“എനിക്ക് എന്റെ ലക്ഷ്മിടെ കുഞ്ഞിനെ കാണാൻ സാധിക്കോ… ഇനി മുതൽ അവളുടെ കാര്യങ്ങൾ നോക്കിക്കൊള്ളാം…. ”
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന നീലാംബരി പെട്ടെന്ന് എഴുന്നേറ്റു…
“നീലാംബരി…” രൂപാ തമ്പി വിളിച്ചു…
“നിങ്ങൾക്കറിയാമായിരുന്നോ… ഇതിൽ വല്ലതും.. എപ്പോഴെങ്കിലും പറഞ്ഞിരുന്നോ ദീപൻ…”
അവൾ നിറകണ്ണുകളോടെ തലയാട്ടി…
തമ്പുരാട്ടി എല്ലാം പോലീസിനെ അറിയിച്ചിരുന്നു… തന്റെ അറിവില്ലായ്മകൊണ്ട് സംഭവിച്ച തെറ്റുകൾ മറച്ചു വെച്ചാൽ ചിലപ്പോ തന്റെ മകൾ എന്നന്നേക്കുമായി നഷ്ടപ്പെടും എന്ന് തമ്പുരാട്ടിക്ക് തോന്നിയിരുന്നു… അതുകൊണ്ട് തന്റെ ജീവ ചരിത്രം മുഴുവൻ രൂപാ തമ്പിയോട് പറഞ്ഞു… നീലാംബരി മുകളിലേക്ക് കയറി പോകുന്നതും നോക്കിയിരുന്ന തമ്പുരാട്ടിയുടെ അടുത്തേക്ക് രൂപാ വന്നു…
“തമ്പുരാട്ടി.. തുറന്ന് പറച്ചിലൊക്കെ എനിക്കിഷ്ടമായി… പക്ഷെ എനിക്ക് എന്റെ ഡ്യൂട്ടി ചെയ്യാതിരിക്കാൻ പറ്റില്ല… അതുകൊണ്ട് എനിക്ക് ആക്ഷൻ എടുത്തേ പറ്റൂ…”
“എടുക്കണം… ഞാൻ ചെയ്ത തെറ്റുകൾക്ക് എന്ത് ശിക്ഷയായാലും ഏറ്റു വാങ്ങാൻ റെഡിയാണ്…”
“ഇപ്പൊ എന്തായാലും ഞാൻ അറസ്റ്റ് ചെയ്യുന്നില്ല… തമ്പുരാട്ടിയുടെ എല്ലാ ഐഡിയും പാസ്പോർട്ടും ഇന്ന് തന്നെ സറണ്ടർ ചെയ്യണം… പിന്നെ ഈ ജില്ല വിട്ട് പുറത്ത് പോവാനും പാടില്ല… ഇനി അല്ല ഞങ്ങളെ കബളിപ്പിച്ച് പുറത്ത് കടക്കാനാണെങ്കിൽ… ” രൂപാ തമ്പി പകുതിയിൽ നിർത്തി…
“രക്ഷപെടാനാണെങ്കിൽ എനിക്ക് തുറന്ന് പറയേണ്ട ആവശ്യം ഉണ്ടോ… ” തമ്പുരാട്ടി പുഞ്ചിരിയോടെ പറഞ്ഞു…
രൂപാ തമ്പി തിരിഞ്ഞ് നടന്നു… ഒപ്പം ചാക്കോയും
കാറിൽ കേറിയതിനു ശേഷം രൂപാ തമ്പി പറഞ്ഞു… “ഷിബി ഇന്നുമുതൽ ഇവിടം നമ്മുടെ നിരീക്ഷണത്തിൽ ആവണം… ”
“അല്ല മാഡം… അറസ്റ്റ് ചെയ്യുകയല്ലേ നല്ലത്…” ഷിബി ചാക്കോ ചോദിച്ചു…
“ഇപ്പൊ തമ്പുരാട്ടിയെ അറസ്റ്റ് ചെയ്‌താൽ അയാൾ രക്ഷപെടും… ഷംസുദ്ധീൻ… അത്രക്ക് പിടിപാടുണ്ട് അയാൾക്ക്… ഞാൻ ഇവിടേക്ക് സ്ഥലം മാറി വന്നതിന്റെ ഒരു കാരണം തന്നെ അതാണ്… ”
“മാഡം… മാഡം പറഞ്ഞു വരുന്നത്…”
“അതെ… ഇലീഗൽ ബിസിനസ്… കോടിക്കണക്കിന് വരുന്ന ഹവാല ഇടപാടുകൾ… കള്ളനോട്ടും മയക്ക് മരുന്നും… ഇതെല്ലം ഷംസുദ്ധീൻ അറിയാതെ കേരളത്തിലേക്ക് വരുകയോ പോവുകയോ ചെയ്യുന്നില്ല… അയാൾ മാത്രല്ല…
നോവൽ ആയാൽ ഇങ്ങനെ വേണം ആള്‍ക്കാരെ borradippikkathe വേഗം വേഗം ഓരോ partum ഇടണം അല്ലാതെ ആ ഏദന്‍ തോട്ടത്തിന്റെ കാവല്‍ കാരന്‍ idathitt മനുഷ്യരെ എല്ലാം ആസ് ആകുന്ന പോലത്തെ pannante kutt akaruth