നീയെൻ ചാരെ [ഒവാബി] 105

അതോ…… അത് ഞാനും സൽമാനും കൂടി ഒരു ട്രിപ്പ് പോയതായിരുന്നു വയനാട്ടിലേക്ക് ……തിരിച്ച് വരുമ്പോഴാണ് മഴയൊക്കെ പെയ്ത് ചുരം ഇടിഞ്ഞത്… പിന്നെ കുറേ മരങ്ങളും പൊട്ടി വീണ് റോഡ് ഫുൾ ബ്ലോക്ക്….. അപ്പൊ പിന്നെ രണ്ട് ദിവസം കൂടി അവിടെ നിന്നു……..

നിങ്ങള് രണ്ടാളും ഫുൾ ട്രിപ്പടി ആണല്ലോ നിന്നെ എപ്പോ വിളിച്ചാലും നീ അവന്റെ കൂടെ ഏതേലും കാട്ടിലായിരിക്കും…..ഒരു തലയും വാലും…..
അല്ലേലും നിനക്കൊന്നും അറിയണ്ടല്ലോ ചിലവ് ഫുൾ അവനല്ലേ എടുക്കുന്നത് ….അവന്റെ ബാപ്പന്റെ കയ്യിലാണെങ്കിൽ നല്ല പൂത്ത കാശും ഉണ്ട്…

ടാ നീ പറഞ്ഞതൊക്കെ ശെരിയാ …..

അവൻ ഞാനില്ലാതെ എങ്ങോട്ടും പോകാറില്ല …..ഞാനും…..
പിന്നെ അവന്റെ ചിലവിനുള്ളതൊക്കെ അവൻ തന്നെ ഉണ്ടാക്കാറുണ്ട് …ബാപ്പാടെ കയ്യിൽ നിന്ന് മേടിക്കാറില്ല……

ടാ അത് പറഞ്ഞപ്പോഴാ……..അവനെവിടെ …നിങ്ങൾ രണ്ടും എപ്പോഴും ഒരുമിച്ചല്ലേ ഉണ്ടാവാറ് …..

അവനും ഈ കോളേജിൽ തന്നെ ഉണ്ട് സിവിലിലാണെന്ന് മാത്രം….

അതെന്താ അവന് അതാണോ താൽപ്പര്യം…??

ഹ്മ് …..ആദി ഒന്ന് മൂളി…

സൽമാന് അവന്റെ ക്ലാസിൽ അങ്ങനെ കൂട്ടായിട്ട് കിട്ടിയിട്ടില്ലായിരുന്നു….ഉള്ള സ്റ്റുഡൻസിൽ മുക്കാൽ ഭാഗവും പെണ്കുട്ടികൾ ആയിരുന്നു……

ഇന്റർവെൽ ബ്രേക്കിന് സൽമാനും ആദിയും അലന്റെ ഗ്യാങും വിശദമായി പരിചയപ്പെട്ടു….അവര് മൊത്തം ഒരു ഗ്യാങ് ആയി മാറി…..

ഹയർസെക്കൻഡറി അധ്യാപകരായ വാസുദേവന്റെയും ജാനാകിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തേതായിരുന്നു ആദിത്യൻ…..

അവന് ഒരു ചേച്ചിയും ഒരു അനിയത്തിയും…… ചേച്ചിക്ക് ഇന്ഫോപാർക്കിൽ ജോലിയുണ്ട്…… അനിയത്തി ആര്യ പത്താം ക്ലാസ് വിദ്യാർത്ഥിനി…

നല്ല വെളുത്ത് ആരെയും ആകർഷിക്കുന്ന മുഖം ആയിരുന്നു ആദിത്യന്റേത് …താടിയും മീശയും വടിച്ചു ഒരു സാരിയുടുപ്പിച്ചാൽ ഒരു പെണ്ണാണെന്ന് തോന്നിപ്പിക്കുന്ന കുട്ടിത്തമുള്ള മുഖം…..

ആദിത്യനും അവന്റെ ചേച്ചിയും ജാനകിയെ പോലെ ആയിരുന്നു….

ആര്യ അച്ഛനെപോലെയാണെങ്കിലും മറ്റു രണ്ടു പേരെയും വെല്ലുന്ന സൗന്ദര്യത്തിനുടമയായിരുന്നു…….

ജാനാകിക്ക് പെട്ടെന്നൊരു അറ്റാക്ക് ഉണ്ടായി. അതിന് ശേഷം വാസുദേവനും മക്കളും ചേർന്ന് അവളെ നിർബന്ധിച്ചു ലോങ്ങ് ലീവ് എടുപ്പിച്ച് വീട്ടിലിരുത്തിയിരിക്കുകയാണ്…. എല്ലാം തികഞ്ഞ സന്തുഷ്ട കുടുംബം…….

