“വിലാസിനി : ആരാ അവിടെ?”
വിലാസിനി പുറത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു.
ഉടനടി പുറത്തു നിന്നും മറുപടി വന്നു
“ഞാനാ ചേച്ചി, ശ്രുതിയാ…”
“വിലാസിനി : മോളാണോ എന്താ അവിടെ തന്നെ നിന്നെ, ഇങ്ങു കേറിവാ..”
ശ്രുതി അവിടെ നിന്നും അകത്തേക്ക് കയറി വരുമ്പോൾ അരുണും അമ്മയും കഴിക്കുന്നത് കണ്ട് തിരികെ പോകുവാൻ ഒരുങ്ങുന്നു.
“ശ്രുതി : ഞാൻ എന്ന പിന്നെ വരാം ചേച്ചി ”
“വിലാസിനി : അതെന്താ മോളെ. മോളിരിക്ക് ഞാൻ കഴിക്കാൻ എടുക്കാം.”
ശ്രുതി അരുണിനെ നോക്കാതെ നിക്കുന്നത് കണ്ട് അരുണിന്റെ അടുത്ത് കിടക്കുന്ന കസേര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. ശ്രുതി ആ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു
“അയ്യോ ചേച്ചി ഞാൻ ഇപ്പോള ചായ കുടിച്ചേ..”
“വിലാസിനി : അതൊന്നും കുഴപ്പം ഇല്ല ഒരു കുറ്റി പുട്ട് തിന്നു എന്ന് കരുതി വയറൊന്നും പൊട്ടിപ്പോകില്ല.”
എന്നും പറഞ്ഞു ഒരു പ്ലേറ്റിൽ പുട്ട് ശ്രുതിയുടെ മുന്നിലേക്ക് വച്ചു. എന്നാൽ അരുൺ ശ്രുതിയെ ശ്രദ്ധിക്കാതെ പത്രത്തിൽ കയ്യിട്ടു ഇളക്കി കൊണ്ട് ഇരുന്നു.
“വിലാസിനി : നീ ശ്രുതി മോളെ കണ്ടില്ലേ.”
വിലാസിനി അരുണിനോട് ശബ്ദം ഒന്ന് കടുപ്പിച്ചു ചോദിച്ചു.
“അരുൺ :ആ… ആം..”
അപ്പോളാണ് വിലാസിനി ശ്രുതിയുടെ മുഖം ശ്രെദ്ധിക്കുന്നത്. കണ്ണൊക്കെ ചുമന്നു കവിളൊക്കെ വാടി ഇരിക്കുന്നു. സംശയത്തോടെ അരുണിനെ വിലാസിനി ഇവൾക്ക് എന്തു പറ്റി എന്ന രീതിയിൽ കണ്ണ് കാണിക്കുമ്പോൾ അരുൺ തനിക് അറിയില്ല ഞാൻ ഒന്നും ചെയ്തില്ല എന്ന് കാണിക്കുന്നു. വിലാസിനി ശ്രുതിയുടെ മുഖം പിടിച്ചു ഉയർത്തി നോക്കുന്നു.
“എന്താ മോളെ മുഖം ഒക്കെ വല്ലാതിരിക്കുന്നെ. അവള് വല്ലോം പറഞ്ഞോ? അതങ്ങനെ ഒരെണ്ണം എങ്ങനെ പെരുമാറണം എന്ന് അറിയില്ല ”
ശ്രുതി പെട്ടന്ന് വിലാസിനയെ കെട്ടി പിടിച്ചു പൊട്ടികരയുന്നു. അരുണും വിലാസിനിയും ഒന്നും മനസിലാകാതെ മുഖാമുഖം നോക്കി നിക്കുന്നു.അരുണിന്റെ മനസ്സിൽ ചെറിയ ഭയവും ഉണ്ട്.
“ഇനി ഇവളെങ്ങാനും പ്രെഗ്നന്റ് ആയോ ” അരുൺ മനസ്സിൽ ചിന്തിച്ചു
“വിലാസിനി : മോളെ എന്തു പറ്റി, മോള് കരച്ചിൽ ഒന്ന് നിർത്തു. ശ്രുതി മോളെ “
സൂപ്പർ… സ്പീഡ് കുറക്കൂ.. ന്നിട്ട് നന്നായി..
ഒന്ന് വിശദികരിച്ചു എഴുത്.. നല്ല കഥയാണ്…
Bro…..fast ethrakk venda…..onnu slow aakku…..appol kiduvakum……bakki ellam okke aanu
പതുക്കെ പോടെ
കൊള്ളാം സൂപ്പർ
Superr?