നീലാംബരി 16 [കുഞ്ഞൻ] 364

“ഉം… നാളെ തന്നെ… ഇവരെയൊക്കെ കസ്റ്റഡിയിൽ എടുക്കണം… ” രൂപാ തമ്പിപറഞ്ഞു…
“യെസ് മാഡം…”
“അല്ല ഈ മൊതല് എവിടെ… ഞാനൊന്ന് കാണട്ടെ…”
“അവിടെയാണ്… മാഡം…” അവർ ഒരു മുറിയിലേക്ക് കയറി…
അവിടെ ഒരു കസേരയിൽ വളരെ ക്ഷീണിതനായി… ഒരാൾ ഇരിക്കുന്നു…
“സ്റ്റീഫൻ…” അയാൾ മുഖം ഉയർത്തി… നല്ലോണം ദേഹോപദ്രവം കിട്ടിയിട്ടുണ്ട് എന്ന് രൂപക്ക് മനസിലായി…
“മാഡം… ” കോശി വിളിച്ചു…
“യെസ്… “‘
“ഇതാണ്… സ്റ്റീഫൻ… പിന്നെ ഇത് ഇയാളുടെ പപ്പയുടെ രണ്ടാം ഭാര്യയിൽ ഉണ്ടായ കുട്ടി… പേര് മരിയാ ഫെർണാണ്ടസ് … ഇവർക്കറിയാത്തതായി ഒന്നും ഇല്ല മാഡം…”
“യെസ്… മരിയ… പറയൂ… ഈ ഷംസുദ്ധീന്റെ സൈലന്റ് പാർട്ണർ ആരാണ്…”
“അത്… അത്… കൈലേഷ്… കൈലേഷ് വർമ്മ… അയാൾക്ക് നീലാംബരിയോട് പൂർവ്വവൈരാഗ്യം ഉണ്ട്… അതിന് വേണ്ടിയാണ് ഞങ്ങളെ ഒക്കെ കൂടെ കൂട്ടിയത്… ഒപ്പം വലിയൊരു തുകയും ഓഫർ ചെയ്തിരുന്നു… ”
അറിയുന്ന എല്ലാ കാര്യങ്ങളും സ്റ്റീഫനും മരിയയും പറഞ്ഞു… അത് വരെ നടന്നതെല്ലാം അവർ രൂപാ മാഡത്തോട് പറഞ്ഞു…
“ഉം… കോശി… ഷിബി… ഒരു വൈഡ് ഹണ്ട് വേണം… ഈ പറഞ്ഞ ആളുകൾക്കൊക്കെയും… മാത്രമല്ല പറഞ്ഞത് വെച്ച് കേട്ടാൽ… നീലാംബരിയുടെയും തമ്പുരാട്ടിയുടെയും ജീവൻ അപകടത്തിലാണ്… എത്രയും പെട്ടെന്ന് അവർക്ക് കൂടുതൽ പ്രൊട്ടക്ഷൻ കൊടുക്കുക… ”
“യെസ് മാഡം…”
അപ്പോൾ രൂപാ മാഡത്തിന്റെ മൊബൈൽ റിങ് ചെയ്തു…
“ഹലോ… ”
“യെസ് രൂപാ തമ്പി ഹിയർ… ”
“വാട്ട്…” രൂപ മാഡം ആകെ അസ്വസ്ഥയായി… ഫോൺ വെച്ചു…
“എന്താ… എന്തുപറ്റി… മാഡം…”
“ദേവി തമ്പുരാട്ടി ആൻഡ് നീലാംബരി ഹാസ് ബീൻ കിഡ്നാപ്പ്ഡ്…”
“വാട്ട്…” കോശിയും ഷിബിയും ഒരേ സ്വരത്തിൽ പറഞ്ഞു…
പിന്നെ എല്ലാരും പുറത്തേക്കോടി…
(തുടരും)

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

82 Comments

Add a Comment
  1. നോവൽ ആയാൽ ഇങ്ങനെ വേണം ആള്‍ക്കാരെ borradippikkathe വേഗം വേഗം ഓരോ partum ഇടണം അല്ലാതെ ആ ഏദന്‍ തോട്ടത്തിന്റെ കാവല്‍ കാരന്‍ idathitt മനുഷ്യരെ എല്ലാം ആസ് ആകുന്ന പോലത്തെ pannante kutt akaruth

Leave a Reply

Your email address will not be published. Required fields are marked *