അവരുടെ തൊട്ടടുത്ത വീടായിരുന്നു സൽമാന്റെ…… ഗൾഫിൽ ബിസിനസ് നടത്തുന്ന ബഷീറിന്റെയും ഭാര്യ സുൽഫത്തിന്റെയും സൽപുത്രൻ ……

അളവറ്റ പാരമ്പര്യ സ്വത്തിന്റെയും വിദ്യാഭ്യാസം കുറവായിരുന്ന ബഷീർ തന്റെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത ബിസിനസ്സ് സാമ്രാജ്യത്തിന്റെയും ഏക അവകാശി…

ആദിത്യന്റെ നിറമില്ലെങ്കിലും വിളഞ്ഞ ഗോതമ്പിന്റെ വെളുപ്പായിരുന്നു സൽമാന്…. നീണ്ട് മെലിഞ്ഞ മൂക്കും ,ചെറിയ കണ്ണുകളും കഴുത്തിലെ എല്ലിന്റെ ഇടയിൽ മന്ത്രിയുടെ വലിപ്പത്തിലുള്ള കറുത്ത മറുകും അവന്റെ മുഖത്തെ കത്തുന്ന സൗന്ദര്യം ഉള്ളതാക്കി….ഇടതൂർന്ന വെളുത്ത പല്ലും കാണിച്ചു അവന്റെ ഒരു ചിരിയുണ്ട്…

The Author

30 Comments

Add a Comment
  1. Brw adutha part vallom varuo !!!!

  2. സൂപ്പർ ഒവാബി… അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു

  3. തൃശ്ശൂർക്കാരൻ

    ന്താ പറയാ ഒരു രക്ഷയുമില്ല . ഇഷ്ട്ടായി ?????

  4. അടിപൊളി കഥ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  5. കിടിലൻ കഥ മച്ചാനെ ഈയൊരു ഒഴുക്കിൽ തന്നെ പോട്ടെ?

  6. Super athill kuduthall parayan vakkukal illa

    1. Thanks ആതിര..?

  7. Dear Ovabi, കഥ സ്റ്റാർട്ടിങ് നന്നായിട്ടുണ്ട്. നല്ല അവതരണം. അടുത്ത ഭാഗത്തിൽ പേജസ് കൂട്ടണം. Waiting for the next part.
    Regards.

    1. Thankss haridas… ആദ്യമായിട്ടെഴുത്തുന്നത് കൊണ്ട് ഒരു idea യയും ഇല്ലായിരുന്നു അതുകൊണ്ടാണ് പേജ് കുറഞ്ഞത് .അടുത്ത ഭാഗം മുതൽ കൂട്ടാൻ ശ്രെമിക്കാം..?

  8. ജിത്തു -ജിതിൻ

    നല്ല അവതരണം. ഒരുപാട് ഇഷ്ടപ്പെട്ടു. Keep going……….. ??

  9. ജിത്തു -ജിതിൻ

    കഥ അടിപൊളിയായിട്ടുണ്ട്, നല്ല അവതരണം. ഒത്തിരി ഇഷ്ടപ്പെട്ടു. വൈകാതെ അടുത്ത പാർട്ട്‌ തരുമെന്ന് പ്രതീക്ഷിക്കുന്നു??

    1. വൈകാതെ തന്നെ തരണമെന്നാണ് എന്റെയും ആഗ്രഹം…???

  10. അച്ചു

    നന്നായിട്ടുണ്ട് ബ്രോ

  11. നല്ല തുടക്കം അടുത്ത ഭാഗം വേഗം പോരട്ടെ☺️☺️?

  12. നന്നായിട്ടുണ്ട് പേരുപോലെ മനോഹരം . അടുത്ത ഭാഗം വന്നോട്ടെ ഞാൻ കാത്തിരിക്കാം

    1. നിങ്ങൾ കാത്തിരിക്കാം എന്ന് പറയുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു…
      ???

      1. അതെന്താ ഞാനും ഒരു വായനക്കാരൻ തന്നെയാണ്

  13. Nannayirikunnu enne prnja koranje povum. Athrakaum gambeeramaayirikumnu. Aadhyathe eyuthanenne parayilla. Adutha partukal adikam thamasiyathe idanam ennulla apeksha mathramane ullath

    1. Thanks bro……നല്ലതായാലും മോശമായാലും നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയണം..അതാണ് എനിക്കുള്ള പ്രോത്സാഹനം..?

  14. Monee ovabii nalla oru plot anu pageum kooty etrem vegam post cheithal nannayirikkum

    Screen presentation kollam nqlla story line bhasha shudhi enthu kondum kollm.

    Thumbi

    1. നിങ്ങളുടെ അഭിപ്രായത്തിന് നന്ദി bro…കഥ എഴുതാൻ ആഗ്രഹം ഉണ്ടായെങ്കിലും എങ്ങനെ പോസ്റ്റ് ചെയ്യണമെന്നുള്ള കാര്യങ്ങളിൽ ഒരു idea യും ഇല്ലായിരുന്നു…അതുകൊണ്ടാണ് page കുറഞ്ഞു പോയത്…അടുത്ത ഭാഗങ്ങളിൽ പരിഹരിക്കാൻ ശ്രമിക്കാം…

      With love ഒവാബി??

  15. ബ്രോ കഥ കൊള്ളാം കേട്ടോ അസ്സൽ ആയിട്ട് ഉണ്ട് ആദ്യം ആയിട്ടാണ് എഴുതുന്നത് എന്ന് പറയില്ല, അടുത്ത പാർട്ട്‌ ഉടനെ വരും എന്ന് വിശ്വസിക്കുന്നു keep going ??

    1. Thanks bro…. അടുത്ത പാർട്ടും വൈകാതെ ഉണ്ടാവും…..അതികം late ആക്കുന്നത് എനിക്കും ഇഷ്ടമല്ല…

    1. Thanks bro…
      ??

Leave a Reply

Your email address will not be published. Required fields are marked *