കീലേരി അച്ചു കാർ തുടച്ചു നിക്കുമ്പോഴാണ് ഒരു പോലീസ് എന്നെഴുതിയ കാർ പോർച്ചിൽ വന്ന് നിന്നത്…
കാറിൽ നിന്നും ഇറങ്ങിയ രൂപാ തമ്പി കീലേരി അച്ചുവിനെ അടിമുടി നോക്കി… പിന്നെ അവന്റെ അടുത്തേക്ക് വന്നു
“നീ ഏതാ…”
“ഞാൻ അച്ചു… ഇവിടുത്തെ പുതിയ ഡ്രൈവർ ആണ്…”
“ഉം…” രൂപാ തമ്പി ഇരുത്തി മൂളി… പിന്നെ സ്റ്റെപ്പ് കേറി അകത്തേക്ക് ചെന്നു…
“ഷിബി… അവനെ കുറിച്ച് ശരിക്കും ഒന്നന്വേഷിക്ക്… ”
“യെസ് മാഡം…”
“വരൂ… വരൂ… ഇരിക്കൂ…” രൂപാ തമ്പിയെയും ഷിബിയെയും കണ്ട ദേവി തമ്പുരാട്ടി അൽപ്പം വിടർന്ന കണ്ണുകളോടെ പറഞ്ഞു…
എല്ലാവരും ഇരുന്നു… എന്തോ ഒരു വാർത്ത പ്രതീക്ഷിച്ച് ഇരിക്കുന്ന പോലെയാണ് തമ്പുരാട്ടിയുടെ മുഖം…
“തമ്പുരാട്ടി… അത്… അത്… ഫേക്ക് ആണ്… ” രൂപാ തമ്പി തലയാട്ടികൊണ്ട് പറഞ്ഞു
“പക്ഷെ ഭാസ്കരേട്ടൻ…” തമ്പുരാട്ടി പകുതി വഴിയിൽ നിർത്തി
“തമ്പുരാട്ടി… ഭാസ്കരൻ പറഞ്ഞതിൽ കുറച്ച് ശരിയുണ്ട്…. ദീപൻ ലക്ഷ്മി തമ്പുരാട്ടിയുടെ മകൻ തന്നെ… പക്ഷെ വളർത്തു മകനാണ്… ആ ഫോട്ടോയിൽ കണ്ട കുഞ്ഞിന് ഇപ്പൊ 18 വയസ്സാവുന്നെ ഉള്ളു… ദീപൻ മിസ്റ്റർ വാസുദേവ ഭട്ടതിരിയുടെ ചേച്ചിയുടെ മകനാണ്… ഇവിടെ നിന്നും രക്ഷപെട്ട ലക്ഷ്മി നേരെ പോയത് ഭട്ടതിരിയുടെ ഇല്ലത്തേക്കായിരുന്നു… കഥകൾ ഒക്കെ പറഞ്ഞ ലക്ഷ്മിയെ വിധവയായ ഭട്ടതിരിയുടെ ചേച്ചി സ്വീകരിച്ചു… അവിടെ വച്ചായിരുന്നു ലക്ഷ്മി തമ്പുരാട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയത്… ആ കുഞ്ഞ് ഇപ്പോഴും തമ്പുരാട്ടി കരുതിയിരുന്നത് പോലെ ആൺകുഞ്ഞല്ല പെൺകുഞ്ഞാണ്… ഉത്തര… ഉത്തരക്ക് 2 വയസ്സുള്ളപ്പോൾ ഇവരെ തനിച്ചാക്കി വാസുദേവഭട്ടതിരിയുടെ ചേച്ചി സുമിത്ര മരിച്ചു…”
“അല്ല ഭാസ്‍കരേട്ടൻ പറഞ്ഞത്… ദീപൻ എല്ലാം സമ്മതിച്ചു എന്നാണല്ലോ…”
“ഇനി പറയുന്നത് തമ്പുരാട്ടി ശ്രദ്ധിച്ച് കേൾക്കണം….” രൂപ തമ്പി ഷിബി ചാക്കോയിൽ നിന്ന് ഫയലുകൾ വാങ്ങി തമ്പുരാട്ടിയുടെ കൈയിൽ കൊടുത്തു…തമ്പുരാട്ടി ആ ഫയലുകൾ സാകൂതം വീക്ഷിച്ചു… വിശ്വസിക്കാനാവാത്ത വിധത്തിൽ രൂപാ തമ്പിയെ നോക്കി…
“യെസ് തമ്പുരാട്ടി… ദീപൻ ഈസ് എ ക്രിമിനൽ… അവൻ വന്നത് തന്നെ നീലാംബരിയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ്… പക്ഷെ എന്തുകൊണ്ടോ അത് അവൻ ചെയ്തില്ല… എന്ന് വെച്ച് ഇനി ചെയ്യില്ല എന്ന് പറയാൻ സാധിക്കില്ല…”
“അല്ല അപ്പൊ ലക്ഷ്മിയുടെ കുഞ്ഞ്… ഇപ്പൊ…” തമ്പുരാട്ടി നിറകണ്ണുകളോടെ ചോദിച്ചു…
“ഞങ്ങളുടെ സേഫ് കസ്റ്റഡിയിൽ ഉണ്ട്… ആ കുഞ്ഞിന് വേണ്ടിയാണ് ദീപൻ ഇതെല്ലം ചെയ്യുന്നത്… ജന്മനാ ഹാർട്ടിന് കുഴപ്പമുള്ള ഉത്തരയുടെ ചികിത്സക്ക് പണം ആവശ്യമാണ്… അവനാണെങ്കിൽ അതിനുള്ള വരവും ഇല്ലാതായപ്പോൾ എടുത്ത തീരുമാനമാണ്…. “
നോവൽ ആയാൽ ഇങ്ങനെ വേണം ആള്‍ക്കാരെ borradippikkathe വേഗം വേഗം ഓരോ partum ഇടണം അല്ലാതെ ആ ഏദന്‍ തോട്ടത്തിന്റെ കാവല്‍ കാരന്‍ idathitt മനുഷ്യരെ എല്ലാം ആസ് ആകുന്ന പോലത്തെ pannante kutt akaruth