും എന്തോ പന്തികേട് തോന്നി
“എന്തുപറ്റി… ”
“സാർ… ” പിന്നെ അയാൾ ഒരു രഹസ്യം കൈലേഷിനോട് പറഞ്ഞു…
കൈലേഷ് ഞെട്ടി…
“ഓ… ഷിറ്റ്… ” കൈലേഷ് ആകെ അസ്വസ്ഥനായി…
“എന്താ… എന്ത് പറ്റി…” ഷംസു ആകാംഷയോടെ ചോദിച്ചു…
ഷംസുവിന്റെ ചെവിയിൽ ആ രഹസ്യ വിവരം കൈലേഷ് പറഞ്ഞു…
“അപ്പൊ പോലീസ്… ” ഷംസു അൽപ്പം ഭയന്ന മുഖത്തോടെ പറഞ്ഞു…
“ഇതെങ്ങനെ സംഭവിച്ചു… ” ആ രഹസ്യ വിവരം വന്ന് പറഞ്ഞ ആളോട് ചോദിച്ചു…
“അത്… അത്… ” അയാൾ നിന്ന് പരുങ്ങി…
*******************************************
രഹസ്യ കേന്ദ്രത്തിലേക്ക് രൂപാ തമ്പിയും ഷിബിയും എത്തി…
“കോശി…”
“യെസ് മാഡം… ”
“എന്തായി… അവനിൽ നിന്നും എന്തെങ്കിലും കിട്ടിയോ…”
“അത്…”
“എന്താടോ നിന്ന് പരുങ്ങുന്നത്…”
“എല്ലാം കിട്ടി മാഡം… അവൻ പറഞ്ഞ കാര്യങ്ങളും നമ്മുടെ നിഗമനങ്ങളും വച്ച് നോക്കിയാൽ മാച്ച് ചെയ്യുന്നുമുണ്ട്…” കോശി പറഞ്ഞു…
കോശി രൂപാ മാഡത്തെ ഒന്ന് അടിമുടി നോക്കി… മുടിയൊക്കെ ആകെ പാറിപറന്ന് കിടക്കുന്നു… ഷർട്ടിൽ നനവ്… ആകെ ഒരു വശപ്പിശക്…
“ഗുഡ്… പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചോ…”
“ഉവ്വ് മാഡം… ഇതാണ് റിപ്പോർട്ട്…” ഒരു എസ് ഐ ഒരു ഫയൽ കൊണ്ട് വന്നു കൊടുത്തു…
രൂപാ മാഡം ആ ഫയൽ മറിച്ച് നോക്കി…
“ഓ മൈ ഗോഡ്… അപ്പൊ ഇതാണ് ശരിക്കും കാരണം… എന്നാലും അയാളെ സമ്മതിക്കണം…”
“യെസ് മാഡം… പിന്നെ ഈ ഷംസുവിന്റേം ഇയാളുടേം ഒക്കെ താവളങ്ങൾ നമ്മുക്ക് മനസ്സിലായിട്ടുണ്ട്…”
നോവൽ ആയാൽ ഇങ്ങനെ വേണം ആള്‍ക്കാരെ borradippikkathe വേഗം വേഗം ഓരോ partum ഇടണം അല്ലാതെ ആ ഏദന്‍ തോട്ടത്തിന്റെ കാവല്‍ കാരന്‍ idathitt മനുഷ്യരെ എല്ലാം ആസ് ആകുന്ന പോലത്തെ pannante kutt akaruth